CrimeNEWS

രാത്രിയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച; 25 പവനും പണവും നഷ്ടപ്പെട്ടു

തിരുവനന്തപുരം: രാത്രിയില്‍ വീടു കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. ചിറയിന്‍കീഴ് അഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുടപുരത്താണ് സംഭവം. പെരുങ്ങുഴി മുട്ടപ്പലം തെക്കേവിളാകം വീട്ടില്‍ ഡി സാബുവിന്റെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും അപഹരിച്ചു.

20 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിന്‍കീഴ് പൊലീസിനു വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സാബുവും കുടുംബവും ഇക്കഴിഞ്ഞ 25 നു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതു കണ്ടു സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണു അലമാര പൂട്ടു തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

Signature-ad

ഈ മാസം അഞ്ചിന് സിംഗപ്പൂരിലേക്കു മടങ്ങാനിരിക്കുകയായിരുന്നു കുടുംബം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നു ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: