KeralaNEWS

ആശുപത്രിയില്‍നിന്ന് ഇൻജക്ഷൻ സിറിഞ്ചുകള്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍നിന്ന് ഇൻജക്ഷൻ സിറിഞ്ചുകള്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമ്ബാനൂര്‍ രാജാജി നഗര്‍ സ്വദേശി പപ്പടം ഉണ്ണി എന്ന ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ ജനറല്‍ ആശുപത്രിയിലെത്തിയ പ്രതി ഇഞ്ചക്ഷൻ എടുക്കുന്ന റൂമില്‍ സൂക്ഷിച്ചിരുന്ന സിറിഞ്ചുകള്‍ മോഷ്ടിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. ഉടൻ തന്നെ ഉണ്ണി അവിടെനിന്ന് കടന്നുകളയുകയും ചെയ്തു.

 

Signature-ad

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗിച്ചുവരുന്ന പേര് രേഖപ്പെടുത്തിയതും അല്ലാത്തതുമായ അഞ്ച് മെഡിക്കല്‍ റെക്കോര്‍ഡ് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തി.ഇതേക്കുറിച്ച്‌ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
എന്തിനാണ് സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചോദ്യം ചെയ്യുമ്ബോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് പ്രതി നല്‍കുന്നത്. ഇയാള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്കെതിരെ നേരത്തെയും ക്രിമിനല്‍ കേസുകളുണ്ട്. ഇയാളെ പിന്നീട് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: