മറുനാടന്‍ മലയാളി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൈഡിംഗ്‌സ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ രജിസ്‌ട്രേഷന്‍ നേടിയത് വ്യാജരേഖ ഉപയോഗിച്ചാണെന്ന് അന്‍വര്‍ ആരോപിച്ചു.
കമ്ബനി രജിസ്റ്റര്‍ ചെയ്യാനായി, അഡ്രസ്സ് പ്രൂഫായി ഈ കമ്ബനിയുടെ ഉടമകള്‍ റസിസ്റ്റ്രാര്‍ ഓഫ് കമ്ബനീസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചിരുക്കുന്നത് ഒരു ബി.എസ്.എന്‍.എല്‍ ഫോണ്‍ ബില്ലാണ്. ഷാജന്‍ സ്‌കറിയയുടെ ഭാര്യ ബോബി അലോഷ്യസിന്റെ പേരിലുള്ളതാണ് ഈ ബില്ല്. ഈ ബില്ലിന്റെ കോപ്പി വച്ച് ഒരു സുഹൃത്ത്,വിവരാവകാശ നിയമപ്രകാരം ഈ ബില്ലിന്റെ ആധികാരികത സംബന്ധിച്ച് ബിഎസ്‌എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ക്ക്(തിരുവനന്തപുരം) ഒരു വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. ഈ ബില്ലിന്റെ അറ്റസ്റ്റഡ് കോപ്പി വ്യാജമായി നിര്‍മിച്ച രേഖയാണെന്നാണ് മറുപടി കിട്ടിയിരിക്കുന്നതെന്ന് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് അന്‍വര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖ നിര്‍മ്മിക്കുന്നതും അത് മറ്റൊരാവശ്യത്തിനായി ഉപയോഗിക്കുന്നതും ചെറിയ പരിപാടിയല്ല. തങ്ങളുടെ പേരില്‍ വ്യാജരേഖ ചമച്ചതിന് ബി.എസ്.എന്‍.എല്ലിന് നിയമനടപടികള്‍ സ്വീകരിക്കാം. വ്യാജരേഖ സമര്‍പ്പിച്ചതിന്റെ പേരില്‍ രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന് നിയമനടപടികള്‍ സ്വീകരിക്കാം. ബി എസ് എന്‍ എല്‍ ബില്ല് സമര്‍പ്പിച്ച അപേക്ഷക ആണ് ഈ വ്യാജരേഖയുടെ ഒന്നാമത്തെ ഉത്തരവാദി. പിന്നാലെ ബാക്കിയുള്ള കമ്ബനി ഡയറക്ടേഴ്‌സും.അതില്‍ ആര്‍ക്കെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗം ഒക്കെ ഉണ്ടെങ്കില്‍ സംഗതിയുടെ ഗൗരവവും കൂടുമെന്ന് അന്‍വര്‍ പറയുന്നു.
ഈ ആരോപണമുയര്‍ത്തി പി വി അന്‍വര്‍ ഇന്നലെ ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റിന് ഷാജന്‍ സ്‌കറിയ മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് പി വി അന്‍വര്‍ രേഖകള്‍ പുറത്തുവിട്ടത്.