അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര് മരിച്ചു.എട്ട് പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്മെന്റാണ് നിലംപൊത്തിയത്.