Month: June 2023

  • India

    പ്രധാനമന്ത്രി ഒഡീഷ ട്രെയിന്‍ ദുരന്ത സ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

    ന്യൂഡല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തമുണ്ടായ ബലാസോര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തല്‍ നടത്തും. 238 പേര്‍ മരിക്കുകയും 900-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡിഷയുടെ നാല് ദ്രുതകര്‍മസേനാ യൂണിറ്റുകളും 15 അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളും 30 ഡോക്ടര്‍മാര്‍, 200 പോലീസുകാര്‍, 60 ആംബുലന്‍സുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഒഡിഷ ചീഫ് സെക്രട്ടറി വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് 7.30 ഓടെയാണ് അപകടം. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ്(12841), ചരക്കുട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. യശ്വന്ത്പുരില്‍നിന്ന്…

    Read More »
  • Crime

    ലീഗ് നേതാവ് പ്രതിയായ പ്രകൃതിവിരുദ്ധ പീഡനക്കേസ്; രണ്ടു പ്രതികള്‍കൂടി പിടിയില്‍

    കാസര്‍ഗോഡ്: പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ രണ്ട് യുവാക്കളെ കൂടി ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊവ്വലിലെ തൈസീര്‍ (28), മഹ്റൂഫ് (23) എന്നിവരാണ് ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എ.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരു മടിവാളയിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. പിടിയിലായ തൈസീര്‍ ആറ് പോക്‌സോ കേസിലും മഹറൂഫ് തൃശ്ശൂരിലെ എ.ടി.എം. കവര്‍ച്ച ഉള്‍പ്പെടെയുള്ള ആറ് കേസുകളിലും പ്രതിയാണ്. എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്ന് നല്‍കിയാണ് കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ പ്രധന പങ്ക് വഹിച്ചത് തൈസീറാണെന്നാണ് പോലീസ് പറയുന്നത്. പൊവ്വല്‍ പ്രകൃതിവിരുദ്ധ പീഡനക്കേസില്‍ അസ്‌കര്‍ എന്ന ഷഫീഖ് (28), അനഫ് എന്ന അനീസ് (26) എന്നിവരെ നേരത്തേ പോലീസ് പിടികൂടിയിരുന്നു. ഇതോടെ പോലീസിന്റെ പിടിയിലായവരുടെ എണ്ണം നാലായി. പൊവ്വലിലെ 14-കാരനാണ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായത്. പോക്‌സോ നിയമപ്രകാരമുള്ള കേസില്‍ പ്രതികളായ മുസ്ലിം…

    Read More »
  • Crime

    ഷൂട്ടിങ്ങിനിടെ 11 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ജൂനിയര്‍ ആര്‍ട്ടിസ്റ്റ്് സപ്ലൈയര്‍ അറസ്റ്റില്‍

    കോട്ടയം: സിനിമ ഷൂട്ടിങ്ങിനിടെ 11കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 51 വയസുകാരന്‍ അറസ്റ്റില്‍. കങ്ങഴ സ്വദേശി റെജി എംകെയെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. സിനിമ ഷൂട്ടിങ്ങിനായെത്തിയ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ എത്തിക്കുന്ന ജോലിയാണ് റെജിയുടേത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് എത്തിയതായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിക്കുനേരെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

    Read More »
  • Kerala

    കോഴിക്കോട് ‍ഡോക്ടർമാരായ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    കോഴിക്കോട്: മാലാപറന്പില്‍ ഡോക്ടര്‍മാരായ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്.മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

    Read More »
  • Kerala

    അട്ടപ്പാടിയില്‍ ഏറ്റുമുട്ടി കാട്ടാനകള്‍; കുട്ടിയാന ചരിഞ്ഞു

    പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂരില്‍ ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാര്‍ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും. ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മേയ് അവസാന വാരത്തില്‍ മലമ്പുഴയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കാട്ടാനകള്‍ ഇറങ്ങിയത്. 12 ഓളം ആനകളുള്ള കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു. ഡാമില്‍ നിന്ന് വെള്ളം കുടിക്കാന്‍ എത്തിയതാണ് ആനക്കൂട്ടം. അതേസമയം, കണ്ണൂര്‍ ആറളം ഫാമില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. ഒരാഴ്ച മുന്‍പ് ആറളം ഫാമിലെ കാര്‍ഷിക മേഖലയില്‍ അവശനിലയില്‍ കണ്ട കുട്ടിയാനയാണ് ഇന്നലെ വൈകിട്ടോടെ ഫാം മൂന്നാം ബ്ലോക്കില്‍ ചെരിഞ്ഞത്. ആറളം ഫാം കാര്‍ഷിക മേഖലയിലെ ബ്ലോക്ക് മൂന്നിനും നാലിലുമായാണ് ഒരാഴ്ച്ച മുന്‍പ് അവശതയില്‍ കുട്ടിയാനയെ…

    Read More »
  • India

    ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പര്‍ഫാസ്റ്റ്; അപകടത്തിൽ പെടുന്നത് മൂന്നാം തവണ

    ഭുവനേശ്വര്‍: ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളിലൊന്നാണ് കോറമാൻഡല്‍ എക്സ്പ്രസ്.രാജ്യത്തെ ആദ്യ സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളിലൊന്നാണിത്. മറ്റ് പല ട്രെയിനുകളെയും അപേക്ഷിച്ച്‌ വേഗത്തില്‍ ബംഗാളില്‍ നിന്ന് നിന്നും ചെന്നെെയിലേക്കെത്താൻ സാധിക്കുമെന്നതാണ് ട്രെയിനിനെ യാത്രക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ബംഗാളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള യാത്രക്ക് മലയാളികളും കോറമാൻഡലിനെ ആശ്രയിക്കുന്നുണ്ട്. പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാര്‍ സ്റ്റേഷനില്‍നിന്ന് ചെന്നൈയിലെ എം.ജി.ആര്‍. സെൻട്രല്‍ സ്റ്റേഷൻവരെയാണ് റൂട്ട്. ദെെനംദിന സര്‍വീസ് നടത്തുന്ന 12841/12842 വണ്ടികളിൽ(അങ്ങോട്ടും ഇങ്ങോട്ടും) ടിക്കറ്റ് കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്.   1977-ലാണ് കോറമാൻഡല്‍ എക്സ്പ്രസ് ഇന്ത്യൻ റെയില്‍വേസ് അവതരിപ്പിക്കുന്നത്. ഈ റൂട്ടില്‍ സഞ്ചരിക്കുന്ന മറ്റ് തീവണ്ടികളേക്കാള്‍ മുൻഗണന ലഭിക്കുന്ന വണ്ടികളിലൊന്നാണ് കോറമാൻഡല്‍ എക്സ്പ്രസ്. 2002 മാര്‍ച്ച്‌ 15-നാണ് ഹൗറ-ചെന്നൈ കോറമാൻഡല്‍ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്. അന്ന് നെല്ലൂരില്‍ വച്ച്‌ തീവണ്ടിയുടെ ഏഴോളം ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.   ഇതിന് ശേഷം 2009-ലും കോറമാൻഡല്‍ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടു. 2009 ഫെബ്രുവരി 13-നുണ്ടായ അപകടത്തില്‍…

    Read More »
  • Crime

    ആദ്യ വിവാഹം മറച്ചുവച്ച് കാറടക്കം സ്ത്രീധനം വാങ്ങി വീണ്ടും വിവാഹം; ഒടുവില്‍ എല്‍.ഡി ക്ലാര്‍ക്കിന്റെ ‘ചെമ്പ്’ തെളിഞ്ഞു

    തിരുവനന്തപുരം: ആദ്യ വിവാഹം മറച്ചുവച്ച് മറ്റൊരു വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിലെ എല്‍.ഡി ക്ലാര്‍ക്ക് ശ്രീനാഥിനെയാണ് തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. കൊല്ലം കൊട്ടാരക്കര മാങ്കോട് മതിര തൂറ്റിക്കല്‍ ശ്രീകലയില്‍ ശ്രീനാഥിന്റെ ആദ്യ വിവാഹം 2021 ഫെബ്രുവരിയിലായിരുന്നു. നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു വര്‍ഷം മുന്‍പ് വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തില്‍ വച്ച് ചീരാണിക്കര സ്വദേശിയായ മറ്റൊരു യുവതിയെയും ശ്രീനാഥ് വിവാഹം കഴിച്ചു. വിവാഹസമ്മാനമായി 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50 സെന്റ് വസ്തുവും മാരുതി സ്വിഫ്ട് കാറും കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. ആദ്യവിവാഹത്തെ കുറിച്ചറിഞ്ഞ രണ്ടാം ഭാര്യ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതിയെ നെടുമങ്ങാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് പല്ല് അടിച്ചിളക്കി; ‘ഞണ്ടി’ന്റെ ആക്രമണത്തില്‍ മദ്ധ്യവയസ്‌കന്റെ കാഴ്ചയും മങ്ങി

    പത്തനംതിട്ട: കടം കൊടുത്ത പണം തിരികെ ചോദിച്ചതിന് മദ്ധ്യവയസ്‌കനെ ആക്രമിച്ച കേസില്‍ യുവാവ് അയിരൂര്‍ പോലീസിന്റെ പിടിയിലായി. അയിരൂര്‍ സ്വദേശി സതീശനെ ആക്രമിച്ച അയിരൂര്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ ഞണ്ട് ശ്യാം എന്ന ശ്യാമാണ് (25) അറസ്റ്റിലായത്. മേയ് 25നായിരുന്നു സംഭവം. സതീശനില്‍ നിന്ന് ശ്യാം വാങ്ങിയ പണം മാസങ്ങളായിട്ടും തിരികെ നല്‍കിയിരുന്നില്ല. ഇരുവരും തോണിപ്പാറ ആശുപത്രിക്ക് സമീപം നേരില്‍ കാണുകയും പണം തിരികെ ചോദിച്ചപ്പോള്‍ ശ്യാം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ശ്യാം കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയുടെ പിടിഭാഗം കൊണ്ട് സതീശന്റെ കവിളില്‍ ആഞ്ഞടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പല്ല് ഇളകുകയും ചെയ്തു. സതീശന്റെ ഇടതുകണ്ണിന്റെ ഭാഗത്തും തോളിലും ഇടിച്ചു. ആക്രമണത്തില്‍ തോളിന് പരിക്കേറ്റതിന് പുറമേ സതീശന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ടായി. സംഭവശേഷം ഒളിവില്‍ പോയ ശ്യാമിനെ പോലീസ് പിടികൂടുകയായിരുന്നു. സമാനമായ മറ്റൊരു അടിപിടിക്കേസും ശ്യാമിന്റെ പേരിലുണ്ട്. തോണിപ്പാറ കായലില്‍ കക്കവാരല്‍ തൊഴിലാളിയായ ഇയാള്‍ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ…

    Read More »
  • Kerala

    സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്

    തിരുവനന്തപുരം : സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്.തിരുവനന്തപുരത്തെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയടക്കമായിരുന്ന രാജസേനൻ, ബിജെപി സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാര്‍ട്ടി വിടുന്നത്. കലാകാരൻ എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകൻ എന്ന നിലയിലും പരിഗണന കിട്ടിയില്ലെന്നും കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ ഏറെ പോരായ്മകളുണ്ട്.അവഗണന ആവര്‍ത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ അറിയിച്ചു.

    Read More »
  • Kerala

    ചരക്ക് വാഹനങ്ങള്‍ക്ക് കളര്‍ കോഡ് ഒഴിവാക്കി; ഓറഞ്ച് ഒഴികെ ഏത് നിറവും ഒ.കെ.

    തിരുവനന്തപുരം: ചരക്ക് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കി ഗതാഗത വകുപ്പ്. ചരക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞ നിറം വേണമെന്ന കേരള മോട്ടോര്‍ വാഹന നിയമത്തിലാണ് മാറ്റം വരുത്തിയത്. ഇനിമുതല്‍ ഓറഞ്ച് ഒഴികെയുള്ള ഏത് നിറം വേണമെങ്കിലും ഉപയോഗിക്കാം. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും പെട്ടെന്ന് കാണാന്‍ കഴിയുമെന്നതിലായിരുന്നു ചരക്ക് വാഹനങ്ങള്‍ക്ക് മഞ്ഞ നിറം നിര്‍ബന്ധമാക്കിയത്. നേരത്തെ ഓള്‍ ഇന്ത്യാ പെര്‍മിറ്റ് വാഹനങ്ങള്‍ക്ക് കളര്‍കോഡ് ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ഭേദഗതിയുണ്ടായി. ഇത് സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാനവും മഞ്ഞ നിറം ഒഴിവാക്കിയത്. വെളിച്ചം പ്രതിഫലിക്കുന്ന റിഫ്‌ലക്ടീവ് സ്റ്റിക്കറുകള്‍ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് തീരുമാനമെടുത്തിരുന്നു. പെട്ടെന്ന് കണ്ണില്‍പ്പെടുന്ന നിറമായതുകൊണ്ടാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

    Read More »
Back to top button
error: