Month: July 2023
-
Crime
ഓട്ടോ ഡ്രൈവറുടെ പണം അപഹരിച്ചകേസിൽ ഒരാൾ അറസ്റ്റിൽ
പള്ളിക്കത്തോട് : സവാരിക്കായി വിളിച്ചുകൊണ്ടുപോയ ഓട്ടോയുടെ വാടക നൽകാതെയും ഓട്ടോ ഡ്രൈവറുടെ പക്കൽനിന്നും ബലമായി പണം തട്ടിയെടുത്ത് കടന്നുകളഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം, കൊഴികുന്ന് ഭാഗത്ത് പചിലമാക്കൽ വീട്ടിൽ ജോബി ജൊസഫ്(47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മണിമല ഭാഗത്ത് നിന്നും ഓട്ടോറിഷയിൽ യാത്ര തുടങ്ങി പല സ്ഥലങ്ങൾ സഞ്ചരിച്ച് പൊൻകുന്നം ഭാഗത്ത് എത്തിയ സമയം 500 രൂപ വാങ്ങുകയും തുടർന്ന് യാത്ര ചെയ്ത് വരവേ ആനിക്കാട് സി എം എസ് പള്ളി ഭാഗത്ത് ഓട്ടോറിക്ഷ നിർത്തിച്ച് ഓട്ടോകൂലിയായ 3000/- രൂപ നൽകാതെ ഓട്ടോ ഡ്രൈവറുടെ ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന 500 രൂപ ബലമായി അപഹരിച്ചു എടുത്ത് കടന്നുകളയുകയുമായിരുന്നു. ഓട്ടോ ഡ്രൈവർ നൽകിയ പരാതിയെതുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാഡ് ചെയ്തു.
Read More » -
Crime
യുകെയിൽ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ സ്വദേശിനി അറസ്റ്റിൽ
ഈരാറ്റുപേട്ട: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽ നിന്നും 5 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ ഏജൻസി ഉടമയായ സ്ത്രീയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ ഇല്ലിചുവട് ഭാഗത്ത് മാളികയിൽ വീട്ടിൽ ലിനിൽ ഭാര്യ ഹിനോ ലിനിൽനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൂഞ്ഞാർ സ്വദേശിയുടെ ഭാര്യക്ക് യുകെയിൽ ജോലി വാഗ്ദാനം ചെയ്തു ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത ശേഷം ജോലി നൽകാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഇവർക്ക് മുരിക്കാശേരി, അങ്കമാലി ഉൾപ്പടെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ളകേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ എസ്. ഐ മാരായ വി. വി. വിഷ്ണു, അംശു.…
Read More » -
Crime
കഞ്ചാവ് വിൽപ്പനയ്ക്കിടെ നാല് യുവാക്കൾ പാലായിൽ പിടിയിൽ
പാലാ: പാലായിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാല വളളിച്ചിറ ഭാഗത്ത് തട്ടയത്തു വീട്ടിൽ ജസ്റ്റിൻ തോമസ് (19), വെളളാരംകാലായിൽ വീട്ടിൽ ജറിൻ സാബു(19), പുലിയന്നൂർ, മുത്തോലി ഭാഗത്ത് , ആനിമൂട്ടിൽ വീട്ടിൽ നന്ദു എ.ജെ(20), വളളിച്ചിറ കാലായിൽ പറമ്പിൽ വീട്ടിൽ ശ്രീക്കുട്ടൻ (18) എന്നിവരാണ് പോലീസ് പിടിയിലായത്. പാലാ ടൗണിൽ കൊട്ടാരമറ്റം ഭാഗത്ത് യുവാക്കൾ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. പാലാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ. ബിജു.കെ.തോമസ്, പോലീസ് ഉദ്ദ്യോഗസ്ഥരായ രഞ്ജിത്ത്, ശ്രീജേഷ് കുമാർ, ശങ്കർ, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയതത്.
Read More » -
Kerala
പാനൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്ത 6 വയസുകാരന് ദാരുണാന്ത്യം, പിതാവിന് ഗുരുതരം
കണ്ണൂര്‍: ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 6 വയസുകാരന് ദാരുണാന്ത്യം. പുത്തൂര്‍ ക്ലബിനു സമീപം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അപകടം. പിആര്‍എം കൊളവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം തച്ചോള്‍ അന്‍വറിന്റെ മകന്‍ ഹാദി ഹംദാനാണ് മരിച്ചത്. സ്ക്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിന് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ഹാദി മരണപ്പെടുകയായിരുന്നു. പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഹാദി ഹംദാൻ. പിതാവ് അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഹാദിയുടെ മൃതദേഹം മോര്‍ച്ചറിയിൽ.
Read More » -
Kerala
‘അനുകമ്പയും കാരുണ്യവും അത്യാവശ്യമുള്ള കാസര്‍കോട്ടെ ജനങ്ങളെ സര്‍ക്കാർ അവഗണിക്കുന്നു,’ കാസർകോടിനു വേണ്ടി ദയാബായി വീണ്ടും സമരത്തിലേക്ക്
അനുകമ്പയും കാരുണ്യവും അത്യാവശ്യമുള്ള കാസര്‍കോട്ടെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായി ആരോപിച്ചു. എന്തുകൊണ്ടാണ് ജില്ലയോട് ഇത്രമാത്രം അവഗണന കാട്ടുന്നത്. കാസര്‍കോടിന്റെ ആരോഗ്യ മേഖലയോട് കാട്ടുന്ന സമീപനത്തില്‍ അധികൃതരെ നരഹത്യാ കുറ്റത്തിന് പ്രതികളാക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ സമരത്തെത്തുടര്‍ന്ന് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകളില്‍ വളരെ കുറച്ച് മാത്രമാണ് പാലിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കണം. ഒരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ല. തറക്കല്ലിട്ട് 10 വര്‍ഷം പിന്നിട്ടിട്ടും മെഡിക്കല്‍ കോളജ് എന്ന പേരില്‍ ഒ.പിയുടെ പ്രവര്‍ത്തനം മാത്രമാണ് ഇപ്പോഴിവിടെ ഉള്ളതെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിനെ അവഗണിച്ച് എട്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും മൂന്ന് മെഡിക്കല്‍ കോളജുകളുമുള്ള പ്രദേശത്ത് എയിംസ് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് പിന്നില്‍ വേറെന്തെക്കെയോ താത്പര്യങ്ങളാണെന്നും ദയാബായി ആരോപിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജിനോടുള്ള അവഗണനയ്ക്കെതിരെ ജൂലൈ 29ന് പ്രധിഷേധ സൂചകമായി മൂവ്‌മെന്റ് ഫോര്‍ ബെറ്റര്‍ കേരളയുടെ നേത്രൃത്വത്തില്‍ ഏകദിന നിരാഹാര സമരം…
Read More » -
LIFE
കയ്യിൽ തോക്കേന്തി നയൻസ്, ‘ജവാൻ’ വൻ അപ്ഡേറ്റ്
ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി അടുത്തിടെ വന്ന പ്രിവ്യു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തെന്നിന്ത്യൻ ടച്ചുള്ള ആക്ഷൻ പാക്ക്ഡ് ചിത്രം ആകും ജവാൻ എന്നാണ് ഇവയിൽ നിന്നും ലഭിച്ച സൂചനകൾ. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. കയ്യിൽ തോക്കേന്തി, കൂളിംഗ് ഗ്ലാസ് ധരിച്ച് മാസായി നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം. ‘കൊടുങ്കാറ്റിനു മുൻപേ വരുന്ന ഇടിമുഴക്കമാണ് അവൾ’, എന്നാണ് പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ്…
Read More » -
Kerala
പ്ലസ് ടൂ കോഴക്കേസ്: കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
തിരുവനന്തപുരം: പ്ലസ്ടു കോഴക്കേസിൽ കെ. എം. ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കെ. എം. ഷാജി ഉൾപ്പടെയുള്ള കേസിലെ എതിർ കക്ഷികൾക്കാണ് ജസ്റ്റിസ്മാരായ വിക്രം നാഥ്, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. നോട്ടീസിന് ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. ഷാജി കൈക്കൂലി ചോദിച്ചതിന് ഏതെങ്കിലും തെളിവുണ്ടോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. നേരിട്ടുളള തെളിവുകൾ ഇല്ലാത്തതിനാൽ ആണ് ഹൈക്കോടതി കേസ് റദ്ദാക്കിയതെന്നും കോടതി പറഞ്ഞു. എന്നാൽ ഷാജിക്കെതിരെ സ്വന്തം പാർട്ടിയിലുള്ളവരുടെ പരാതിയാണ് കിട്ടിയതെന്നും പരോക്ഷമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളും സ്റ്റാൻഡിങ് കൌൺസൽ ഹർഷദ് വി. ഹമീദും ഹാജരായി. പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിജിലൻസ് കേസ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ തുടർന്നെടുത്ത ഇ.ഡി കേസ് നിലനിൽക്കില്ലെന്ന…
Read More » -
LIFE
പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം
പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ചിന്താ ജെറോം. ദുൽഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്താ ജെറോം പറഞ്ഞു. “എനിക്ക് ദുൽഖറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മമ്മൂക്കയെ അറിയാം. പക്ഷേ ദുൽഖറിനെ നേരിട്ട് കണ്ടിട്ടില്ല. ദുൽഖറിന്റെ നായിക ആവണമെന്നല്ല ഉദ്ദേശിച്ചത് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണം എന്നാണ്. സണ്ണി വെയ്ൻ എന്റെ അടുത്ത സുഹൃത്താണ്. സണ്ണിയുടെ അടുത്ത ഫ്രണ്ട് ആണല്ലോ ദുൽഖർ, ആ വഴിക്കും എളുപ്പമാണ്”, ചിന്ത പറയുന്നു. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചിന്തിയുടെ പ്രതികരണം. തനിക്ക് പ്രിയപ്പെട്ട നായികമാരെ കുറിച്ചും ചിന്താ ജെറോം സംസാരിച്ചു. “ഓരോ ഘട്ടത്തിലും ഓരോ നായികമാരെയാണ് എനിക്ക് ഇഷ്ടം. ശോഭനയെ വളരെയധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരെ ഇഷ്ടമാണ്. നിഖില വിമലിനെ ഇഷ്ടമാണ്. റീമ, പാവർവതിയെ ഒക്കെ ഇഷ്ടമാണ്. നിഖില അഭിമുഖങ്ങളിൽ ഒക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമാണ്. ഞങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്”, എന്നും ചിന്ത…
Read More » -
LIFE
വീര വീര ‘മാവീരൻ’; ചിത്രം വൻ ഹിറ്റിലേക്ക്, ഇതുവരെ നേടിയത്
ശിവകാർത്തികേയൻ നായകനായി പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ‘മാവീരൻ’ വൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. തമിഴ്‍നാട്ടിൽ ‘മാവീരൻ’ 10.20 കോടി കഴിഞ്ഞ ദിനം നേടിയപ്പോൾ ആകെ കളക്ഷൻ 26.70 കോടി രൂപയായി. ശിവകാർത്തികേയന്റെ ‘മാവീരൻ’ 7.61, 9,34 കോടിയാണ് രണ്ട് ദിനങ്ങളിലായി നേടിയിരുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരൻ പൊളിറ്റിക്കൽ ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ശിവകാർത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ. https://twitter.com/rameshlaus/status/1680919208031289345?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1680919208031289345%7Ctwgr%5E88c001d1f1a92b29ce8f48afb767cf38aaab8570%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1680919208031289345%3Fref_src%3Dtwsrc5Etfw ശിവകാർത്തികേയൻ നായകനായി ഇതിനു മുമ്പ് തിയറ്ററുകളിൽ എത്തിയത് ‘പ്രിൻസ് ആണ്’. അനുദീപ് കെ വി ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നില്ല ക്ലീൻ യു സർട്ടിഫിക്കറ്റോടെ ഒരു റൊമാന്റിക് കോമഡി ചിത്രവുമായിട്ടായിരുന്നു ‘പ്രിൻസ്’ എത്തിയത്.…
Read More » -
India
വിശാല പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് രണ്ടാം പ്രതിപക്ഷ യോഗം ബംഗ്ലൂരുവിൽ
ബെംഗളുരു : 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ സംയുക്ത പ്രതിപക്ഷ യോഗം ബെംഗളുരുവിൽ തുടങ്ങി. 26 പാർട്ടികളിൽ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേർന്നത്. പ്രതിപക്ഷ നേതൃയോഗത്തിന് മുന്നോടിയായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴ വിരുന്നിൽ നേതാക്കൾ പങ്കെടുത്തു. ഊഷ്മള സ്വീകരണം, ഹസ്തദാനം, കൂടിക്കാഴ്ചകൾ. പ്രതിപക്ഷ ഐക്യയോഗത്തിൻറെ ആദ്യദിനം തീർത്തും അനൗപചാരികമായിരുന്നു. ഉച്ചയോടെ തന്നെ അഞ്ച് മുഖ്യമന്ത്രിമാരടക്കം പ്രധാന നേതാക്കളെല്ലാമെത്തി. എൻസിപിയുടെ നിർണായക നീക്കങ്ങൾ തുടരുന്നതിനാൽ ശരദ് പവാർ നാളെയേ എത്തൂവെന്ന് രാവിലെത്തന്നെ അറിയിച്ചിരുന്നു. ബിജെപിയെ വീഴ്ത്തി കോൺഗ്രസ് മികച്ച ജയം നേടിയ കർണാടകയുടെ മണ്ണിൽ പുതിയ തുടക്കമെന്ന ആത്മവിശ്വാസമാണ് യോഗത്തിനെത്തിയ പ്രതിപക്ഷ നേതാക്കളിൽ പലരും പ്രകടിപ്പിച്ചത്. പ്രധാനമായും മൂന്ന് അജണ്ടകളാണ് നാളത്തെ പ്രതിപക്ഷ യോഗത്തിനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നൽകണോ വേണ്ടയോ എന്നതാണ് രണ്ടാം അജണ്ട. അതിന്…
Read More »