IndiaNEWS

ഇന്ത്യയുടെ ഭാഗം ചൈനയ്ക്ക് നൽകി;തെറ്റായ ഇന്ത്യന്‍ മാപ്പ് ട്വിറ്ററില്‍ പ്രചരിപ്പിച്ച് ബിജെപി ഐടി സെൽ

ന്യൂഡൽഹി:തെറ്റായ ഇന്ത്യന്‍ മാപ്പ് ട്വിറ്ററില്‍ പ്രചരിപ്പിച്ച് ബിജെപി ഐടി സെല്‍. ഇന്ത്യന്‍ ഭൂപടത്തിന്റെ ഭാഗമായ അക്‌സായ് ചിന്‍ ചൈനക്ക് നല്‍കി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് തെറ്റായ ഭൂപടം ട്വീറ്റിൽ പ്രചരിപ്പിച്ചത്. പിന്നീട് ട്വീറ്റ് പിന്‍വലിച്ചെങ്കിലും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് സോഷ്യല്‍ മീഡിയ.
ട്വിറ്ററില്‍ മോദി വാഴ്ത്തല്‍ വീഡിയോ അപ്ലോഡ് ചെയ്തപ്പോഴാണ് ബിജെപി ഐടി സെല്‍ തലവന് അബദ്ധം പിണഞ്ഞത്. അമിത് മാളവ്യയുടെ ട്വീറ്റില്‍ അക്‌സായ് ചിന്‍ പ്രദേശമാണ് ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.
നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയുടെ ഭൂപ്രദേശം ചൈനയുടെ അധീനതയിലാക്കാന്‍ അനുവദിച്ചുവെന്ന വിമര്‍ശനം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടയിലാണ് വീഡിയോ ചര്‍ച്ചയാകുന്നത്. പിന്നീട് അമിത് മാളവ്യ ഇതേ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ട്വിറ്ററില്‍ തന്നെ വിഷയം ചര്‍ച്ചയാവുകയാണ്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് പോലെ ഒരു ട്വീറ്റ് ഡിലീറ്റ് ചെയ്താല്‍ എല്ലാ പ്രശ്‌നങ്ങളും തീരുകയില്ലെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന വിമര്‍ശനം.

Back to top button
error: