ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വൈദ്യുതാഘാതമേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഈസ്റ്റ് ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശിനി സാക്ഷി അഹൂജയാണ് മരിച്ചത്.
സ്റ്റേഷനില്‍ വെള്ളക്കെട്ടുള്ള ഭാഗത്ത് വൈദ്യുതി പോസ്റ്റില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.വൈദ്യുതാഘാതമേറ്റ സാക്ഷിയെ ഉടന്‍ സമീപത്തെ ലേഡി ഹര്‍ഡിങ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.