Month: June 2023

  • Kerala

    താനൂരിൽ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8  കുട്ടികൾക്ക് പരിക്ക്

    മലപ്പുറം:താനൂരിൽ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്.മോര്യ കുന്നുംപുറം റോഡിലാണ് അപകടം ഉണ്ടായത്.പരിയാപുരം സെൻട്രല്‍ എയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. സ്കൂള്‍ തുറന്ന ആദ്യ ദിനമായ ഇന്നലെ പത്തനംതിട്ട റാന്നിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് രാവിലെ അപകടത്തില്‍ പെട്ടത്. റാന്നി ചെറുകുളഞ്ഞിയിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

    Read More »
  • Kerala

    ട്രെയിൻ കത്തിച്ചത് ഭീകരവാദികൾ;ബംഗാളിയെ ബലിയാടാക്കി തടിയൂരാമെന്ന് കരുതേണ്ട:കെ സുരേന്ദ്രൻ

    മതഭീകരരുടെ വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രസുരക്ഷയെ കേരളം ബലികഴിക്കുന്നുവെന്നും കെ സുരേന്ദ്രൻ       ആലപ്പുഴ: സംസ്ഥാനത്ത് ഭീകരവാദികള്‍ വീണ്ടും ട്രെയിന്‍ കത്തിച്ചതിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും ബംഗാളിയെ ബലിയാടാക്കി തടിയൂരാനാണ് കേരള പോലീസ് ശ്രമിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ കൂടി ഇല്ലായിരുന്നില്ലെങ്കില്‍ രാജ്യദ്രോഹശക്തികള്‍ കേരളത്തെ എന്നേ ചാമ്ബലാക്കിയേനെ എന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരള സര്‍ക്കാരിന് മതഭീകരവാദികളോട് മൃദു സമീപനമാണ്.കേരളത്തിലെ ഇന്റലിജന്‍സ് വിവരങ്ങളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. തീവണ്ടി കത്തിയതിന് തൊട്ടടുത്ത് വലിയ ഓയല്‍ ടാങ്കര്‍ ഉണ്ട്. എലത്തൂരിലും ഇങ്ങനെയായിരുന്നു സ്ഥിതി. കേരളത്തില്‍ വ്യാപകമായി എന്‍.ഐ.എ റെയിഡുകളും നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. കേരള പൊലീസ് എന്താണ് ചെയ്യുന്നത് ? പി.എഫ്.ഐ നിരോധനത്തിന് ശേഷം തീവ്രവാദികളെ പാര്‍ട്ടിയിലെടുക്കാനാണ് മുഹമ്മദ് റിയാസും കുഞ്ഞാലിക്കുട്ടിയും ശ്രമിക്കുന്നത്. ഇതിനായി സി.പി.എമ്മും മുസ്‍ലിം ലീഗും മത്സരിക്കുകയാണ്. മതഭീകരരുടെ വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രസുരക്ഷയെ കേരളം ബലികഴിക്കുകയാണ്. തീവണ്ടി…

    Read More »
  • Kerala

    ഭിക്ഷയെടുക്കാൻ സമ്മതിച്ചില്ല;ട്രെയിനിൽ തീയിട്ടത് ബംഗാൾ സ്വദേശി

    കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചിനു തീവച്ചത് ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗറെന്ന് പൊലീസ്. ഇയാള്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലാണ്.സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷയെടുക്കാന്‍ സമ്മതിക്കാത്തതിലെ വൈരാഗ്യം മൂലമാണ് കോച്ചിന് തീവച്ചതെന്ന് ഇയാള്‍ പൊലീസിനോടു സമ്മതിച്ചയാണ് സൂചന.   ഇയാള്‍ ഏറെ നാളായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് കഴിയുന്നത്.ഇവിടെ ഭിക്ഷയെടുക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് കോച്ചിനു തീയിട്ടെന്നാണ് സിദ്ഗറിന്റെ മൊഴി.സ്‌റ്റേഷനു തൊട്ടടുത്തുള്ള ബിപിസിഎല്‍ സംഭരണ കേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാര്‍ കഴിഞ്ഞ ദിവസം ഇയാളെ ഓടിച്ചുവിട്ടിരുന്നു. ഇതും പ്രകോപനമായി.   ട്രെയിനില്‍ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളില്‍ നാലും സിദ്ഗറിന്റേതു തന്നെയന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കത്തിയ കോച്ചില്‍ നിന്ന് ലഭിച്ച കുപ്പിയിലും പുഷന്‍ജിത്തിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു തീയിടുന്നത്. ഏപ്രില്‍ രണ്ടിനു രാത്രി ഓടിക്കൊണ്ടിരിക്കെ എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ 2 കോച്ചുകളില്‍ അക്രമി തീയിട്ടതിനെത്തുടര്‍ന്ന് 3 പേര്‍ മരിച്ചിരുന്നു

    Read More »
  • NEWS

    കുവൈത്തിൽ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികൾക്ക് വിസകൾ മറ്റ് മാറ്റാൻ അവസരം

    കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ അടച്ചുപൂട്ടിയ കമ്പനികളുടെ വിസയിലുള്ള പ്രവാസികൾക്ക് അവരുടെ വിസകൾ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അവസരം. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം‍ റിപ്പോർട്ട് ചെയ്തത്. അടുത്തിടെ ഫയലുകൾ തടഞ്ഞുവെയ്ക്കപ്പെട്ട കമ്പനികളുടെ വിസകളിലുള്ളവർക്കായിരിക്കും ഇത്തരത്തിൽ മറ്റ് കമ്പനികളിലേക്ക് മാറാൻ അവസരം. വിലാസങ്ങളിലെ അവ്യക്തത ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അടുത്തിടെ നിരവധി കമ്പനികളുടെ ഫയലുകൾ അധികൃതർ സസ്‍പെൻഡ് ചെയ്‍തിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വിസ മാറാനുള്ള അവസരം നൽകുന്നതെന്ന് അൽ അൻബ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് നിശ്ചിത വ്യവസ്ഥകളും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. അടച്ചുപൂട്ടപ്പെട്ട കമ്പനിയിൽ 12 മാസമെങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും വിസ മാറാനുള്ള അവസരമെന്നതാണ് നിബന്ധനകളിൽ പ്രധാനം. അതേസമയം ചെറുകിട – ഇടത്തരം സ്ഥാപനങ്ങളാണെങ്കിൽ അവിടെ മൂന്ന് വർഷമെങ്കിലും ജോലി ചെയ്ത പ്രവാസികൾക്ക് മാത്രമേ ഇത്തരത്തിൽ മറ്റ് കമ്പനികളിലേക്ക് വിസ മാറ്റാൻ സാധിക്കൂ. എന്നാൽ…

    Read More »
  • LIFE

    അമേരിക്കയ്ക്കയിലെ ശിവഗിരി ആശ്രമം യാഥാർത്ഥ്യമായി – വീഡിയോ

    വാഷിംഗ്ടൺ: ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരക്ക എന്ന പേരിൽ അറിയപ്പെടുന്ന ശിവഗിരി ആശ്രമത്തിന് വാഷിങ്ടൺ ഡിസിയിൽ തിരിതെളിഞ്ഞു. ആശ്രമത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ഗുരു പ്രസാദ്, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ എന്നിവർ കാർമ്മികത്വം വഹിച്ചു. പുഷ്പകലശാഭിഷേകം, ശാരദാ പൂജ, ഗണപതിഹോമം എന്നി ചടങ്ങൾ നടന്നു. നോർത്ത് പോയി​ന്റ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ചാൾസ് കൗണ്ടി കമ്മീഷണർ റൂബിൻ കോളിൻസ് ഉത്ഘാടനം ചെയ്തു. മാനവരാശിയ്ക്ക് മതസൗഹാർദ്ദത്തിൻറയും സമാധാനത്തിൻറെയും സാഹോദര്യത്തിൻറയും വിത്തുകൾ പാകിയ ഗുരുദേവ ദർശനം ഐക്യരാഷ്ട്ര സഭപോലും ഭാവിയിൽ ഏറ്റെടുക്കുമെന്നു റൂബിൻ കോളിൻസ് പറഞ്ഞു. ശിവഗിരി ആശ്രമം അമേരിക്കയിലെ ശ്രീനാരായണ ദർശന പ്രചാരണത്തിന് പുതിയ വഴിത്തിരിവാകുമെന്നും ലോകത്തിലെ പ്രമുഖ സർവ്വകലാശാലകൾ എല്ലാം തന്നെ ശ്രീനാരായണ ഗുരുവി​ന്റെ കൃതികൾ പാഠ്യപദ്ധതിയാക്കുന്ന ഈ കാലയളവിൽ ഗുരുദർനത്തിന് പ്രസക്തിയേറുകയാണെന്നും അദ്ദേ​ഹം പറഞ്ഞു. സ്വാമി ഗുരുപ്രസാദ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡ​ന്റ് ഡോ…

    Read More »
  • NEWS

    ജോലി ഉറപ്പാണ്;രാജ്യത്ത് സെറ്റില്‍ ചെയ്യുന്നതിന് പണം ഇങ്ങോട്ട് തരും-ലിത്വാനിയ തുറന്നിടുന്ന അവസരങ്ങൾ

    മറ്റൊരു രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ച്‌ പോകുന്നത് ചെറിയൊരു കാര്യമേയല്ല. വിമാനടിക്കറ്റ്, താമസ സൗകര്യങ്ങള്‍ , ഡെപ്പോസിറ്റ് തുക, അനുദിന ചെലവുകള്‍, ഭക്ഷണം എന്നിങ്ങനെ പണം പോകുന്ന വഴി കാണില്ല. എന്നിരുന്നാലും മികച്ച ജോലിയും വരുമാനവും എന്ന സ്വപ്നത്തിലേക്ക് അധികദൂരമില്ലല്ലോ എന്ന ആശ്വാസമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്.എന്നാല്‍ ജോലി അന്വേഷിച്ച്‌ പോകുന്നതിനോ അല്ലെങ്കില്‍ ജോലി ഉറപ്പായി പുതിയൊരു രാജ്യത്ത് സെറ്റില്‍ ആകുന്നതിന് പണം ഇങ്ങോട്ട് കിട്ടുകയാണെങ്കിലോ?? അങ്ങനെയൊക്കെ കിട്ടുവോ എന്നല്ലേ ഓര്‍ക്കുന്നത്? കിട്ടും ! വടക്കൻ യൂറോപ്പിലെ രാജ്യമായ ലിത്വാനിയ ആണ് പുതിയൊരു ജീവിതം സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ ഈ കിടിലൻ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.   മികച്ച ജീവിതവും ഒരുപാട് തൊഴിലവസരങ്ങളും കൊണ്ട് കഴിഞ്ഞ കുറച്ച്‌ നാളുകളായി തൊഴിലന്വേഷകരുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന യൂറോപ്യൻ രാജ്യമാണ് ലിത്വാനിയ . നോണ്‍ ഇയു സിറ്റിസണ്‍ അഥവാ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ആളുകളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നില്‍. ജോലിയുടെ കാര്യമാമെങ്കിലും ഗുണനിലവാരമുള്ള ജീവിതമാണെങ്കിലും…

    Read More »
  • Kerala

    കെഎസ്‌യു രൂപം കൊണ്ടിട്ട് 66 വർഷങ്ങൾ

    കേരള സംസ്ഥാനം 1956 നവംബർ ഒന്നിന് രൂപം കൊണ്ട ശേഷം നടന്ന ഏറ്റവും വലിയ സമരം അതായിരുന്നു…    ” ഒരണ സമരം…. “ വിമോചന സമരത്തിന് വിത്ത് പാകിയ സമരം… 1958 ഫെബ്രുവരി അവസാനം മട്ടാഞ്ചേരിയിൽ ഒരു വിദ്യാർത്ഥിയും അവൻ സഞ്ചരിച്ചിരുന്ന ബോട്ടിലെ ടിക്കറ്റ് ചെക്കറും തമ്മിൽ കടത്തു കൂലിയെ സംബന്ധിച്ച ഒരു തർക്കം നടന്നു… തർക്കം മൂത്ത് വിദ്യാർത്ഥികൾ ആർ. ടി. ഓഫീസിൽ എത്തി… അവിടെ ജീവനക്കാരും ആയി വിദ്യാർത്ഥികൾ വാക്ക് തർക്കം ആയി… ഒടുവിൽ കളക്ടർ ഇടപെടേണ്ടി വന്നു… യാത്രയ്ക്ക് ആനുകൂല്യങ്ങൾ അനുവദിക്കാം എന്ന് കളക്ടർ ഉറപ്പ് നൽകി… ഈ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വെറും 9 മാസം മാത്രം പ്രായം ഉള്ള ഒരു വിദ്യാർത്ഥി സംഘടന ആയിരുന്നു… അതാണ്‌ കെ. എസ്. യു.. 1957 മേയ് 30 ന് കെ. എസ്. യു രൂപം കൊണ്ടു.. എം . എ. ജോൺ ആണ് സ്ഥാപകൻ… മറ്റൊരു പ്രമുഖൻ…

    Read More »
  • Social Media

    സോറി ലേശം തിരക്കുണ്ട്! ജനിച്ച് മൂന്നാം ദിവസം നീന്താന്‍ ശ്രമിക്കുന്ന കൊച്ചുമിടുക്കി

    ഒരു കുഞ്ഞ് ജനിച്ച് മൂന്നാം ദിവസം ഇഴഞ്ഞ് നീങ്ങുകയും തലപൊക്കുകയും ചെയ്തു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല അല്ലേ? എന്നാല്‍, തന്റെ കുഞ്ഞ് അങ്ങനെ ചെയ്തത് കണ്ട് ഞെട്ടിപ്പോയി എന്നാണ് ഇവിടെ ഒരു അമ്മ വെളിപ്പെടുത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആളുകളെ അമ്പരപ്പിക്കുകയും ചെയ്തു.   View this post on Instagram   A post shared by Samantha Elizabeth (@samantha__elizabeth_) ജനിച്ച് വെറും മൂന്ന് ദിവസം ആയപ്പോള്‍ തന്നെ ഇഴയാന്‍ തുടങ്ങുകയും തല മുകളിലേക്ക് ഉയര്‍ത്തി ശരീരത്തെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മകള്‍ നൈല ഡെയ്സ് സബാരിയെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് അമ്മ സാമന്ത മിച്ചല്‍ പറയുന്നത്. താന്‍ ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ അവരെന്തായാലും ഇത് വിശ്വസിക്കാന്‍ പോകുന്നില്ല എന്ന് തോന്നിയതിനാല്‍ തന്നെ ഉടന്‍ തന്നെ സാമന്ത ഫോണ്‍ എടുത്ത് അത് റെക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. ഒരു മിനിറ്റോളം മകള്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു എന്നാണ്…

    Read More »
  • Crime

    ഭിക്ഷക്കാരൻ്റെ സമ്പാദ്യം 2.15 ലക്ഷം രൂപ മോഷ്ടിച്ച് കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ – വീഡിയോ

    ഒരു ഭിക്ഷക്കാരൻ തന്റെ ജീവിതകാലം മുഴുവൻ സ്വരുക്കുട്ടി വച്ച സമ്പാദ്യം തന്ത്രപൂർവ്വം മോഷ്ടിച്ച് കോഴിക്കൂട്ടിൽ ഒളിപ്പിച്ചു വച്ച പെരുംകള്ളൻ ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി. കരുനാഗപ്പള്ളിയിലാണ് ഭിക്ഷാടകനായ സുകുമാരൻ നായരുടെ 2.15 ലക്ഷം രൂപ മോഷ്ടിച്ച ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസ് പിടിയിലായത്. പണം നഷ്ടമായ വിഷമത്തിൽ മാനസീകവും ശാരീരികവുമായി തളർന്ന ഇയാളെ ജനമൈത്രി പോലീസ് മാവേലിക്കരയിലെ വൃദ്ധ സദനത്തിലേക്ക് മാറ്റിയിരുന്നു. കരുനാഗപ്പളളി മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷാടനം നടത്തുന്ന ചിറയൻകീഴ് സ്വദേശി സുകുമാരൻ നായരുടെ (74) സമ്പാദ്യം മോഷ്ടിച്ച കേസിൽ സോളാർ ജൂവലറി ജീവനക്കാരൻ തെക്കുംഭാഗം താഴേത്തൊടിയിൽ മണിലാലിനെ(55)യാണ് എസ്‌.എച്ച്‌. ഒ ബിജു അറസ്റ്റ് ചെയ്തത്. വൃദ്ധന്റെ സമ്പാദ്യത്തിലെ നോട്ടുകൾ എണ്ണിയപ്പോൾ 2.15 ലക്ഷം രൂപയുണ്ടായിരുന്നു. ദ്രവിച്ച്‌ പോയ കുറേ നോട്ടുകളുടെ മൂല്യം കണക്കാക്കിയിട്ടില്ല. കഴിഞ്ഞ 30 വർഷമായി ക്ഷേത്രനടയിൽ ഭിക്ഷയെടുത്താണ് സുകുമാരൻ നായർ ജീവിക്കുന്നത്. രാത്രിയിൽ കരുനാഗപ്പള്ളി പടനായർക്കുളങ്ങര ക്ഷേത്രത്തിൻ്റെ മണ്ഡപത്തിലാണ് ഉറങ്ങിയിരുന്നത്. ഇയാളുടെ കൈവശമുള്ള ചില്ലറകൾ ലോട്ടറിക്കച്ചവടക്കാർ…

    Read More »
  • Crime

    സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു; സംഭവം ബീഹാറിൽ

    പട്‌ന: ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റു.ഇടത് തുടയിലാണ് വെടിയേറ്റത്. ഇവരെ പട്‌നയിലെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.   സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: