ന്യൂഡൽഹി:ടോം ജോസഫ് ഇന്ത്യയുടെ ദേശീയ വോളിബോൾ ടീമിന്റെ സഹപരിശീലകനാകും.സെപ്തംബറില്‍ ചൈനയിലെ ഹാങ്ചോയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്.
അടുത്തിടെ രൂപം നല്കിയ വോളിബാള്‍ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ അഡ്ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്ബിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
28 അംഗ ദേശീയ ക്യാമ്ബിലേക്ക് കേരളത്തെ പ്രതിനിധീകരിച്ച പത്തുകളിക്കാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുത്തുസ്വാമി, ജെറോം വിനീത്,വൈശാഖ് രഞ്ജിത്,ഷമീമുദ്ദീൻ,ജോണ്‍ ജോസഫ്,ജിഷ്ണു പി.വി,മുജീബ് എം.സി,ഹേമന്ദ് പി,എറിൻ വര്‍ഗീസ്,ആനന്ദ് കെ. എന്നിവരാണ് കേരളത്തില്‍ നിന്നുള്ളവര്‍.ജയ്ദീപ് സര്ക്കാാണ് മുഖ്യ പരിശീലകൻ. ദേവേന്ദര്‍ ചൗഹാൻ,ഹേമ ഖേല്‍ക്കര്‍,അജ്വന്ത് സിംഗ് എന്നിവരാണ് മറ്റ് സഹപരിശീലകര്‍.