CrimeNEWS

സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചു; കോളേജ് വിദ്യാര്‍ഥികളായ കമിതാക്കള്‍ ജീവനൊടുക്കി

ബംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദാവണഗെരെയില്‍ രണ്ട് കോളജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്.

കോളേജിന്റെ ടെറസില്‍ വെച്ചുള്ള ഇരുവരുടെയും സ്വകാര്യദൃശ്യം സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യം പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചു. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Signature-ad

രണ്ടു പേരുടെയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: