Month: July 2023
-
Kerala
സ്കൂൾ കുട്ടികൾക്ക് ലഹരി വില്‍പന; യുവാവിന്റെ കട നാട്ടുകാര്‍ അടിച്ചു തകര്‍ത്തു
കണ്ണൂര്‍: ലഹരി വില്‍പനയാരോപിച്ച് യുവാവിന്റെ കട നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയിലായിരുന്നു ലഹരി വില്‍പ്പന. പല തവണ എക്സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് നാട്ടുകാര്‍ സംഘടിച്ച് പലചരക്കുകട അടിച്ചുതകര്‍ത്തത്. സാധനങ്ങള്‍ എടുത്ത് പുറത്തിട്ട്,കടയ്ക്ക് താഴിട്ടു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കടയില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. നഗരസഭയും പൊലീസും എക്സൈസും നിരവധി തവണ ഇവിടെ നിന്ന് ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.കട പൂട്ടിക്കാൻ എക്സൈസ് നഗരസഭയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവര്‍ത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസവും എക്സൈസ് പരിശോധനയില്‍ കടയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടി.ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി കട അടിച്ചു തകർത്തത്.
Read More » -
NEWS
നരേന്ദ്ര മോദിക്ക് ‘കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍
പാരിസ്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണര്‍ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരില്‍ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോണ്‍ നല്‍കിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എല്‍സി പാലസില്‍ വച്ചായിരുന്നു പുരസ്കാരം. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി വ്യാഴാഴ്ചയാണ് ഫ്രാൻസിലെത്തിയത്. പാരീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദിയെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
Read More » -
India
സ്മാര്‍ട്ട് ഫോണ്‍ വേണമെന്നില്ല; ട്രയിനിന്റെ റണ്ണിങ് സ്റ്റാറ്റസറിയാം
ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്രക്കായി തെരഞ്ഞെടുക്കുന്ന ഗതാഗത മാര്‍ഗമാണ് ട്രെയിന്‍. പലപ്പോഴും ദീര്‍ഘ ദൂര യാത്രകള്‍ക്കുള്‍പ്പെടെ ട്രെയിനുകളെയാണ് നമ്മള്‍ ആശ്രയിക്കാറുള്ളത്. പലപ്പോഴും ട്രെയിനിന്റെ കൃത്യ സമയം തീരുമാനിച്ചായിരിക്കും നമ്മള്‍ വീട്ടില്‍ നിന്നും ഇറങ്ങാറുളളത്. ഓടിപ്പിടിച്ച് ട്രെയിന്‍ കേറാനായി പോകുന്നതിന് മുന്‍പേ ട്രെയിന്‍ എവിടെയെത്തിയെന്ന് നോക്കിയാല്‍ പിന്നെ അതനുസരിച്ച് ധൃതിപ്പെട്ടാല്‍ മതിയാകും. വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്ര ആരംഭിക്കും മുന്‍പേ ട്രെയിനിന്റെ റണ്ണിങ് സ്റ്റാറ്റസറിയാന്‍ സ്മാര്‍ട്ട് ഫോണ്‍ തന്നെ വേണമെന്നില്ല. സാധാരണ കീപാഡ് ഫോണിലും സ്റ്റാറ്റസറിയാം.139 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്ബറില്‍ വിളിച്ച് ട്രെയിനുകളുടെ സ്റ്റാറ്റസ് അറിയാനാകും. അന്വേഷണങ്ങള്‍ക്കായി ഈ നമ്ബറില്‍ വിളിച്ച് 2 അമര്‍ത്തണം. സബ് മെനുവില്‍ നിങ്ങളുടെ ട്രെയിന്‍ സ്റ്റാറ്റസ് വിവരങ്ങള്‍ ലഭിക്കും. ഈ ഹെല്‍പ്പ് ലൈന്‍ 139 പന്ത്രണ്ട് ഭാഷകളില്‍ ലഭ്യമാണ്. ഇത് IVRS (ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് സിസ്റ്റം) അടിസ്ഥാനമാക്കിയുള്ളതാണ്. സ്മാര്‍ട്ട്് ഫോണ്‍ വഴി സ്റ്റാറ്റസ് അറിയാന്‍ NTES മൊബൈല്‍ ആപ്ലിക്കേഷന്‍ Android, iOS ഫോര്‍മാറ്റില്‍ ലഭ്യമാണ്. ആപ്പ്…
Read More » -
India
ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ഇന്ത്യന്‍ സിനിമകളിൽ ഇടം പിടിച്ച് ദി കേരള സ്റ്റോറി
ഈ വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ സിനിമയില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ചിത്രങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. ജനപ്രീതിയില്‍ മുന്നിലെത്തിയ 10 ഇന്ത്യന്‍ സിനിമകള്‍: 1. പഠാന്‍ 2. കിസി കാ ഭായ് കിസി കി ജാന്‍ 3. ദി കേരള സ്റ്റോറി 4. തൂ ഝൂടി മേ മക്കാര്‍ 5. മിഷന്‍ മജ്നു 6. ചോര്‍ നികാല്‍ കെ ഭാഗ 7. ബ്ലഡി ഡാഡി 8. സിര്‍ഫ് ഏക് ബന്ദാ കാഫി ഹേ 9. വാരിസ് 10. പൊന്നിയിന്‍ സെല്‍വന്‍ 2 അതേസമയം ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1050 കോടിയില്‍ ഏറെയാണ് ചിത്രം നേടിയത്. ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് കൂടിയായി മാറി ഈ ചിത്രം.
Read More » -
Food
സിംപിൾ;ചിക്കൻ യമനി മന്തി വീട്ടിൽ തന്നെ ഉണ്ടാക്കാം
കടകളിൽ നിന്നും കിട്ടുന്ന അതേ രുചിയുള്ള ചിക്കൻ യമനി മന്തി വളരെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാം. ചേരുവകള്‍ കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍ മല്ലി-ഒരു ടേബിള്‍ സ്പൂണ്‍ വെളുത്തുള്ളി- 6 അല്ലി കശ്മിരി മുളകുപൊടി- ഒരു ടീസ്പൂണ്‍ ചെറിയ ജീരകം- മൂക്കാല്‍ ടേബിള്‍ സ്പൂണ്‍ മിക്‌സ് ചെയ്യാൻ ആവശ്യത്തിന് ഉപ്പും ഒലിവോയിലും. മന്തിയ്ക്ക് വേണ്ട ചേരുവകള്‍ സവോള -1 എണ്ണം കാപ്‌സിക്കം -1 എണ്ണം വഴനയില – 2 എണ്ണം മല്ലി – 1 ടേബിള്‍ സ്പൂണ്‍ ചെറിയ ജീരകം – 1ടേബിള്‍ സ്പൂണ്‍ ഗ്രാമ്ബു -4 എണ്ണം കുരുമുളക് -അര ടേബിള്‍ സ്പൂണ്‍ ഏലയ്ക്ക -നാലെണ്ണം പൊളിച്ചത് ഉണക്ക നാരങ്ങ – ഒരെണ്ണം വെളുത്തുള്ളി -നാല് അല്ലി പച്ചമുളക് -2-3 എണ്ണം സെല്ലാ ബസുമതി അരി – 2 കപ്പ് തയാറാക്കുന്ന വിധം ആദ്യം തന്നെ കുരുമുളക്, ചെറിയ ജീരകം മല്ലി, വെളുത്തുള്ളി, കശ്മീരി ചില്ലി പൗഡര്‍ ഉപ്പ്…
Read More » -
Kerala
പത്തനംതിട്ട – വൈറ്റില – എറണാകുളം കെഎസ്ആർടിസി ബസ്സ് സമയ വിവരങ്ങൾ
★04.05AM പത്തനംതിട്ട – കോഴിക്കോട് സൂപ്പർ via: ആലപ്പുഴ,വൈറ്റില,തൃശ്ശൂർ ★04.10AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ് via: മുട്ടം,തൊടുപുഴ,മുവാറ്റുപുഴ ★04.30AM കോന്നി – അമൃത ഫാസ്റ്റ് via:ആലപ്പുഴ, വൈറ്റില ★05.05AM ആങ്ങമൂഴി -എറണാകുളം via: കോട്ടയം,വൈറ്റില ★05.20AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ് via: ചേനപ്പാടി,പാലാ ★05.30AM പത്തനംതിട്ട – അമൃത ഫാസ്റ്റ് via: കോട്ടയം,വൈറ്റില ★05.35AM പത്തനാപുരം – അമൃത ഫാസ്റ്റ് via: ആലപ്പുഴ,വൈറ്റില ★05.35AM പുനലൂർ – ആസ്റ്റർ മെഡിസിറ്റി ഫാസ്റ്റ് via: മണിമല,പാലാ ★06.10AM പത്തനംതിട്ട – എറണാകുളം ഫാസ്റ്റ് via: മുട്ടം,തൊടുപുഴ,മുവാറ്റുപുഴ ★06.15AM പത്തനംതിട്ട – തൃശൂർ ഫാസ്റ്റ് via: ആലപ്പുഴ,തോപ്പുംപടി,എറണാകുളം ★06.15AM പുനലൂർ – വൈറ്റില ഫാസ്റ്റ് via: മല്ലപ്പള്ളി,കോട്ടയം ★06.30AM പത്തനംതിട്ട – മാനന്തവാടി via: ആലപ്പുഴ,വൈറ്റില,തിരൂർ,കോഴിക്കോട് ★07.00AM പത്തനംതിട്ട – വൈറ്റില സൂപ്പർ via: ആലപ്പുഴ,ചേർത്തല ★08.00AM പുനലൂർ – എറണാകുളം ഫാസ്റ്റ് via: കോട്ടയം,വൈറ്റില ★08.45AM കുളത്തുപ്പുഴ – എറണാകുളം…
Read More » -
India
ട്രെയിനിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം
ട്രെയിനിലെ ഭക്ഷണത്തിനായി ഒരു മെച്ചപ്പെട്ട സംവിധാനം വേണമെന്നാഗ്രഹിക്കാത്ത ട്രെയിൻ യാത്രക്കാര്‍ കാണില്ല.മുടക്കിയ പൈസയ്ക്ക് മൂല്യമില്ലാത്ത ഭക്ഷണം ട്രെയിനിലെ പുതിയ കാര്യമോ പരാതിയോ അല്ല.വാഗ്ദാനം ചെയ്ത ക്വാളിറ്റിയില്‍ ലഭിച്ചാല്‍ ഭാഗ്യമെന്നേ പറയാനാവൂ. എന്നാല്‍ വളരെ എളുപ്പത്തില്‍ ഇൻസ്റ്റഗ്രാം വഴി ഓര്‍ഡര്‍ ചെയ്ത് നല്ല കിടിലൻ ഭക്ഷണം അതും വ്യത്യസ്ത മെനുവില്‍ മുന്നിലെത്തിയാലോ? എങ്കിലിതാ സൂപ്പ് (Zoop) എന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം ഐ ആര്‍ സി ടി സിയുമായി സഹകരിച്ച് നിങ്ങളുടെ മുന്നിലേക്ക് വിത്യസ്ത ഭക്ഷണങ്ങളുമായി എത്തുകയാണ്. ഏതു ട്രെയിൻ യാത്രയിലും കിട്ടുന്ന ബിരിയാണിയും ഇഡ്ലി വടയും ചാറ്റും ഒന്നുമല്ല ഇതിലുള്ളത്.വളരെ വ്യത്യസ്തമായ വിഭവങ്ങളടങ്ങിയ മെനു ആണ് സൂപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതില്‍ സൗത്ത് ഇന്ത്യൻ, നോര്‍ത്ത് ഇന്ത്യൻ, ചൈനീസ്, ജെയ്ൻ, മെനുകളും ഒപ്പം സ്നാക്സിനായി പ്രത്യേകം മെനുവും കാണും. ഇന്‍സ്റ്റാഗ്രാം വഴി ഇഷ്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഓര്‍ഡര്‍ ട്രാക്ക് ചെയ്യാനും സാധിക്കും എന്നതാണ് ഇതിന്റ പ്രത്യേക. ഇൻസ്റ്റഗ്രാമില്‍ @zoopfood…
Read More » -
Kerala
മലപ്പുറത്ത് 34 വയസ്സുള്ള യുവതി 18 കാരനോടൊപ്പം ഒളിച്ചോടി
മലപ്പുറം: 34 വയസ്സുള്ള യുവതി 18 കാരനോടൊപ്പം ഒളിച്ചോടിയതായി പരാതി. ബീഹാര്‍ സ്വദേശിയായ റഹീമാണ് ഭാര്യ നജ്‌മയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശിയായ രാജുവിനോടോപ്പമാണ് പോയതെന്നാണ് പരാതിയില്‍ പറയുന്നത്. മൂന്നര വയസുള്ള കുട്ടിയെ ഉള്‍പ്പെടെ നാലു കുട്ടികളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി പോയത്. താഴെചേളാരിയിലുള്ള കോര്‍ട്ടേഴ്സിലാണ് നജ്മ കുടുംബസമേതം താമസിച്ചിരുന്നത്. നജ്മയും രാജുവും കുബ്ബൂസ് കമ്ബനിയിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇവരെ രണ്ട് പേരെയും കാണാതായത്. ഇരുവരുടെയും ഫോണുകളും സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
യുവതി വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു
കണ്ണൂര്‍: യുവതി വീട്ടില്‍ കുഴഞ്ഞുവീണുമരിച്ചു. കാഞ്ഞിരക്കൊല്ലി കുരങ്ങന്മല സ്വദേശി മുതുകുളത്തേല്‍ ജയിംസിന്റെ മകള്‍ അജീന ജയിംസ്(23)ആണ് മരിച്ചത്. ഏറെ നാളായി പയ്യാവൂര്‍ ടൗണിനടുത്ത് വാടകവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.രണ്ടുദിവസം മുൻപ് പനിബാധിച്ചു ഇരിട്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. മാതാപിതാക്കള്‍ ജോലി സ്ഥലത്തായതിനാല്‍ അജീനയും സഹോദരങ്ങളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.വ്യാഴാഴ്‌ച്ച രാത്രിയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. സഹോദരങ്ങള്‍ ഉടൻ അയല്‍വാസികളെ വിളിച്ചു പയ്യാവൂര്‍ മേഴ്സി ആശുപത്രിയിലെത്തിച്ചുവെങ്കിലും പുലര്‍ച്ചെ രണ്ടുമണിയോടെ മരണമടയുകയായിരുന്നു.
Read More » -
Kerala
കോട്ടയത്ത് കേരള എക്സ്പ്രസിൽ പീഡനശ്രമം; രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ അറസ്റ്റിൽ
കോട്ടയം: കേരള എക്സ്‌പ്രസ് ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ അതിക്രമം നടത്തിയ രണ്ട് യു.പി സ്വദേശികള്‍ അറസ്റ്റിലായി. മുഹമ്മദ് ഷദാബ് (34), അഭിഷേക് (27) എന്നിവരാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് എറണാകുളം നോര്‍ത്തിലേക്ക് വരികയായിരുന്ന മൂന്ന് ബിരുദ വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ മുഹമ്മദ് ഷദാബ് കയറിപ്പിടിച്ചു. ടോയ്‌ലെറ്റിന്റെ ഭാഗത്തുവച്ചായിരുന്നു അതിക്രമം.എതിര്‍ത്തപ്പോള്‍ ഇയാൾ വിദ്യാർത്ഥികളെ ആക്രമിച്ച് മറ്റൊരു ബോഗിയിലേക്ക് കടന്നു. ട്രെയിൻ നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഭിഷേകിനെ തടഞ്ഞുവച്ച് ഫോണ്‍ പിടിച്ചുവാങ്ങി. ഇതോടെ അഭിഷേക് വിദ്യാര്‍ത്ഥിനികളിലൊരാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. അവിടെയെത്തിയ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കളിലൊരാള്‍ അഭിഷേകിനെ പിടികൂടി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലാകാതിരിക്കാൻ ബോഗികളിലൂടെ മാറി മാറി സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഷദാബിനെയും വൈകാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read More »