
യുവതിയെ കാണ്‍മാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടതോടെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച പോലീസ് യുവതി ബംഗളൂരു ലക്ഷ്യമാക്കി നീങ്ങുന്നതായി കണ്ടെത്തി.ഉടൻ തന്നെ പോലീസ് തലശ്ശേരി റെയില്‍വേ സ്റ്റേഷൻ, നഗരത്തിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സര്‍വിസ് ബുക്കിങ് ലിസ്റ്റുകള്‍ എന്നിവ പരിശോധിച്ച് യുവതി ബംഗളൂരു ബസില്‍ ടിക്കറ്റെടുത്തതായി മനസിലാക്കി.
മാഹി സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ബി.എം. മനോജിന്റെ നേതൃത്വത്തില്‍ എസ്.ഐ രാധാകൃഷ്ണൻ, മാഹി ക്രൈം സ്ക്വാഡ് എ.എസ്. ഐമാരായ പ്രസാദ് വളവില്‍, കിഷോര്‍ കുമാര്‍, സുനില്‍ കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ് എന്നിവരടങ്ങിയ സംഘം ബസിനെ പിന്തുടര്‍ന്ന് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ കെങ്കേരിയില്‍ നിന്നാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.
മാഹി കോടതിയില്‍ ഹാജരാക്കിയ യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan