KeralaNEWS

കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യം, പല തൊഴിലുകളും തൊഴിൽ സാധ്യതകളും 2030 ഓടെ ഇല്ലാതാവുമെന്ന് ശശി തരൂർ

കൊച്ചി: പല തൊഴിലുകളും തൊഴിൽ സാധ്യതകളും 2030 ഓടെ ഇല്ലാതെയാവുമെന്ന് ശശി തരൂർ എംപി. കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ശശി തരൂർ എം പി.

എറണാകുളം നിയോജക മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമായി 1500 ഓളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി, മേയർ അഡ്വ. അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌, ഡോ.ജോസ് ചാക്കോ പെരിയാപുരം എന്നിവർ പങ്കെടുത്തു.

Signature-ad

തൊഴിൽ മേളയിൽ പങ്കെടുക്കാം

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9 മുതൽ ഓപ്പർച്യൂണിറ്റി 2023 എന്ന പേരിൽ സൗജന്യ മിനി തൊഴിൽമേള സംഘടിപ്പിക്കുന്നു.

ഇസാഫ് ബാങ്ക്, ഇസാഫ് കോ-ഓപ്പറേറ്റീവ്സ്, മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ, എംപൈയർ മോട്ടോർസ് (റോയൽ എൻഫീൽഡ്), സി.എഫ്.സി.ഐ.സി.ഐ ലിമിറ്റഡ്, മരയ്ക്കാർ തുടങ്ങിയ വിവിധ കമ്പനികളിലേക്ക് 10-ാം ക്ലാസ് മുതൽ ബിരുദ/ബിരുദാനന്തര/ടെക്നിക്കൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 300 ൽ പരം ഒഴിവുകളിലേക്കാണ് തൊഴിൽമേള നടത്തുന്നത്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് http://bit.ly/3D6QeFl എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ ഓഫീസ് പ്രവൃത്തി സമയത്ത് 0471-2992609/0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.

Back to top button
error: