KeralaNEWS

ബൈക്കപകടത്തില്‍ ഐ.ടി.ഐ. വിദ്യാര്‍ഥി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റിൽ

കണ്ണൂര്‍ : ബൈക്കപകടത്തില്‍ ഐ.ടി.ഐ. വിദ്യാര്‍ഥി മരിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. എടക്കാട് സ്വദേശി അറഫാത്തി(22) നെയാണ് എ.സി.പി .കെ.രത്നകുമാറിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

ജനുവരി 31-ന് പുലര്‍ച്ചെ നടന്ന അപകടത്തില്‍ മരിച്ച മുഴപ്പിലങ്ങാട് ഇ.എം.എസ്. റോഡില്‍ മലയനാണ്ടി വീട്ടില്‍ റോയല്‍ ദാസിന്റെ (19) സുഹൃത്താണ് അറഫാത്ത്. മുഴപ്പിലങ്ങാട് മഠം ബീച്ച്‌ റോഡില്‍ ഉമ്മര്‍ഗേറ്റിനടുത്ത വൈദ്യുതത്തൂണിലിടിച്ചാണ് അപകടമുണ്ടായത്.

 

Signature-ad

അപകടത്തില്‍ അറഫാത്തിനും പരിക്കേറ്റിരുന്നു. മദ്യപിച്ചാണ് ഇയാള്‍ ബൈക്ക് ഓടിച്ചതെന്നും അപകടം നടന്ന വിവരം തൊട്ടടുത്തുണ്ടായിരുന്ന റെയില്‍വെ ഗേറ്റ്മാനെ അറിയിച്ചില്ലെന്നും റോയല്‍ദാസിനെ ആശുപത്രിയിലെത്തിക്കാതെ മുങ്ങുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

 

തുടര്‍ന്നാണ് അറഫാത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: