കോട്ടയം: കേരള പരിവർത്തിത ക്രൈസ്തവ ശുപാർശിതവിഭാഗവികസന കോർപ്പറേഷന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. കഴിഞ്ഞ പരിവർത്തിത ക്രൈസ്തവ ശുപാർശിത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ സി.സി.ടി.വി) ആൻഡ് എൽ.ഇ.ഡി. സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അർഹരായ വിദ്യാർഥികൾക്ക് പ്രതിമാസം സ്‌റ്റൈപ്പൻഡ് ലഭിക്കും. കോട്ടയം നാഗമ്പടത്ത് പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ ഓഗസ്റ്റ് 15നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 9605404811, 8590605265.