Month: June 2023
-
Kerala
36 ലിറ്റര്‍ മദ്യവുമായി സ്ത്രീ അടക്കം രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
കോഴിക്കോട്: താമരശ്ശേരി വാവാട്ട് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 36 ലിറ്റര്‍ മദ്യവുമായി സ്ത്രീ അടക്കം രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു. തോമസ് (67), കാരക്കുഴിയില്‍ ഷീബ (45) എന്നിവരാണ് പിടിയിലായത്.കോഴിക്കോട്ടെ വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും വാങ്ങിയ മദ്യം കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെയാണ് ഇവരെ പിടികൂടിയത്. താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് അസി. ഇന്‍സ്‌പെപെക്ടര്‍ സി. സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Read More » -
Kerala
സ്വകാര്യ ബസുകളുടെ സമരം പിൻവലിച്ചു
തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റി. സംയുക്ത സമര സമിതിയാണ് സമരം മാറ്റിയ വിവരം അറിയിച്ചത്. വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും പെര്‍മിറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ബസ് ഓണേഴ്സ് സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചത്. പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയില്‍ ആയതിനാലും വിദ്യാര്‍ഥി കണ്‍സെഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷമേ ലഭിക്കുള്ളു എന്നതിനാലുമാണ് സമരം മാറ്റുന്നതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കുമെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ എട്ടുമുതല്‍ 18വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം.
Read More » -
India
ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
ഭുവനേശ്വർ:ഒഡീഷ ട്രെയിൻ ദുരന്തത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സിഗ്നല്‍ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അര്‍ഹതയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍.സി.പി, സി.പി.എം, സി.പി.ഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുള്ള ഒരു അപകടം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഓര്‍ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുരേന്ദ്ര രജ്പുത് പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ രാജിവയ്ക്കണം. റെയില്‍വേ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡീഷയില്‍ ഇന്നലെ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാണിക്കുന്നത് ഗൈസാല്‍ ട്രെയിന്‍ അപകടമാണ്.അപകടത്തിന് പിന്നാലെ ബി.ജെ.പി ക്യാബിനറ്റില്‍ റെയില്‍വേ മന്ത്രിയായിരുന്ന നിതീഷ് കുമാര്‍ അന്ന് രാജിവെച്ചിരുന്നു.ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് അശ്വിനി വൈഷ്ണവിന്‍റെയും രാജി വേണമെന്ന ആവശ്യമുയരുന്നത്. രണ്ട് ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ച്…
Read More » -
India
വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഓരോ ‘കുപ്പി’ സമ്മാനം; വധുവിന്റെ വീട്ടുകാര്‍ക്ക് പിഴ ചുമത്തി
പുതുച്ചേരി: വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനമായി താംബൂലം സഞ്ചിയില്‍ മദ്യം വിതരണംചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും 50,000 രൂപ പിഴവിധിച്ചു. அநாகரீகத்தின் உச்சக்கட்டம், கலாச்சார சீர்கேடு, பண்பாட்டு சீரழிவு. உடனடியாக தொடர்புடையவர்கள் மீது புதுவை அரசு கடும் நடவடிக்கை எடுக்க வேண்டும்.@DrTamilisaiGuv https://t.co/pFY1eEQYCc — Narayanan Thirupathy (@narayanantbjp) June 1, 2023 പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈയില്‍ താമസിക്കുന്ന യുവാവും തമ്മിലുള്ള വിവാഹത്തെത്തുടര്‍ന്ന് മേയ് 28-നാണ് പുതുച്ചേരിയില്‍ വിവാഹവിരുന്ന് നടന്നത്. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കുന്ന താംബൂലം സഞ്ചിയില്‍ ഒരോ കുപ്പി മദ്യംനല്‍കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മദ്യത്തിന് വിലക്കുറവായതിനാല്‍ ചെന്നൈയില്‍നിന്ന് അടക്കം ആളുകള്‍ മദ്യം വാങ്ങുന്നതിനായി എത്താറുണ്ട്. പുതുച്ചേരിയില്‍ നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ അതിഥികളില്‍ പലരും മദ്യമുണ്ടോയെന്ന് ചോദിച്ചുവെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍, അനധികൃതമായി കൂടുതല്‍ മദ്യംവാങ്ങിയതിനും വിതരണം ചെയ്തതിനുമാണ് നടപടി.
Read More » -
Crime
ജോലിയില്‍ കയറി രണ്ടാം ദിവസം മുതല്‍ കൈക്കൂലി; ആദ്യം കിട്ടിയത് 500 രൂപ, പിന്നീട് ശീലമായെന്ന് സുരേഷ് കുമാര്‍
പാലക്കാട്: ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിവസം മുതല്‍ കൈക്കൂലി വാങ്ങി തുടങ്ങിയതായി കൈക്കൂലിക്കേസില്‍ അറസ്റ്റിലായ പാലക്കയം വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിന്റെ മൊഴി. 2001 ല്‍ അട്ടപ്പാടി പാടവയല്‍ വില്ലേജ് ഓഫീസില്‍ ജോലിയ്ക്ക് കയറി രണ്ടാം ദിവസം കൈക്കൂലിയായി കിട്ടിയത് 500 രൂപയാണ്. സ്ഥലമളക്കാന്‍ മേലുദ്യോഗസ്ഥനൊപ്പം പോയപ്പോഴാണ് കൈക്കൂലി വിഹിതം കിട്ടിയത്. പിറ്റേ ദിവസവും 500 രൂപ കിട്ടിയപ്പോള്‍ കൈക്കൂലി പ്രധാന ലക്ഷ്യമായെന്നും സുരേഷ് കുമാര്‍ വിജിലന്‍സിന് നല്‍കിയ മൊഴിയിലുണ്ട്. ഇങ്ങനെ കൈക്കൂലി വഴി മാസം ചുരുങ്ങിയത് 40,000 രൂപ വരെ ഉണ്ടാക്കാറുണ്ടെന്നും മൊഴിയുണ്ട്. കൈക്കൂലി കേസില്‍ അറസ്റ്റിലായ സുരേഷ് കുമാര്‍ നിലവില്‍ റിമാന്റിലാണ്. 3 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി സുരേഷ് കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ആവശ്യമായ രേഖകള്‍ നല്‍കുന്നതിന് പലരില്‍ നിന്നായി 5000 രൂപ മുതല്‍ 40,000 രൂപ വരെയാണ് സുരേഷ് കുമാര്‍ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. റീ ബില്‍ഡ് കേരളയുടെ മറവിലും സുരേഷ്…
Read More » -
Kerala
എലത്തൂരില്‍ ട്രെയിനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ “തീപ്പെട്ടിക്കൊള്ളി” കൊണ്ട് ട്രെയിൻ കത്തിച്ച “മാന്ത്രികനും” തമ്മില്‍ വല്ല ബന്ധവുമുണ്ടോ?’ -കെ ടി ജലീൽ
മലപ്പുറം: കണ്ണൂരില്‍ ട്രെയിൻ കത്തിച്ച പ്രസൂണ്‍ ജിത് സിഗ്ദറിനെ പോലുള്ള ‘മാനസിക രോഗികള്‍’ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഇനിയും ഭിക്ഷയാചിക്കാൻ കേരളത്തിലെത്തുമോയെന്ന് കെ.ടി.ജലീൽഎം.എല്‍.എ. പ്രതിക്ക് ജോലി കിട്ടാത്തതിലുള്ള മാനസിക സംഘര്‍ഷം കാരണമാണ് ട്രെയിൻ കത്തിച്ചതെന്ന പൊലീസ് കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ് -ജലീല്‍ അഭിപ്രായപ്പെട്ടു. ‘പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രെയിനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ “തീപ്പെട്ടിക്കൊള്ളി” കൊണ്ട് ട്രെയിൻ കത്തിച്ച “മാന്ത്രികനും” തമ്മില്‍ വല്ല ബന്ധവുമുണ്ടോ?’ -ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
Read More » -
Kerala
ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ
കൊച്ചി:ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ. കൊച്ചി എആര്‍ ക്യാമ്ബിലാണ് സംഭവം.മേഘനാഥന്‍, രാജേഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഡ്യൂട്ടിക്കിടെ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി കമ്മിഷണർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
Read More » -
Kerala
ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് നേമം ഗവ..പി സ്കൂളിന് ബസ്
ബാലരാമപുരം: പ്രവേശനോത്സവ ഭാഗമായി ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 18 ലക്ഷം രൂപ വിനിയോഗിച്ച് പള്ളിച്ചല്‍ പഞ്ചായത്തിലെ നേമം ഗവ..പി സ്കൂളിന് ബസ് വാങ്ങി നല്‍കി. സ്കൂളില്‍ നടന്ന ചടങ്ങില്‍ ജോണ്‍ ബ്രിട്ടാസ് എം.പി ബസിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു.പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അധ്യക്ഷയായി
Read More » -
Kerala
കോട്ടയത്ത് കോളേജ് ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: കോളേജ് ഹോസ്റ്റലിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിയാണ് ശ്രദ്ധ സതീഷ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read More » -
Kerala
പൊയ് ശൊല്ലാതെടാ പൊറുക്കീ! അരിക്കൊമ്പന് അരി എത്തിച്ചെന്ന പ്രചാരണം നിഷേധിച്ച് തമിഴ്നാട്
കുമളി: അരിക്കൊമ്പന് കാടിനുള്ളില്‍ അരിയെത്തിച്ച് നല്‍കിയെന്ന പ്രചാരണം നിഷേധിച്ച് തമിഴ്നാട് വനംവകുപ്പ് അധികൃതര്‍. ആനയെ കാടിന് പുറത്തെത്തിക്കാന്‍ വേണ്ടി തമിഴ്നാട് അരിയും സാധനങ്ങളും എത്തിച്ച് കൊടുത്തെന്നായിരുന്നു പ്രചാരണം. ഷണ്മുഖ നദിയോട് ചേര്‍ന്ന് അരിയും ശര്‍ക്കരയും അടക്കമുള്ള സാധനങ്ങള്‍ അരിക്കൊമ്പനായി എത്തിച്ച് കൊടുത്തെന്ന് മാദ്ധ്യമങ്ങളിലടക്കം വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. കമ്പം എം.എല്‍.എ. എന്‍ രാമകൃഷ്ണനും ഈ വാര്‍ത്ത ശരിവച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി വനംവകുപ്പ് അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തിന്റെ പലയിടത്തായി എത്തിച്ച് നല്‍കിയെന്നാണ് ഇദ്ദേഹം പറഞ്ഞത്. ആന ജനവാസ മേഖലയിലേക്ക് കടക്കാതെ വനപാലകര്‍ പലയിടങ്ങളിലായി കാവല്‍ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് സംഘങ്ങളായി 85 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എരശക്കനായ്ക്കന്നൂര്‍ മരിക്കാട് ഡാം വരെ എത്തിയ ആന വീണ്ടും ഷണ്മുഖ നദി അണക്കെട്ടിന്റെ അടുത്ത് വരെ എത്തിയിരുന്നു. അതേസമയം അരിക്കൊമ്പനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന്…
Read More »