ബെംഗളൂരു: മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍.
റായ്ചൂര് സ്വദേശിയായ രാജു തമ്ബക് ആണ് അറസ്റ്റിലായത്.വാട്സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്ബക് ഇത്തരത്തില്‍ പോസ്റ്റിട്ടത്.മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ലിംഗ് സുഗുര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.