KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ആങ്ങളയായ പോലീസുകാരൻ

തിരുവനന്തപുരം ആര്യങ്കോട്  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തിൽ അറസ്റ്റിലായത് ആങ്ങളയായ പോലീസുകാരൻ.
ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദിലീപാണ് അറസ്റ്റിലായത്.

കഴിഞ്ഞ തിങ്കളാഴ്ച വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.തുടർന്ന് ചൈൽഡ് ലൈൻ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദിലീപിന്റെ പേര് വെളിപ്പെടുത്തിയത്.കുട്ടിയുടെ അടുത്ത ബന്ധുകൂടിയാണ് ഇയാൾ.

സംഭവം പുറത്തറിഞ്ഞതോടെ ആര്യങ്കോട് പൊലീസ് കേസെടുത്ത് പ്രതിയെ മറയൂരിൽനിന്നും പിടികൂടുകയായിരുന്നു.പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇയാളെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: