Month: June 2023
-
Kerala
കൂട്ടുകാരിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്:കൂട്ടുകാരിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത് ‘വിശ്രമിച്ച’ ശേഷം പണം നൽകാതെ മുങ്ങിയ ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു.കോഴിക്കോട് ട്രാഫിക്കിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെയാണ് നടപടി.ഇയാൾക്കെതിരെ പോലീസ് വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 10നാണ് സ്ത്രീയുമൊത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടലിൽ ഇയാൾ മുറിയെടുത്തത്.അഡ്വാൻസ് നൽകി മൂന്ന് മണിക്കൂർ വിശ്രമിക്കാൻ മുറിയെടുത്തെങ്കിലും തിരിച്ചു പോകുമ്പോൾ ബാക്കി പണം നൽകിയിരുന്നില്ല.തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ആൾ സിറ്റി ട്രാഫിക്കിലെ എസ്ഐ ആണെന്ന് മനസ്സിലായത്. ഒരു മണിക്ക് കൂട്രുകാരിക്കൊപ്പം വിശ്രമത്തിനെത്തിയ അദ്ദേഹം വൈകിട്ട് 4 നാണ് ഹോട്ടലിൽ നിന്നും തിരിച്ചുപോയത്.എന്നാൽ ബാലൻസായ ഹോട്ടൽ വാടക 1,000 രൂപ നൽകിയില്ല. പണം ലഭിക്കാത്ത സാഹചര്യത്തിൽ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് ആൾ ട്രാഫിക് എസ്ഐയാണെന്ന് മനസ്സിലായത്.തുടർന്ന് ഹോട്ടലുകാർ സിറ്റി പോലീസ് കമ്മീഷണർക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുകയായിരുന്നു. മണൽ മാഫിയ സംഘത്തലവന് ഒത്താശ ചെയ്യുകയും അറസ്റ്റ് വിവരങ്ങൾ ചോർത്തുകയും ചെയ്തെന്ന ആരോപണത്തിലാണ് ഇദ്ദേഹത്തെ ബേപ്പൂർ സ്റ്റേഷനിൽ നിന്നു ട്രാഫിക്…
Read More » -
Kerala
മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാം; ലോക കേരളസഭയിലെ പണപ്പിരിവ് വിവാദത്തില്‍
തിരുവനന്തപുരം: അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം വിവാദത്തില്‍. സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ലക്ഷം ഡോളറിന്റെ ഗോള്‍ഡ് പാക്കേജ് ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയില്‍ ഇരിക്കാം, വിരുന്നുണ്ണാം. രണ്ട് സ്യൂട്ട് മുറികളും അനുവദിക്കും. കൂടാതെ ബാനറും പ്രദര്‍ശിപ്പിക്കും. സുവനീറില്‍ രണ്ടു പേജ് പരസ്യവും ലഭിക്കും. അന്‍പതിനായിരം ഡോളറിന്റെ സില്‍വര്‍ പാക്കേജും ഇരുപത്തയ്യായിരം ഡോളറിന്റെ ബ്രോണ്‍സ് പാക്കേജുമുണ്ട്. എന്നാല്‍ കിട്ടുന്ന സൗകര്യങ്ങള്‍ കുറയും. പണപ്പിരിവിന്റെ കാര്യം സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അതുമായി ബന്ധമില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഇത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടക്കുന്നു എന്നാണ് ആരോപണം. സമ്മേളനം നടത്താന്‍ ഒരു സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ സമിതി, സ്പോണ്‍സര്‍മാരെ കണ്ടെത്താനാണ് വിവിധ നിരക്കുകളിലുള്ള…
Read More » -
Crime
വിവാഹത്തില്‍നിന്ന് പിന്മാറിയതിന് യുവതിയെ ബലാത്സംഗം ചെയ്തു; തൃക്കരിപ്പൂര്‍ സ്വദേശി അറസ്റ്റില്‍
കാസര്‍ഗോട്: ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ മീലിയാട്ട് സ്വദേശി ശ്രീജു എന്ന കെ ശ്രീനിവാസനെ (29) യാണ് ചന്തേര ഇന്‍സ്പെക്ടര്‍ പി നാരായണന്‍ അറസ്റ്റ് ചെയ്തത്. വരന്റെ സ്വഭാവദൂഷ്യമറിഞ്ഞതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വിവരം അറിഞ്ഞു പ്രകോപിതനായ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയം നോക്കി യുവതിയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് യുവതി വീട്ടുകാരോട് വിവരം പറയുകയും ചന്തേര പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് പ്രതിയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
പാചകവാതക സിലിണ്ടര്‍ വില കുറച്ചു; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രയോജനമില്ല
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. എന്നാല്‍, ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1773 രൂപയായി. കൊല്‍ക്കത്തയില്‍ 1875.50 രൂപയാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില. മുംബൈയിലും ചെന്നൈയിലും സിലിണ്ടറിന് യഥാക്രമം 1725 രൂപയും 1937 രൂപയും നല്‍കിയാല്‍ മതി. എല്ലാമാസവും ഒന്നാംതീയതിയാണ് പാചകവാതക സിലിണ്ടറിന്റെ വില എണ്ണ വിതരണ കമ്പനികള്‍ നിര്‍ണയിക്കുന്നത്. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തിയിരുന്നു. ഡല്‍ഹിയില്‍ 14.2 കിലോ സിലിണ്ടറിന് 1003 രൂപയാണ് വില.
Read More » -
Kerala
ഇടംവലം നോക്കാതെ മണിക്കുട്ടന്‍ ചവിട്ടിവിട്ടു; ആന്‍ മരിയ രണ്ടരമണിക്കൂര്‍കൊണ്ട് കൊച്ചിയില്‍
കൊച്ചി: 17 വയസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ നാട് കൈകോര്‍ത്തപ്പോള്‍ ‘ട്രാഫിക്’ സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങള്‍ക്ക് കേരളം ഒരിക്കല്‍കൂടി സാക്ഷ്യം വഹിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആന്‍ മരിയ ജോയിയെ കട്ടപ്പനയില്‍നിന്ന് രണ്ടുമണിക്കൂര്‍ 39 മിനിറ്റുകൊണ്ട് എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചതോടെയാണ് ആംബുലന്‍സിന് വഴിയൊരുക്കാന്‍ നാടൊന്നാകെ മുന്നിട്ടിറങ്ങിയത്. എല്ലാവരും സഹായിച്ചതിനാലാണ് ഇത്രവേഗം കുട്ടിയെ എറണാകുളത്ത് എത്തിക്കാനായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ കട്ടപ്പന സ്വദേശിയായ മണിക്കുട്ടന്‍ പറഞ്ഞു. വരുന്നവഴിക്ക് കാഞ്ഞാറില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. അതിവേഗം തന്നെ ഇത് പരിഹരിക്കാനായി. പോലീസുകാര്‍, ആംബുലന്‍സ് ജീവനക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ വഴിയൊരുക്കി തന്നുവെന്നും മണിക്കുട്ടന്‍ പ്രതികരിച്ചു. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍നിന്ന് രാവിലെ 11.40 ഓടെയാണ് ആന്‍ മരിയയുമായി ഗഘ 06 ഒ 9844 എന്ന നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സ് പുറപ്പെട്ടത്. ചെറുതോണി – തൊടുപുഴ – മുവാറ്റുപുഴ – വൈറ്റില വഴി അതിവേഗം പിന്നിട്ട ആംബുന്‍സ് ഉച്ചയ്ക്ക് രണ്ടുമണിയോടെ…
Read More » -
Crime
കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസ്; ബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍
കണ്ണൂര്‍: ട്രെയിന്‍ ബോഗിക്ക് തീവെച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. നേരത്തെ കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാട്ടിലും കണ്ണൂര്‍ സര്‍വകലാശാലയിലെ താവക്കര ക്യാംപസ് പരിസരത്തും തീയിട്ടയാളാണ് പിടിയിലായത്. റെയില്‍വെ സ്റ്റേഷനിലെ എട്ടാം നമ്പര്‍ ബോഗിയിലേക്ക് ഇയാള്‍ കംപാര്‍ട്ട്‌മെന്റിന്റെ ചില്ലു കല്ലു കൊണ്ടു തകര്‍ത്തു കയറുന്ന ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പോലീസ് മറ്റിടങ്ങളിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാന്‍ തയ്യാറായത്. കസ്റ്റഡിയിലെടുത്തയാളെ സംഭവ ദിവസം റെയില്‍വേ ട്രാക്കില്‍ കണ്ടതായി ചില ബി.പി.സി.എല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ ഇയാളോട് സാമ്യമുള്ളതാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതു കൂടാതെ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നായ മണം പിടിച്ചു എട്ടാം നമ്പര്‍ പാളത്തിന് അടുത്തുള്ള കുറ്റികാട്ടിലേക്കാണ് ഓടി കയറിയത്. ഇതാണ് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നല്ല പരിചയമുള്ളയാളാണ് തീ വെച്ചതെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്. ഇതോടെയാണ് സി.സി.ടി.വി ക്യാമറയില്‍ കണ്ടയാളെ തിരിച്ചറിയാനും കസ്റ്റഡിയിലെടുക്കാനും പോലീസിന് കഴിഞ്ഞത്. എന്നാല്‍, നേരത്തെ…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന് 15 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ. വാടാനപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്. 2016 ലാണ് പെൺകുട്ടിയെ ബന്ധു വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. 2016 ലാണ് സംഭവം നടന്നത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ നിർബന്ധിച്ച് വീട്ടിൽ നിന്ന് കൊണ്ടുപോയി. ആദ്യം മുളങ്കുന്നത്ത് കാവിലുള്ള ലോഡ്ജിൽ വെച്ച് പീഡനത്തിനിരയാക്കി. തിരികെ വീട്ടിലെത്തിച്ച പെൺകുട്ടിയെ രണ്ടാം തവണയും വിളിച്ചിറക്കി പീഡനത്തിനിരയാക്കി. രണ്ട് തവണ പെൺകുട്ടി പീഡനത്തിനിരയായി. രണ്ട് വ്യത്യസ്ത കേസുകളായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടിട്ടാണ് വാടാനപ്പള്ളി സ്വദേശി രഞ്ജിത് എന്ന 29 വയസ്സുകാരനെ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ. എസ് ശിക്ഷിച്ചത്. കേസിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 16…
Read More » -
Kerala
അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത അഞ്ചുദിവസം വ്യാപക മഴ
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ജൂണ്‍ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് രൂപപ്പെട്ട് കഴിഞ്ഞാല്‍ തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാതയെ അടിസ്ഥാനമാക്കിയാവും കേരളത്തിലെ വരും ദിവസങ്ങളിലെ മഴ സാധ്യത. ചക്രവാതചുഴിയുടെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റുമാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More » -
India
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ റോഡ് നിർമിച്ചു; പിന്നാലെ പുതിയ റോഡ് കൈകൊണ്ട് ഉയർത്തി ഗ്രാമവാസികൾ! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മുംബൈ: നിർമാണം പൂർത്തിയായതിന് പിന്നാലെ പുതിയ റോഡ് കൈകൊണ്ട് ഉയർത്തി ഗ്രാമവാസികൾ! സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലാണ് വിചിത്രമായ സംഭവം. 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പുതിയതായി നിർമിച്ച റോഡ് ഗ്രാമീണർ പരവതാനി പോലെ ഉയർത്തുന്നു. റോഡ് നിർമിച്ച കരാറുകാരനെ ഗ്രാമീണർ രൂക്ഷമായി വിമർശിക്കുന്നതും വീഡിയോയിൽ കാണാം. റാണാ താക്കൂർ എന്ന് പേരുള്ള കരാറുകാരനാണ് റോഡ് നിർമിച്ചത്. റോഡ് നിർമാണം മുഴുവൻ ക്രമക്കേടാണെന്നും നാട്ടുകാർ ആരോപിക്കുന്നു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ അംബാദ് താലൂക്കിലെ കർജത്-ഹസ്ത് പൊഖാരിയിലാണ് സംഭവം നടന്നതെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പിഎം റൂറൽ റോഡ് സ്കീം) പ്രകാരമാണ് റോഡ് നിർമ്മിച്ചത്. റോഡിന്റെ നിർമ്മാണത്തിനായി ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് കരാറുകാരൻ അവകാശപ്പെട്ടിരുന്നു. മഹാരാഷ്ട്ര സർക്കാരിനെയും നാട്ടുകാർ വിമർശിച്ചു. ഇത്രയും നിലവാരമില്ലാത്ത റോഡ് നിർമാണത്തിന് അനുമതി നൽകിയ എഞ്ചിനീയർക്കെതിരെയും നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പരമ്പരാഗത റോഡ് നിർമ്മാണത്തിൽ മെറ്റൽ, മണൽ,…
Read More » -
Kerala
ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു; അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍
ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. ജലന്ധര്‍ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ ബിഷപ്പ് എമരിറ്റസ് എന്ന് ഇനി അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവാര്‍ത്ത അറിയിച്ചുകൊണ്ട് പറഞ്ഞു. ജലന്ധര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാര്‍ഥിച്ചവര്‍ക്കും കരുതലേകിയവര്‍ക്കും നന്ദി. താനൊഴുക്കിയ കണ്ണീര്‍ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ” അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു.
Read More »