തിരുപ്പതി:എഐ ക്യാമറ ഉൾപ്പെടെ തിരുപ്പതി സ്മാർട്ട് സിറ്റിയിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്നതിനുള്ള ഓർഡർ കെൽട്രോണിന്.തിരുവനന്തപുരം മൺവിളയിലെ കെൽട്രോൺ കമ്യൂണിക്കേഷനാണ് ഇതിന്റെ ചുമതല.
ഡെൽഹി, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ട്രാഫിക് സിഗ്നൽ സംവിധാനം ഒരുക്കിയിരിക്കുന്നതും കെൽട്രോൺ ആണ്.
തിരുപ്പതിക്ക് പുറമെ
ഇന്ത്യയിലെ തന്നെ പല സ്മാർട്ട് സിറ്റി പദ്ധതികളുടെ ഭാഗമായി ട്രാഫിക് സുരക്ഷ ഒരുക്കുന്നതും കെൽട്രോണാണ്. കൊച്ചി സ്മാർട്ട് സിറ്റി, നാഗ്പൂർ സ്മാർട്ട് സിറ്റി, ചെന്നൈ സ്മാർട്ട് സിറ്റി എന്നിവ ഇതിനുദാഹരണങ്ങളാണ്.
കെൽട്രോൺ സ്വന്തമായി വികസിപ്പിച്ചിട്ടുള്ള അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇന്റലിജൻ്റ് ട്രാഫിക് മാനേജ്മെൻറ് സംവിധാനമാണ് പ്രധാനമായും ഈ പദ്ധതികളിലുള്ളത്.
ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾക്കുള്ള കൺട്രോളറുകൾ എൽഇഡി സിഗ്നൽ ലൈറ്റുകൾ കൗണ്ട് ഡൗൺ ടൈമറുകൾ തുടങ്ങിയ എല്ലാവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും കെൽട്രോണിന്റെ മൺവിള യൂണിറ്റിലെ ഫാക്ടറിയിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്.