Month: July 2023
-
Local
കോട്ടയത്ത് ഡെങ്കിപ്പനിക്കെതിരായ കർമ്മപരിപാടിക്കു തുടക്കം; ‘ചിരട്ട’ ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനം നിർവഹിച്ചു
കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി കോട്ടയം ജില്ലാഭരണകൂടം നടപ്പാക്കുന്ന ‘ചിരട്ട’ കർമ്മപരിപാടിക്ക് തുടക്കം. ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കർമ്മപരിപാടിയുടെ ലോഗോ, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ പ്രകാശനം നിർവഹിച്ചു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, സഹോദയ, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ജൂലൈ 29 മുതൽ ഓഗസ്റ്റ് 27 വരെയാണ് പരിപാടി സംഘടിപ്പിക്കുക. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു വളരുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പുറകിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും വിദ്യാർഥികൾ, ഓഫീസ്/കട ജീവനക്കാർ, വീട്ടുടമകൾ തുടങ്ങിയവർ നീക്കം ചെയ്ത് അതിന്റെ ഫോട്ടോ മൊബൈൽ ആപ്ലിക്കേഷനിലൂടെ അയയ്ക്കുകയും ഇവ വകുപ്പുകൾ നിരന്തരം നിരീക്ഷിക്കുകയും മികച്ച പ്രവർത്തനം നടത്തുന്നവരെ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്യുന്നതാണ് കർമപരിപാടി. ഇതിനായി കോട്ടയം നാഷണൽ ഇൻഫർമാറ്റിക്സ്…
Read More » -
Careers
പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ ഒഴിവ്
കോട്ടയം: പാമ്പാടി ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ(ഇലക്ട്രിക്കൽ, ടർണിംഗ്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഓഗസ്റ്റ് നാലിന് സ്‌കൂൾ ഓഫീസിൽ നടക്കും. ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി./ ഐ.ടി.ഐ.യാണ് യോഗ്യത. താത്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം രാവിലെ 10ന് എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2507556, 9400006469.
Read More » -
Business
സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി വെബിനാർ 31ന്
കോട്ടയം: സംരംഭങ്ങൾ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി സംരംഭകർക്കായി വെബിനാർ സംഘടിപ്പിക്കുന്നു. വ്യവസായ-വാണിജ്യ വകുപ്പിന്റെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡെവലപ്‌മെന്റിന്റെ നേതൃത്വത്തിൽ ജൂലൈ 31ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലുവരെയാണ് സൂം വഴി വെബിനാർ നടക്കുക. സംരംഭങ്ങൾ എങ്ങനെ രജിസ്റ്റർ ചെയ്യാം, മാനദണ്ഡങ്ങൾ, പ്രക്രിയ, ആവശ്യകത എന്നീ വിഷയങ്ങൾ വെബിനാറിൽ വിശദീകരിക്കും. താൽപര്യമുള്ളവർ www.kied.info യിൽ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0484 2532890/2550322.
Read More » -
Careers
കെൽട്രോൺ നടത്തുന്ന സൗജന് തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷിക്കാം
കോട്ടയം: കേരള പരിവർത്തിത ക്രൈസ്തവ ശുപാർശിതവിഭാഗവികസന കോർപ്പറേഷന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. കഴിഞ്ഞ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സി.സി.ടി.വി) ആൻഡ് എൽ.ഇ.ഡി. സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർഥികൾക്ക് പ്രതിമാസം സ്‌റ്റൈപ്പൻഡ് ലഭിക്കും. കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ ഓഗസ്റ്റ് 15നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9605404811, 8590605265.
Read More » -
Crime
കുളത്തൂപ്പുഴയിലെ പീഡനദൃശ്യ വില്‍പ്പന; ദമ്പതികളുടെ കിടപ്പറരംഗങ്ങള്‍ പെണ്‍കുട്ടിയെ കൊണ്ടും പകര്‍ത്തിച്ചു
കൊല്ലം: കുളത്തൂപ്പുഴയില്‍ ട്യൂഷന്‍ നല്‍കാനെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരിത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍വഴി വിറ്റ ദമ്പതിമാര്‍ സ്വന്തം കിടപ്പറ ദൃശ്യങ്ങളും വില്‍പ്പന നടത്തി. കുളത്തൂപ്പുഴ സാംനഗര്‍ കാഞ്ഞിരോട്ടുകുന്ന് വിഷ്ണുഭവനില്‍ വിഷ്ണു (33), ഭാര്യ സ്വീറ്റി (21) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: ഇന്‍സ്റ്റഗ്രാം വഴിയാണ് വിഷ്ണു പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പിന്നീട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അതിനിടെ ചെങ്ങന്നൂര്‍ സ്വദേശിനിയായ സ്വീറ്റിയെ ഇയാള്‍ വിവാഹം കഴിച്ചു. വീടുനിര്‍മാണം നടക്കുന്നതിനാല്‍ ഇയാള്‍ പെണ്‍കുട്ടിയുടെ വീടിനുസമീപം വാടകയ്ക്ക് താമസം ആരംഭിച്ചു. പിന്നീട് ട്യൂഷനെടുക്കാനെന്നപേരില്‍ പെണ്‍കുട്ടിയെ വാടകവീട്ടില്‍ എത്തിച്ചും പീഡിപ്പിച്ചു. സ്വീറ്റി ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് ഭര്‍ത്താവിനൊപ്പം പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പങ്കാളിയായി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. കൂടാതെ വിഷ്ണുവും ഭാര്യയുമായുള്ള കിടപ്പറദൃശ്യങ്ങള്‍ പെണ്‍കുട്ടിയെക്കൊണ്ട് പകര്‍ത്തിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുംചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ സര്‍വീസ് അക്കൗണ്ട് തുറന്ന് ഇതുവഴിയാണ് ലൈംഗികദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 500 മുതല്‍…
Read More » -
Crime
സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചു; കോളേജ് വിദ്യാര്‍ഥികളായ കമിതാക്കള്‍ ജീവനൊടുക്കി
ബംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദാവണഗെരെയില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. കോളേജിന്റെ ടെറസില്‍ വെച്ചുള്ള ഇരുവരുടെയും സ്വകാര്യദൃശ്യം സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യം പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചു. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടു പേരുടെയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read More » -
Kerala
എന്നെന്നും കണ്ണീരോർമ്മയായി അവൾ; ആലുവയിലെ അഞ്ചുവയസ്സുകാരിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി നാട്
കൊച്ചി: ആലുവയിൽ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി പെൺകുഞ്ഞിന് നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ അവൾ ഇനി അവസാന ഉറക്കത്തിലേക്ക്. ഇന്നലെയാണ് ആലുവയിൽ അഞ്ചുവയസ്സുകാരി പെൺകുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ക്രൂരകൃത്യം നടത്തിയ പ്രതി അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. പിന്നീട് പെൺകുഞ്ഞിനെ കണ്ടെത്തുന്നത് ആലുവ മാർക്കറ്റിനുള്ളിൽ ചേതനയറ്റ മൃതദേഹമായിട്ടാണ്. പ്രതി അസ്ഫക് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും ആന്തരീകാവയവങ്ങളിലും ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെ ആ കുഞ്ഞുശരീരം മുഴുവൻ മുറിവുകളുണ്ടായിരുന്നു. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ശനിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിന്റെ മൃതദേഹം ലഭിക്കുന്നത്. കാണാതായതിനെ തുടർന്ന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും മദ്യലഹരിയിലായിരുന്നതിനാൽ ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങളും പൊലീസിന് ലഭിച്ചില്ല. ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഇയാൾ സമ്മതിച്ചത്.…
Read More » -
Crime
കാഷ്വാലിറ്റിയില്‍ അതിക്രമിച്ചു കടന്ന് ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചു; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പുലര്‍ച്ചെ ജനറല്‍ ആശുപത്രിയില്‍ കടന്ന് അതിക്രമം നടത്തിയയാള്‍ പിടിയിലായി. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അതിക്രമം കാട്ടുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ അടൂര്‍ ആനന്ദപ്പള്ളി പന്നിവിഴയില്‍നിന്ന് വടക്കടത്തുകാവ് മുരുകന്‍ കുന്ന് രാജേഷ് ഭവനത്തില്‍ മനോജ് കുമാറി(48)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ഇയാള്‍ ആശുപത്രി കാഷ്വാലിറ്റിയില്‍ അതിക്രമിച്ചു കടന്ന് ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബഹളം വയ്ക്കുകയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പോലീസില്‍ അറിയിച്ചത് അനുസരിച്ച് അടൂര്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അടൂരിന് തൊട്ടടുത്ത കൊട്ടാരക്കര ആശുപത്രിയില്‍ ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ഭയന്നാണ് രാത്രി കാലങ്ങളില്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടി നോക്കുന്നത്. ഇതിനിടയിലാണ് അടൂരിലെ ആക്രമണം.
Read More » -
India
മ്യാന്‍മര്‍ പൗരന്മാരുടെ അനധികൃത കുടിയേറ്റം; ബയോമെട്രിക് വിവരം ശേഖരിക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍
ഇംഫാല്‍: മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികള്‍ ആരംഭിച്ച് മണിപ്പുര്‍ സര്‍ക്കാര്‍. മണിപ്പുര്‍, മിസോറാം സര്‍ക്കാരുകളോട് അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘര്‍ഷങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) യില്‍ നിന്ന് ഒരു സംഘത്തെ അയച്ചു. എല്ലാ ജില്ലകളിലും നടപടിയുണ്ടാകും. സെപ്റ്റംബര്‍ അവസാനത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറില്‍ സംഘര്‍ഷമുണ്ടായതോടെ പൗരന്മാര്‍ ഇന്ത്യയിലേക്ക് കടക്കുകയാണ്. ഇവരുടെ ലൊക്കേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുന്നതോടെ ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കും. രണ്ടു ദിവസത്തിനിടെ 700-ല്‍ അധികം മ്യാന്‍മര്‍ പൗരന്മാര്‍ അതിര്‍ത്തികടന്ന് സംസ്ഥാനത്ത് പ്രവേശിച്ച സംഭവത്തില്‍ അസം റൈഫിള്‍സിനോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മണിപ്പുര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെയാണ് 209 പുരുഷന്മാരും 208…
Read More » -
Crime
കടയ്ക്ക് മുന്നില്‍ കുട്ടികള്‍ മിക്സ്ചര്‍ കവര്‍ ഇട്ടു; പിതാവിനെ ക്രൂരമായി മര്‍ദിച്ച് കടയുടമ
ഇടുക്കി: കടയുടെ മുന്നിലെ റോഡില്‍ കുട്ടികള്‍ മിക്സ്ചര്‍ കവര്‍ ഇട്ടതിന് മക്കളുടെ മുന്നില്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പുറപ്പുഴ ടൗണിലെ ദീപം ഡെക്കറേഷന്‍ ഉടമ മുഖയപ്പള്ളില്‍ അനില്‍കുമാറിനെ (50) കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മര്‍ദനമേറ്റയാളും മക്കളും കാറിലാണ് പുറപ്പുഴ ടൗണിലെത്തിയത്. റോഡരികില്‍ അനില്‍കുമാറിന്റെ കടയുടെ സമീപത്തു നിര്‍ത്തിയ കാറില്‍ ആറും നാലും വയസ്സുള്ള മക്കളെയിരുത്തി പിതാവ് മറ്റൊരു കടയിലേക്കു പോയി. ഈ സമയം ഇളയ കുട്ടി മിക്സ്ചര്‍ പാക്കറ്റ് പൊട്ടിച്ചു കഴിച്ച ശേഷം കാലിയായ കവര്‍ റോഡിലേക്കിട്ടു. ഇത് അനില്‍കുമാറിന്റെ കടയുടെ മുന്നിലാണ് വീണത്. തിരിച്ചെത്തിയ രക്ഷിതാവിനോട് കവര്‍ മാറ്റാന്‍ ആവശ്യപ്പെട്ട് അനില്‍കുമാര്‍ അസഭ്യം വിളിക്കുകയും മര്‍ദിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു എന്നാണ് പരാതി. കുട്ടികളിലൊരാള്‍ ഇതിനിടെ കാറില്‍ നിന്നിറങ്ങി കവര്‍ എടുത്തുമാറ്റുകയും ചെയ്തു. മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ രക്ഷിതാവ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമം…
Read More »