KeralaNEWS

ബാലരാമപുരത്തെ പെൺകുട്ടിയുടെ ആത്മഹത്യ; പീഡനത്തിനിരയായത് ഒന്നിലേറെ തവണ

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കാമുകൻ അറസ്റ്റിൽ.
 ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയപ്പോൾ പീഡനത്തിനിരയായെന്ന് വ്യക്തമായിരുന്നു. പോക്സോ വകുപ്പ് ചുമത്തിയാണ് ഹാഷിമിനെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയായിരുന്നു അറസ്റ്റ്.പെൺകുട്ടിയുടെ അയൽവാസിയാണ് ഹാഷിമും. നേരത്തെ തന്നെ ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു.പലതവണ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.എന്നാൽ ഇരുവരും പിൻമാറിയിരുന്നില്ല. ഇതിനെത്തുടർന്നാണ് പെൺകുട്ടിയെ വീട്ടുകാർ ഇടപെട്ട് ബാലരാമപുരം മതപഠനശാലയിലേക്ക് അയച്ചത്.

പെൺകുട്ടിയും ഹാഷിമും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു.പ്രണയത്തിനിടയിൽ പലതവണ പെൺകുട്ടിയെ ഹാഷിം ലെെംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതോടെ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഉയർന്നത്. എന്നാൽ ഇരുവരും തമ്മിൽ വീണ്ടും കൂടിക്കാഴ്ചകൾ നടന്നതോടെയാണ്  പെൺകുട്ടിയുടെ വീട്ടുകാർ മുൻകെെയെടുത്ത് പെൺകുട്ടിയെ ബാലരാമപുരത്തെ മതപഠനശാലയിലേക്ക്  മാറ്റിയത്.ഇതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

 

മതപഠനശാലയിൽ ഫോണുപയോഗിച്ചോ മറ്റേതെങ്കിലും രീതിയിലോ പുറത്തുള്ളവരുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല. അതിനായി അധ്യാപകരുടെ പ്രത്യേക അനുമതി വേണമായിരുന്നു.വീട്ടുകാർ പോലും കുട്ടികളെ ഈ രീതിയിലാണ് ബന്ധപ്പെട്ടുകൊണ്ടിരുന്നത്. ഈ സാഹചര്യം പെൺകുട്ടിക്ക് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദമുണ്ടാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: