Month: July 2023

  • Local

    തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിൽ 1.15 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം; നിർമാണം തുടങ്ങി, സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിരിക്കുന്ന അവസ്ഥയുണ്ടാകില്ല: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും സീറ്റ് ലഭിക്കാതെ കുട്ടികൾ പഠിക്കാതിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാകില്ലെന്നും സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 1.15 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. മലബാർ മേഖലയിലാണ് പ്ലസ് വൺ സീറ്റുകൾ കുറവുണ്ടായിരുന്നത് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ ബാച്ചുകൾ അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും മാനേജ്മെന്റ് സ്‌കൂളുകൾക്കോ സർക്കാർ സ്‌കൂളുകൾക്കോ സയൻസ് ഗ്രൂപ്പ് കിട്ടാത്തതുണ്ടെങ്കിൽ 10 ശതമാനം കൂടി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തേക്ക് പലായനം ചെയ്യുന്ന വിദ്യാർഥികളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്തുന്നതിനായി ഇന്നവേഷൻ സെന്ററുകളും ഇൻക്യൂബേഷൻ സെന്ററുകളും സ്ഥാപിക്കും. സംസ്ഥാനത്ത് രണ്ടായിരത്തോളം സർക്കാർ സ്‌കൂളുകൾ പൂട്ടാനിരുന്ന സ്‌കൂളുകളാണ് പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ പരിഷ്‌കരിച്ചത്. ഒടിഞ്ഞ ബെഞ്ചും മേശയും എല്ലാം മാറി മനോഹരങ്ങളായ കെട്ടിടങ്ങളും ഇരിപ്പിടങ്ങളും കറുത്ത ബോർഡിനു പകരം പ്രോജക്ടറുകളുമായി. അതോടെ പൂട്ടാനിരുന്ന സ്‌കൂളുകൾ…

    Read More »
  • Kerala

    കാപ്‌കോസ് ഓഹരിമൂലധന സമാഹരണത്തിനു തുടക്കം; കാപ്കോസ് റൈസ് മില്ല് സമീപഭാവിയിൽ യാഥാർഥ്യമാവും: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: സഹകരണമേഖലയിലെ ആധുനിക റൈസ് മിൽ സമീപഭാവിയിൽ കോട്ടയത്ത് യാഥാർഥ്യമാവുമെന്ന് സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. കേരള പാഡി പ്രൊക്യൂർമെന്റ് പ്രൊസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കാപ്കോസ്) ഓഹരിമൂലധന സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.കാപ്‌കോസ് അതിന്റെ പ്രവർത്തനപഥത്തിൽ ഒരു ചുവടു കൂടി മുന്നോട്ടുവയ്ക്കുകയാണ്. സഹകരണ വകുപ്പിന്റെ പദ്ധതി നടപ്പാക്കുമ്പോൾ പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ നിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് വിതരണം ചെയ്യുന്ന സംവിധാനമാണ് യാഥാർഥ്യമാവുകയെന്ന് മന്ത്രി പറഞ്ഞു. കടുത്തുരുത്തി റീജണൽ സർവീസ് സഹകരണബാങ്കിന്റെ ഓഹരി ബാങ്ക് പ്രസിഡന്റ് കെ. ജയകൃഷ്ണനിൽ നിന്ന് സ്വീകരിച്ചാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ കാപ്കോസ് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ അധ്യക്ഷനായി. കിടങ്ങൂർ പഞ്ചായത്തിൽ കാപ്കോസ് വാങ്ങിയ 10 ഏക്കർ ഭൂമിയിലാണ് നെല്ല് സംഭരണത്തിനായി ഗോഡൗണും മൂല്ല്യവർദ്ധിത ഉത്പന്നനിർമാണത്തിന് ആധുനികമില്ലും അനുബന്ധ ഉപകരങ്ങളും സ്ഥാപിക്കുക. ഇതു പൂർത്തിയാകുന്നതോടെ നെല്ലു സംസ്‌കരണത്തിന്റെ 10 ശതമാനമെങ്കിലും സർക്കാർ-സഹകരണ മേഖലയുടെ കൈയിലെത്തും. ഇപ്പോഴിത് 2.75 ശതമാനമാണ്. നെൽകർഷകരുടെ…

    Read More »
  • Local

    വൈക്കം നഗരസഭയിലേക്ക് ആശാ പ്രവർത്തകരെ നിയമിക്കുന്നു

    കോട്ടയം: വൈക്കം നഗരസഭയിലെ 13, 22, 23 വാർഡുകളിലെ ആശമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂലൈ 31ന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. പ്രദേശവാസികളായ 25നും 45നും മധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്, വിലാസം, വാർഡ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 04829 216361.

    Read More »
  • Local

    ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ്ഡ്രൈവ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ

    കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവ് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ജില്ലയിലെമ്പാടും ഇതിന്റെ ഭാഗമായി പരിശോധനകൾ നടക്കും. സ്വന്തമായി ഭക്ഷണം നിർമിച്ച് വിൽപന നടത്തുന്നവർ, ചില്ലറവിൽപ്പനക്കാർ, തെരുവ് കച്ചവടക്കാർ, ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ, താത്കാലിക കച്ചവടക്കാർ എന്നിവർക്ക് മാത്രമാണ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കണം. നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പരിശോധന കർശനമാക്കിയത്. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കരുത്. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഫീസ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്ക്കുകയും നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.

    Read More »
  • Local

    കോട്ടയം ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റും: മന്ത്രി വി.എൻ. വാസവൻ

    കോട്ടയം: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടെ ഏറ്റുമാനൂരിനെ ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി അയ്മനത്ത് നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലതല കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാമ്പയിൻ പ്രവർത്തനം പൂർണതയിൽ എത്തിക്കുന്നതിനായി കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ ഒരു നാടിന്റെ ശുചിത്വം ലക്ഷ്യമാക്കി എല്ലാവരും മുന്നിട്ടിറങ്ങണം. ഏറ്റുമാനൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസിന്റെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിയോജകമണ്ഡലത്തിൽ ആദ്യമായി സമ്പൂർണ മാലിന്യമുക്തമാക്കുന്ന വാർഡിന് 50,000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു. മാലിന്യമുക്തമാക്കുന്ന ആദ്യ വിദ്യാഭ്യാസസ്ഥാപനത്തിനും പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത്…

    Read More »
  • Crime

    ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടിക്ക് പീഡനം: നടത്തിപ്പുകാരിയും യുവാക്കളും അറസ്റ്റില്‍

    കൊച്ചി: ലേഡീസ് ഹോസ്റ്റലില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെയും ഒത്താശ ചെയ്തുകൊടുത്ത ഹോസ്റ്റല്‍ നടത്തിപ്പുകാരിയെയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട റാന്നി മുക്കാലുമണ്‍ കാരിക്കുളം പട്ടായില്‍ വീട്ടില്‍ ആദര്‍ശ് (19), ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ സുല്‍ത്താന (33), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സ്റ്റെഫിന്‍ (19) എന്നിവരെയാണ് പത്തനംതിട്ടയില്‍ നിന്നും കടവന്ത്ര പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടോ എന്ന വിവരവും പോലീസ് അന്വേഷിച്ചുവരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടറായ മിഥുന്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, രതീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.  

    Read More »
  • Kerala

    വര്‍ക്കല പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; കോട്ടയം സ്വദേശി മരിച്ചു

    തിരുവനന്തപുരം: വര്‍ക്കല പാപനാശം ഏണിക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. തിരയില്‍പ്പെട്ട റിയാദിനെ സുഹൃത്തുക്കള്‍ കരയ്ക്ക് എത്തിച്ച് സിപിആര്‍ നല്‍കി. അഗ്‌നിരക്ഷാ സേനയും ടൂറിസം പോലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വര്‍ക്കലയില്‍ എത്തിയത്.

    Read More »
  • Crime

    കാട്ടാക്കടയില്‍ സ്‌കൂള്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ; പിതാവിന്റെ സുഹൃത്തായ പ്രതിക്ക് ഒമ്പത് വര്‍ഷം തടവ്

    തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂളില്‍നിന്നു വരുന്ന വഴിയില്‍ തട്ടികൊണ്ടുപോയി കുറ്റിച്ചലില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ലൈംഗീകമായി പീഡിപ്പഅിച്ച കേസിലെ പ്രതിയെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചു. കോട്ടൂര്‍ കൊക്കുടി കണ്ടകംചിറ പ്രദീപ് ഭവനില്‍ 41 വയസുള്ള പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. ഐപിസി 383 വകുപ്പു പ്രകാരം കുട്ടിയെ തട്ടികൊണ്ട് പോയതിന് മൂന്ന് വര്‍ഷം തടവും 10000 രൂപ പിഴയും, സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവും 10000 രൂപ പിഴയും, പോക്സോ ആക്റ്റ് പ്രകാരം മൂന്നു വര്‍ഷം തടവും 30000 രൂപയുമാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി രമേശ് കുമാര്‍ പ്രതിക്ക് വിധിച്ചത്. പിഴത്തുക അതിജീവിതക്ക് നല്‍കണം. അല്ലെങ്കില്‍ 9 മാസം കൂടി അധിക തടവില്‍ കഴിയണം. ശിക്ഷാ കാലാവധി ഒരുമിച്ചനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും ഹാജരാക്കി. 2017 നംവമ്പറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ്…

    Read More »
  • NEWS

    പിടിച്ചു ഞാനവനെന്നെക്കെട്ടി! തത്തയെ രക്ഷിക്കാന്‍ പാറ കയറി യുവതി, തത്ത പറന്ന് താഴെയെത്തി; യുവതിയെ രക്ഷിക്കാന്‍ റെസ്‌ക്യൂ ടീം

    സ്വന്തം വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഒരുപാട് സ്‌നേഹിക്കുന്നവരായിരിക്കും നമ്മള്‍. ചിലപ്പോള്‍ അവയ്ക്ക് എന്തെങ്കിലും പറ്റുമെന്ന അവസ്ഥ വന്നാല്‍ ഏതറ്റം വരെയും പോകാനും നാം തയ്യാറാവാറുണ്ട്. എന്നാല്‍, തന്റെ വളര്‍ത്തു തത്തയ്ക്ക് വേണ്ടി ഒരു യുവതി ചെയ്തത് കുറച്ച് കടന്ന കയ്യായിപ്പോയി എന്ന് പറയേണ്ടി വരും. മാത്രമല്ല, അവള്‍ തന്നെ താനെടുത്ത ആ തീരുമാനത്തില്‍ പിന്നെ ദു:ഖിക്കുക കൂടി ചെയ്തിട്ടുണ്ടാവും. സംഭവം ഇങ്ങനെ: വെയില്‍സില്‍ നിന്നുമുള്ള യുവതിയെയാണ് സ്വന്തം തത്ത പറ്റിച്ചത്. പാറകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു യുവതി. അവള്‍ക്കൊപ്പം വേറെയും അനേകം പേരുണ്ടായിരുന്നു. അവര്‍ക്കെല്ലാം വളര്‍ത്തു തത്തകളും. അങ്ങനെ വളര്‍ത്തുതത്തകളും ഉടമകളുമൊക്കെയായി അടിപൊളിയായി യാത്ര തുടരുന്നതിനിടയിലാണ് അത് സംഭവിച്ചത്. എവിടെ നിന്നാണ് എന്ന് അറിയില്ല ഒരു കായല്‍പുള്ള് അങ്ങോട്ട് പറന്നുവന്നു. ഇത് തത്തകളെ പേടിപ്പിച്ചു. യുവതിയുടെ തത്ത പാറകള്‍ക്ക് മുകളിലേക്ക് പറന്നു പോയി. എന്നാല്‍, തത്തയെ പിന്തുടരാന്‍ തന്നെ യുവതി തീരുമാനിച്ചു. അങ്ങനെ യുവതി തത്തയെ രക്ഷിക്കാനും തനിക്കൊപ്പം കൂട്ടാനും വേണ്ടി പാറ കേറി.…

    Read More »
  • Careers

    ഐ-പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

    കോട്ടയം: സംസ്ഥാനസർക്കാരിന്റെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിനായി വിപുലമായ ഫോട്ടോ കവറേജ് നടത്തുന്നതിനായി കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നു. അപേക്ഷകർക്ക് ഡിജിറ്റൽ എസ്.എൽ.ആർ./മിറർലെസ് കാമറകൾ ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങൾ എടുക്കാൻ കഴിവുവേണം. കോട്ടയം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം. ക്രിമിനൽ കേസുകളിൽ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. ഇതുസംബന്ധിച്ച രേഖ അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്നു ലഭ്യമാക്കി അഭിമുഖസമയത്ത് നൽകണം. വൈഫൈ കാമറകൾ കൈവശമുള്ളവർക്കും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫറായും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായും സേവനം അനുഷ്ഠിച്ചവർക്കും മുൻഗണന. കരാർ ഒപ്പിടുന്ന തീയതി മുതൽ 2024 മാർച്ച് 31 വരെയായിരിക്കും പാനലിന്റെ കാലാവധി. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് എട്ടിനു വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്‌റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ ലഭിക്കണം. തപാലിലോ നേരിട്ടോ അപേക്ഷയും അനുബന്ധരേഖകളും…

    Read More »
Back to top button
error: