KeralaNEWS

റോഡരികിലെ വാകമരം കടപുഴകി വീണു;  ഒഴിവായത് വൻദുരന്തം

തിരൂര്‍: പയ്യനങ്ങാടി ആലിന്‍ചുവടില്‍ റോഡരികിലെ വാകമരം കടപുഴകി വീണു.  വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ആലിന്‍ചുവട് ബസ് സ്റ്റോപ്പിനോട് ചേര്‍ന്ന അപകടാവസ്ഥയിലായിരുന്ന വാകമരം കടപുഴകി വീണത്.
വൈദ്യുതി പോസ്റ്റുകളുടെയും സി.എം. ബഷീര്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെയും മുകളിലാണ് മരം വീണത്. ബസ് കാത്തിരിപ്പ് കേന്ദ്രം പൂര്‍ണമായും തകര്‍ന്നു. അപകടസമയത്ത് റോഡില്‍ വാഹനങ്ങളൊന്നുമില്ലാതിരുന്നത് വൻദുരന്തം ഒഴിവാക്കി.സംഭവത്തെ തുടർന്ന് ഈ റോഡിലൂടെയുള്ള ഗതാഗതം രണ്ട് മണിക്കൂറുകളോളം തടസ്സപ്പെട്ടു.മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സമീപവാസികള്‍ നേരത്തേ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Back to top button
error: