കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല 2023 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ രണ്ടിന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 16.06.2023. അപേക്ഷാ ഫീസ് – SC/ST 210/- രൂപ, മറ്റുള്ളവർ 685/- രൂപ.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്റെ ആദ്യ ഘട്ടത്തിൽ CAP IDയും പാസ്‌വേഡും മൊബൈലിൽ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകർ http://admission.uoc.ac.in/B.Ed. 2023/ ->Apply Now എന്ന ലിങ്കിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. ഓൺലൈൻ രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പർ ശരിയായി നൽകാത്തതിനാൽ CAP ID, സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പർ ഓ.ടി.പി (One Time Password) വെരിഫിക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്.
ആയതിനാൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ മാത്രമേ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകാവൂ. തുടർന്ന് മൊബൈലിൽ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിച്ചതിനുശേഷം നിർബന്ധമായും പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണ്ണമാകുകയുള്ളൂ.
സ്‌പോർട്ട്‌സ് ക്വോട്ട വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്ട്‌സ് കൗൺസിലാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി സ്‌പോർട്ട്‌സ് ക്വോട്ടയിലേക്ക് അപേക്ഷിക്കുന്നവർ കാലിക്കറ്റ് സർവ്വകലാ ശാലയുടെ 2023 ബി.എഡ്. ഓൺലൈൻ അപേക്ഷാ പ്രിന്റ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, സ്‌പോർട്ട്‌സിന് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സർട്ടിഫി ക്കറ്റുകളുടെ പകർപ്പ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്ട്‌സ് കൗൺസിൽ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മാർക്ക്/ഗ്രേഡ്, NSS NCC തുടങ്ങിയ വെയിറ്റേജ്, നോൺ-ക്രീമിലെയർ, സംവരണ വിവരങ്ങൾ എന്നിവ കൃത്യ മാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമേ എസ്.ഇ.ബി.സി. സംവരണം ലഭിക്കുകയുള്ളൂ. എസ്.ഇ.ബി.സി സംവരണത്തിന് അർഹരായവർ (ഇ.ടി.ബി., മുസ്ലീം, ഒ.ബി.എച്ച്., ധീവര, വിശ്വകർമ്മ, ഒ.ബി.എക്‌സ്., എൽ.സി., കുടുംബി തുടങ്ങിയവർ) രജിസ്‌ട്രേഷൻ സമയത്ത് Non Creamy Layer – YES എന്ന് നൽകണം. സംവരണാനുസൃതം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലോ/മറ്റു പിന്നോക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിഭാഗം (EWS) അർഹരായവർ പ്രോസ്പക്ടസിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.
ഭിന്നശേഷി, കമ്മ്യൂണിറ്റി, സ്‌പോർട്ട്‌സ്, ഡിഫൻസ്, ടീച്ചേർസ് എന്നീ വിഭാഗക്കാരുടെ പ്രവേശനത്തിന് ഓൺലൈൻ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തിൽ രജിസ്റ്റർ ചെയ്തവരുടെ റാങ്ക് ലിസ്റ്റ് അതാത് കോളേജിലേക്ക് നൽകുന്നതും കോളേജ് പ്രസ്തുത റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തുന്നതുമാണ്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ട് യൂണിവേഴ്‌സിറ്റിയിലേക്കോ കോളേജുകളിലേക്കോ അയക്കേണ്ടതില്ല. എന്നാൽ അഡ്മിഷൻ ലഭിക്കുന്ന അവസരത്തിൽ അപേക്ഷയുടെ പ്രിന്റ്ഔട്ട് മറ്റു അനുബന്ധ രേഖകളോടൊപ്പം അതാത് കോളേജുകളിൽ സമർപ്പി ക്കേണ്ടതാണ്. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും (ജനറൽ, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോർട്ട്‌സ്, ഭിന്നശേഷി വിഭാഗക്കാർ, വിവിധ സംവരണം വിഭാഗക്കാർ ഉൾപ്പെടെ) ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
മാനേജ്‌മെന്റ് ക്വോട്ടകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്‌ട്രേഷനു പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ രജിസ്‌ട്രേഷന് വിദ്യാർത്ഥികൾക്ക് 15 ഓപ്ഷൻ നൽകാവുന്നതാണ്. പുറമേ എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന അതാത് കമ്മ്യൂണിറ്റിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 1 ഓപ്ഷൻ അധികമായി നൽകാവുന്നതാണ്.
ഗവ., എയ്ഡഡ്, സ്വാശ്രയ ട്രെയിനിംങ് കോളേജുകളിലെ കോഴ്‌സുകളിൽ വിദ്യാർത്ഥികൾക്ക് ഏറ്റവും താൽപര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകൾ മുൻഗണനാ ക്രമത്തിൽ സമർപ്പിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകളുടെ ഫീസ് എയ്ഡഡ്/ ഗവൺമെന്റ് കോഴ്‌സുകളുടെ ഫീസിൽ നിന്നും വ്യത്യസ്തമായിരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സൈറ്റും വാർത്തകളും ശ്രദ്ധിക്കേണ്ടതാണ്. അലോട്ട്‌മെന്റ്/അഡ്മിഷൻ എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിഗത അറിയിപ്പുകൾ സർവകലാശാല നൽകുന്നതല്ല. ഫോൺ : 0494 2407017, 2660600.