വൈശാലി:ബിഹാറിലെ വൈശാലിയില്‍ വിഷവാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു. 30 പേരെ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹാജിപുരിലെ രാജ് ഫ്രഷ് ഡയറിയിലാണ് ശനിയാഴ്ച രാത്രിയോടെ അമോണിയം ചോര്‍ന്ന് അപകടമുണ്ടായത്. ഇവിടെയുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാതകം ചോര്‍ന്നത് എങ്ങനെയാണെന്ന കാര്യം വ്യക്തമല്ല. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അഗ്നിശമനസേന അറിയിച്ചു.