Month: June 2023

  • India

    ഗുജറാത്തിൽ വിദ്യാര്‍ഥികളുമായി വന്ന കോളജ് ബസ് വെള്ളക്കെട്ടിൽ കുടുങ്ങി 

    ഗാന്ധിനഗർ:ഗുജറാത്തിൽ വിദ്യാര്‍ഥികളുമായി വന്ന കോളജ് ബസ് ഓവുചാലിന് മുകളിലെ വെള്ളക്കെട്ടിൽ കുടുങ്ങി. ഓവുചാലിന് മുകളിലൂടെ ബസ് കടന്നുപോകുമ്ബോള്‍ കെട്ടിക്കിടന്ന മലിനജലത്തിൽ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ എമര്‍ജന്‍സി വിന്‍ഡോ വഴിയാണ് വിദ്യാര്‍ഥികളെ പുറത്തെത്തിച്ചത്.ഗുജറാതിലെ നദിയാദ് നഗരത്തിലാണ് സംഭവം. നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.

    Read More »
  • India

    പശുക്കടത്തുകാര്‍ക്കുള്ള  മുന്നറിയിപ്പ്; ഹരിയാനയിൽ രണ്ടു മുസ്ലീങ്ങളുടെ വീടുകൾ തകർത്ത് പോലീസ്

    ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച്‌ രണ്ടുപേരുടെ വീടുകള്‍ പൊലീസ് തകര്‍ത്തു. മുബാറക്ക് ഇല്യാസ് തന്ന, ഖാലിദ് എന്നിവരുടെ വീടുകളാണ് പോലീസ് തകര്‍ത്തത്. ഇത് പശുക്കടത്തുകാര്‍ക്കുള്ള തങ്ങളുടെ മുന്നറിയിപ്പാണെന്ന് നൂഹ് ജില്ലാ പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ല പറഞ്ഞു. മുബാറക്കിന്  ഗുരുഗ്രാം, റോഹ്തക്, നൂഹ്, തൗറു സ്റ്റേഷനുകളിൽ കേസുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഖാലിദിനെതിരെ മോഷണം, പശുക്കടത്ത് തുടങ്ങി അഞ്ച് കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.ഇരുവരെയും അറസ്റ്റ്‌ ചെയ്തതിന് ശേഷമാണ് വീടുകൾ തകർത്തത്.

    Read More »
  • India

    കുളത്തില്‍ നിന്ന് 40 ലക്ഷം രൂപയുടെ 2000 ന്റെ നോട്ടുകൾ കണ്ടെടുത്തു

    കന്യാകുമാരി:കുളത്തില്‍ നിന്ന് 40 ലക്ഷം രൂപയുടെ 2000 ന്റെ നോട്ടുകൾ കണ്ടെടുത്തു. നാഗര്‍കോവിലിനടുത്ത് വെമ്ബനൂരിലുള്ള പെരിയ കുളത്തില്‍ നിന്നാണ് ഇന്ന് രാവിലെ നോട്ടുകള്‍ കണ്ടെത്തിയത്. മീൻ പിടിക്കാൻ എറിഞ്ഞ വലയിലാണ് കള്ളനോട്ട് കുടുങ്ങിയത്. പായല്‍ പിടിച്ച പ്ലാസ്റ്റിക് കവറിനുളളിലായിരുന്നു നോട്ട് കെട്ടുകള്‍. 100 വീതമുള്ള 2000 രൂപയുടെ 20 കെട്ടുകളായി 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിണിയില്‍ പൊലീസ് നോട്ടുകള്‍ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടുകള്‍ ആണെന്ന് മനസിലായത്. നിലവില്‍ 2000 നോട്ടുകള്‍ കടകളില്‍ ആരും വാങ്ങുന്നില്ല മറിച്ഛ് ബാങ്കില്‍ കൊണ്ട് പോയി മാറ്റുന്ന സാഹചര്യം വന്നതിനാലാണ് വ്യാജ നോട്ടുകള്‍ കുളത്തില്‍ ഉപേക്ഷിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയുടെ പേര് നൽകി അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയൻ 

    കോഴിക്കോട്: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒന്നിന് മലയാളിയായ ജ്യോതിശാസ്ത്രജ്ഞൻ ഡോ.അശ്വിൻ ശേഖറിന്റെ പേരു നല്‍കി അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയൻ (ഐഎയു). യുഎസില്‍ അരിസോണയിലെ ഫ്ലാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച ‘2000എല്‍ജെ27’ എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്. ജൂണ്‍ 21-ന് യുഎസിലെ അരിസോണയില്‍ നടന്ന ആസ്റ്ററോയിഡ് കോമറ്റ്സ് മെറ്റേഴ്സ് കോണ്‍ഫറൻസില്‍ വെച്ചാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം ഐഎയു നടത്തിയത്. ‘ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞൻ’ എന്നാണ് അസ്‌ട്രോണമിക്കല്‍ യൂണിയൻ അശ്വിനെ പരിചയപ്പെടുത്തിയത്. 2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീൻസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പിഎച്ച്‌ഡി എടുത്ത പാലക്കാട് ചേര്‍പ്പുളശ്ശേരി സ്വദേശിയായ അശ്വിൻ, നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ‘സെലസ്റ്റിയല്‍ മെക്കാനിക്‌സി’ല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജൻ, സിവി രാമൻ, സുബ്രഹ്‌മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങള്‍ നാമകരണം ചെയ്തിട്ടുണ്ട്.

    Read More »
  • Movie

    ‘കഥ പറയുമ്പോള്‍’ സിനിമയിലെ ‘ബാലന്‍’ കഥാവശേഷനായി, വയനാട്ടിലെ സി.പി.എം നേതാവ് അന്തരിച്ച സുരേഷ് ചന്ദ്രനെക്കുറിച്ചുള്ള ഓര്‍മ

      മമ്മൂട്ടി നായകനായ ‘കഥ പറയുമ്പോള്‍’ സിനിമയിൽ സൂപ്പര്‍ സ്റ്റാറായ നായകന്റെ ബാല്യകാല സുഹൃത്ത് ബാലനെ പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല. സിനിമയില്‍ ശ്രീനിവാസൻ അവതരിപ്പിച്ച ‘ബാലന്‍’ വയനാട്ടിലെ കമ്മ്യൂണിസ്റ്റ് നേതാവായ സുരേഷ് ചന്ദ്രനായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള യഥാര്‍ഥ കഥ, അന്തരിച്ച ആ സഖാവിനെക്കുറിച്ചുള്ള ഓര്‍മകളിലുടെ… “കഥ പറയുമ്പോള്‍’ സിനിമയില്‍ സഹായം സ്വീകരിച്ചത് ഞാൻ. വിലമതിക്കാത്ത സഹായം തന്നയാൾ നിങ്ങള്‍ക്കിടയിലുണ്ട്…” ശ്രീനിവാസന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വയനാട് കല്‍പ്പറ്റയിലെ ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകളാണിത്. ‘കഥ പറയുംമ്പോള്‍ എന്ന സിനിമ കണ്ട നമ്മളെല്ലാവരും ഒരു പക്ഷേ ഈ കഥ യാഥാര്‍ത്ഥ്യമായിരുന്നെങ്കിലോ എന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ. അതേ, അത് യഥാര്‍ത്ഥ കഥയായിരുന്നു’ എന്നാണ് ശ്രീനിവാസന്‍ അന്ന് പറഞ്ഞത്. അത് സ്വന്തം അനുഭവമാണെന്ന് പറഞ്ഞ താരം  അന്ന് സഹായിച്ച വ്യക്തിയുടെ പേര് പക്ഷേ  വെളിപ്പെടുത്തിയില്ല. അതേ ഹാളില്‍ അത് കേട്ടുകൊണ്ട് ആ മനുഷ്യന്‍ നില്‍പ്പുണ്ടായിരുന്നു. തന്നെക്കുറിച്ചുള്ള വാക്കുകള്‍ അയാള്‍ക്ക് കൗതുകമുണ്ടാക്കിയില്ല. കാരണം ബാലനെപ്പോലെയായിരുന്നില്ല അയാള്‍. ശ്രീനിവാസനും അയാളും തമ്മിലുള്ള ബന്ധം ഒരിക്കലും…

    Read More »
  • Kerala

    പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടി; കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ

    തിരുവനന്തപുരം : സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുൻകാലങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്നു.ഇതിനു സമാനമായി വർധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും സർക്കാർ ആശുപത്രികളിൽ നിയമിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സംഘടന സർക്കാരിനോട് ആവശ്യപ്പെട്ടു. കെജിഎംഒഎ വാർത്താകുറിപ്പിന്റെ പൂർണരൂപം മൺസൂൺ ആരംഭിച്ചതിനു ശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെയും പനി ബാധിതരുടെയും എണ്ണത്തിൽ വളരെയധികം വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. വിവിധങ്ങളായ പകർച്ചവ്യാധികൾ കാരണമായുള്ള മരണങ്ങളും കേരളത്തിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. തീവ്രമായതോ…

    Read More »
  • Kerala

    വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ

    കൊച്ചി: വ്യാജ രേഖ കേസിലെ പ്രതികളായ നിഖിലും കെ വിദ്യയും എസ്എഫ്ഐ നേതാക്കളല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. പഠിക്കുന്ന കാലത്ത് ഇവര്‍ എസ്എഫ്ഐ പ്രവർത്തകർ ആയിരിക്കാം. കുറ്റം കണ്ടപ്പോൾ അവർക്കെതിരെ നടപടി എടുത്തു. എസ്എഫ്ഐയെ തെറ്റുകാരായി കാണേണ്ട കാര്യമില്ല. ഒരാൾ തെറ്റ് ചെയ്തെന്ന് കരുതി സംഘടന മുഴുവൻ തെറ്റുകാരവില്ല. വിദ്യാർത്ഥി നേതാക്കൾ കാര്യങ്ങൾ പഠിച്ചു പ്രതികരിക്കണമെന്നും ആരെങ്കിലും ചോദിച്ചാൽ ഉടൻ മറുപടി പറയുകയല്ല വേണ്ടതെന്നും ഇ പി ജയരാജൻ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തിൽ ആർഷോക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരൻ രാജി വെക്കണോ എന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. ശരിയായ തീരുമാനം എടുത്തില്ലെങ്കിൽ അത് കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയാവുമെന്ന് ഇ പി ജയരാജൻ പ്രതികരിച്ചു. സുധാകരനെതിരെയുള്ളത് ഗുരുതര ആരോപണമാണ്. ആരോപണം ഉന്നയിച്ചത് സർക്കാരോ പൊലീസോ അല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജനങ്ങൾ ഇതെല്ലാം വിലയിരുത്തുമെന്നും ഉയർന്ന നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയാതെ വന്നിരിക്കുന്നുവെന്നും ഇ പി…

    Read More »
  • Kerala

    എംഎസ്എഫിന്‍റെ ചരിത്രത്തില്‍ ആദ്യമായ സംസ്ഥാന നേതൃനിരയിലേക്ക് മൂന്ന് വനിതകൾ

    മലപ്പുറം: എംഎസ്എഫിന്‍റെ ചരിത്രത്തില്‍ ആദ്യമായ സംസ്ഥാന നേതൃ നിരയിലേക്ക് മൂന്ന് വനിതകള്‍. ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി നിയോഗിച്ചത്. ഇതാദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്. ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്. എംഎസ്എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷയാണ് അയിഷ ബാനു.  

    Read More »
  • Crime

    കരിന്തളം കോളേജിൽ വ്യാജ പ്രവർത്തിപരിചയ രേഖാ ചമച്ച് ജോലി നേടിയ കേസ്: നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിദ്യയ്ക്ക് നോട്ടീസ്

    കാസർകോട് : കരിന്തളം കോളേജിൽ വ്യാജ പ്രവർത്തിപരിചയ രേഖാ ചമച്ച് ജോലി നേടിയ കേസിൽ കെ വിദ്യക്ക് നീലേശ്വരം പൊലീസിന്റെ നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിദ്യയ്ക്ക് നോട്ടീസ് നൽകിയത്. കരിന്തളം കോളേജ് പ്രിൻസിപ്പൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയ്ക്ക് ഇന്ന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് കോടതി അനുവദിച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. കുറ്റം ആവർത്തിക്കരുത്. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനെത്താൻ നോട്ടീസ് നൽകിയത്. 2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് വിദ്യ കരിന്തളം…

    Read More »
  • Business

    റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ? സർവീസ് ചാർജ് നൽകിയില്ലങ്കിൽ എന്ത് സംഭവിക്കും ?

    ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പലതവണ ചർച്ചയായിട്ടുണ്ട്. അടുത്തിടെ നോയിഡയിലെ ഒരു റെസ്റ്റോറന്റിൽ സർവ്വീസ് ചാർജ് സംബന്ധിച്ച് ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബില്ലിനൊപ്പം സർവ്വീസ് ചാർജ് നൽകാൻ കുടുംബം വിസമ്മതിച്ചതോടെ റെസ്റ്റോറന്റ് ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് ഇന്ത്യയിലെ സർവീസ് ചാർജ് നിയമങ്ങളെക്കുറിച്ചും രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിലും, ബാറുകളിലും സേവന നിരക്കുകൾ നൽകേണ്ടത് നിർബന്ധമാണോ എന്നതും വീണ്ടും ചർച്ചചെയ്യപ്പെട്ടു.മാത്രമല്ല അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സേവന ചാർജുകൾ അടയ്ക്കുന്നത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു. റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ? ഉപഭോക്തൃ കാര്യ വകുപ്പ് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, സേവന ചാർജ്ജ് നൽകാൻ റെസ്റ്റോറന്റുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ല, കൂടാതെ ഉപഭോക്താവ് സേവനത്തിൽ സംതൃപ്തനല്ലെങ്കിൽ നിർബന്ധിതമായി സേവനനിരക്ക് വാങ്ങിയെടുക്കുകയും ചെയ്യരുത്. സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. ഉപഭോക്താവിനോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ, ഭക്ഷണശാലകൾ സ്വമേധയ ചാര്‍ജ് വര്‍ധിപ്പിക്കാനൊ…

    Read More »
Back to top button
error: