KeralaNEWS

പാനൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടറിൽ യാത്ര ചെയ്ത 6 വയസുകാരന് ദാരുണാന്ത്യം, പിതാവിന് ഗുരുതരം

    കണ്ണൂര്‍: ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ 6 വയസുകാരന് ദാരുണാന്ത്യം. പുത്തൂര്‍ ക്ലബിനു സമീപം ഇന്ന് (തിങ്കൾ) ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അപകടം. പിആര്‍എം കൊളവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം തച്ചോള്‍ അന്‍വറിന്റെ മകന്‍ ഹാദി ഹംദാനാണ് മരിച്ചത്.

സ്ക്കൂട്ടർ ഓടിച്ച ഹാദിയുടെ പിതാവ് അൻവറിന് അപകടത്തിൽ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപകട സ്ഥലത്തുവെച്ചുതന്നെ ഹാദി മരണപ്പെടുകയായിരുന്നു.

Signature-ad

പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച ഹാദി ഹംദാൻ. പിതാവ് അൻവറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപതിയിൽ നിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.   ഹാദിയുടെ മൃതദേഹം മോര്‍ച്ചറിയിൽ.

Back to top button
error: