ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കോടതിയില്‍ വിസ്താരം നടക്കുന്നതിനിടെ പ്രതി പ്രകോപിതനാകുകയായിരുന്നു. തുടര്‍ന്ന് കോടതിക്ക് പുറത്തിറങ്ങിയ ഇയാള്‍ കടയില്‍ നിന്ന് മണ്‍വെട്ടി വാങ്ങിക്കൊണ്ടുവന്ന് കോടതിയുടെ മുൻപില്‍ നിര്‍ത്തിയിട്ടിരുന്ന ജഡ്ജിയുടെ സ്വിഫ്റ്റ് കാറിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയാായിരുന്നു.
തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ കാര്‍ തകര്‍ത്തത്.നേരത്തേ ജയചന്ദ്രന്റെ കേസ് പത്തനംതിട്ട കുടുംബ കോടതിയിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുമതി വാങ്ങി കേസ് തിരുവല്ല കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹമോചനം, ഭാര്യയ്ക്ക് ജീവനാംശം നല്‍കല്‍, സ്ത്രീധനം തിരികെ നല്‍കുക തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. സ്വയം കേസ് വാദിക്കുന്നതാണ് ഇയാളുടെ രീതി.
അതേസമയം കസ്റ്റഡിയില്‍ എടുത്ത ജയചന്ദ്രനെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനടക്കം വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.