Month: June 2023
-
India
ഇത്രത്തോളം കുത്തഴിഞ്ഞ സംവിധാനമാണോ ഇന്ത്യൻ റെയിൽവേ?
നൂറ് കിലോമീറ്റർ സ്പീഡിൽ ഓടുന്ന ട്രെയിൻ പാളം തെറ്റി അപ്പുറത്തെ ട്രാക്കിലൂടെ ഓടുന്ന ഗുഡ്സ് ട്രെയിനിനെ ഇടിക്കുന്നത് മനസ്സിലാക്കാം. പക്ഷേ 15 മിനിറ്റ് കഴിഞ്ഞു അതുവഴി വരുന്ന യാത്രാ ട്രെയിൻ 100 കിലോമീറ്റർ സ്പീഡിൽ രണ്ട് ട്രെയിനുകളുടേയും രക്ഷാപ്രവർത്തനം നടത്തുന്നവരുടെ മുകളിലൂടെ ഇടിച്ചു കയറുന്നത് എങ്ങനെയാണ്? ഇത്രത്തോളം കുത്തഴിഞ്ഞ സംവിധാനമാണോ ഇന്ത്യൻ റെയിൽവേ…? സിഗ്നൽ തകരാറിന്റെ പേര് പറഞ്ഞ് അധികാരികൾക്ക് കൈകഴുകാൻ മാത്രം നിസ്സാരമാണോ ഇന്നലെ ഒഡീഷയിലെ ബാലസോറിൽ നടന്ന കാര്യങ്ങൾ ….? ആധുനിക വാർത്ത വിനിമയ സംവിധാനങ്ങൾ നിലനിൽക്കുമ്പോൾ കാൽ മണിക്കൂറിന് ശേഷവും വിവരങ്ങൾ കൈമാറാൻ കഴിയാത്ത പേരായ്മ അവിശ്വസനീയമാണ്. അപകടം നടന്ന് 12 മണിക്കൂറിനു ശേഷവും കമ്പാർട്ട്മെന്റിന്റെ അകത്ത് ജീവനോടെയുള്ളവരെ പുറത്തെടുക്കാൻ പറ്റുന്നില്ലെങ്കിൽ ഇന്ത്യൻ റയിൽവേയുടെ നടത്തിപ്പിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നു തന്നെ വേണം കരുതാൻ ! അതേസമയം ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 261 ആയി. 650 ലേറെ പേർക്ക് പരുക്കേറ്റു.പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.രക്ഷാദൗത്യം പൂർത്തിയായതായി റയിൽവെ…
Read More » -
Kerala
നാടുകാണി ചുരം പാതയില്‍ ഒറ്റയാൻ നിലയുറപ്പിച്ചു; അന്തര്‍ സംസ്ഥാന പാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നാടുകാണി ചുരം പാതയിൽ കാട്ടാന ഇറങ്ങി. ചുരത്തിലെ തേൻപാറക്ക് സമീപമാണ് ഇന്നലെ വൈകുന്നേരം ആറരയോടെ ഒറ്റയാന ഇറങ്ങിയത്. നടുറോഡിൽ ഒറ്റയാൻ നിലയുറപ്പിച്ചതോടെ അന്തർ സംസ്ഥാന പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അരമണിക്കൂർ കഴിഞ്ഞാണ് കാട്ടാന കാട് കയറിയത്. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഇരു ഭാഗത്തും നിരവധി വാഹനങ്ങൾ കുടുങ്ങി, ഇതോടെ നീണ്ട ബ്ലോക്കായി. അരമണിക്കൂറോളം റോഡിൽ നിന്ന ആന ഒടുവിൽ കാടുകയറിയതോടെയാണ് ഗതാഗതക്കുരുക്ക് അഴിഞ്ഞത്. അക്രമ സ്വഭവമില്ലാത്ത ഒറ്റയാനാണിത്. ഒറ്റയാൻ ഇടയ്ക്ക് റോഡിൽ പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. അതിനിടെ പാലക്കാട് അട്ടപ്പാടി പുതൂർ പഞ്ചായത്ത് ചാളയൂരിൽ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാർ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോർട്ടം നടത്തി സംസ്കരിക്കും. പാലക്കാട് ജില്ലയിലെ…
Read More » -
മഞ്ചേശ്വരത്ത് അനുജനെ ചേട്ടന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി
കാസര്‍ഗോട്: മഞ്ചേശ്വരത്ത് അനുജനെ ചേട്ടന്‍ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രഭാകരനാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. മഞ്ചേശ്വരം കാളായില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും അമ്മയും മാത്രമാണു രാവിലെ വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ടു കുത്തുകയുമായിരുന്നു. പോലീസെത്തി ജയറാമിനെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പ്രഭാകരന്‍ കൊലക്കേസില്‍ അടക്കം പ്രതിയാണു ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നു പൊലീസ് അറിയിച്ചു.
Read More » -
Kerala
സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷൻ’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം അയ്മനത്ത്
കോട്ടയം: ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണ മേഖലയിൽ’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രാവിലെ 10 ന് അയ്മനം എൻ.എൻ. പിള്ള സ്മാരക സാംസ്കാരിക നിലയത്തിൽ നടക്കും. സഹകരണ – രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ഇതിനു മുന്നോടിയായി, കുട്ടികളിൽ ചെറുപ്രായത്തിൽത്തന്നെ പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, അയ്മനം പി.ജെ.എം. അപ്പർ പ്രൈമറി സ്കൂൾ അങ്കണത്തിൽ, വൈക്കം മുഹമ്മദ് ബഷീറിലൂടെ മലയാളിക്കു സുപരിചിതമായ മാങ്കോസ്റ്റിൻ മരം മന്ത്രി നടും. കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാന ങ്ങളിലും താലൂക്കുതല ത്തിലും സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സമാനരീതിയിൽ പരിപാടികൾ സംഘടിപ്പിക്കുകയും പ്രതീകാത്മകമായി മാങ്കോസ്റ്റിൻ മരം നടുകയും ചെയ്യും. അയ്മനം വില്ലേജ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. പാർലമെൻ്റംഗം തോമസ് ചാഴികാടൻ മുഖ്യപ്രഭാഷണം നടത്തും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി…
Read More » -
NEWS
പരിസ്ഥിതി സംരക്ഷണം: സഹകരണവകുപ്പിന്റെ ‘നെറ്റ് സീറോ എമിഷൻ’ പദ്ധതി
കോട്ടയം: കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണവകുപ്പ് ബൃഹദ് പദ്ധതി നടപ്പാക്കുന്നു. ‘നെറ്റ് സീറോ എമിഷൻ പദ്ധതി സഹകരണമേഖലയിൽ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തുടക്കമിടും. കാർബൺ ഡൈ ഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. മനുഷ്യപ്രേരിത കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ നെറ്റ് സീറോ എമിഷനുമായി ബന്ധപ്പെടുത്തി ചിട്ടപ്പെടുത്തും. സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, കൃഷിയിടങ്ങൾ, സംഘങ്ങളുടെ സഹകരണത്തോടെ ലഭ്യമാകുന്ന പൊതു ഇടങ്ങൾ എന്നിവ നെറ്റ് സീറോ എമിഷൻ പ്രദേശങ്ങളാക്കി മാറ്റുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകും: 1) പൊതുസ്ഥലങ്ങളിലും സംഘങ്ങളുടെ കൈവശമുള്ള ഭൂമിയിലും മരങ്ങൾ നട്ടു പരിപാലിക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ മരങ്ങളാണ് നടുക. 2) കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളിലൂടെ കാർബൺ ന്യൂട്രൽ കൃഷി പ്രോത്സാഹിപ്പിക്കും. 3) സഹകരണസ്ഥാപന ങ്ങളുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കാർബൺ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കും. ഓഡിറ്റ് നടത്താൻ…
Read More » -
LIFE
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘ചാട്ടുളി’ ഫസ്റ്റ് ലുക്ക് പുറത്തു
ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ചാട്ടുളി’. രാജ് ബാബുവാണ് ചിത്രത്തിന്റെ സംവിധായകൻ. അട്ടപ്പാടിയിൽ ചാട്ടുളിടയുടെ ചിത്രീകരണം പൂർത്തിയായി. ‘ചാട്ടൂളി’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹണം. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റർ. നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവരാണ് ‘ചാട്ടുളി’ എന്ന ചിത്രം നിർമിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ചാട്ടൂളി’ എന്ന ചിത്രത്തിന്റെ നിർമാണം. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അജു വി എസ് ആണ്. എങ്ങണ്ടിയൂർ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിർവഹിച്ചിരിക്കുന്നത്. അപ്പുണ്ണി സാജനാണ് ചിത്രത്തിന്റെ കലാസംവിധാനം.…
Read More » -
Kerala
മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നിയമനം ബാക്കിയുള്ളത്, അത് ഉടൻ പൂർത്തിയാക്കും; കോൺഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി കെ. സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക് പ്രസിഡണ്ട് നിയമനം ബാക്കിയുള്ളത്. അത് ഉടൻ പൂർത്തിയാക്കുമെന്ന് കെ സുധാകരൻ പറഞ്ഞു. ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം. കെ മുരളീധരന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. അതേ സമയം, തൃശൂർ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജി വെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജി. പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ പി ജി ജയ്ദീപിനെ ഉൾപ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം. കോൺഗ്രസിൽ നിന്നും പാർട്ടി പാർട്ടി നാമ നിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാർ അറിയിച്ചു. മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡൻറാണ് അജിത് കുമാർ. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കൾ…
Read More » -
India
ഡി കെ ശിവകുമാര്‍ ബി ജെ പി നേതാവ് യദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി; ഊഹാപോഹങ്ങൾ ശക്തം
ബംഗളൂരു:കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയും തമ്മിലുള്ള കൂടിക്കാഴ്ച കർണാടകയിൽ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് ഡി കെ ശിവകുമാർ യദിയൂരപ്പയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടത്.യദിയൂരപ്പയും ബിജെപി നേതൃത്വത്തോട് കലഹിച്ചു നിൽക്കുന്ന ഒരാളാണെന്നത് ഇതിന് കൂടുതൽ മാനം നൽകുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് പിന്നാലെ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ ഡി കെ ശിവകുമാർ കടുത്ത അമര്‍ഷത്തിലായിരുന്നു.ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍. ഇത് മനസിലാക്കിക്കൊണ്ട് ഡി കെ ശിവകുമാറിനെ വരുതിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ബി ജെ പി അതീവ തന്ത്രപരമായും രഹസ്യമായും നടത്തുന്നുണ്ട്. ഇതിനിടയിൽ ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യദിയൂരപ്പയെ സന്ദര്‍ശിച്ചതോടെ അത്…
Read More » -
Tech
പ്രതിമാസം 100 കോടി വിസിറ്റേഴ്സ്! പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപൺഎഐ
ന്യൂയോർക്ക്: പുതിയ റെക്കോർഡിലേക്ക് കുതിച്ച് ഓപൺഎഐ (OpenAI). പ്രതിമാസം ഒരു ബില്യൺ (100 കോടി) വിസിറ്റേഴ്സാണ് ഓപൺഎഐ-യുടെ വെബ് സൈറ്റിനുള്ളത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മികച്ച 50 സൈറ്റുകളിലൊന്നും ഏറ്റവും വേഗത്തിൽ വളരുന്ന വെബ്സൈറ്റുമാണിത്. സൈറ്റ് ട്രാഫിക്കിന്റെ കാര്യത്തില് ഓപൺഎഐയുടെ വെബ് സൈറ്റായ ‘openai.com’ ഒരു മാസത്തിനുള്ളിൽ 54.21 ശതമാനം വളർച്ച നേടി. യു.എസ് ആസ്ഥാനമായ വെസഡിജിറ്റലിന്റെ (VezaDigital) റിപ്പോർട്ടിലാണ് ഇതെക്കുറിച്ച് പറയുന്നത്. ഇസ്രായേൽ ആസ്ഥാനമായ സോഫ്റ്റ്‌വെയർ ആന്റ് ഡാറ്റ കമ്പനിയായ സിമിലാർ വെബിൽ നിന്നുള്ള ഡാറ്റ അനുസരിച്ചാണ് മാർച്ചിലെ വിസിറ്റേഴ്സിനെ അടിസ്ഥാനമാക്കി സൈറ്റിന്റെ ട്രാഫിക് ഏജൻസി വിശകലനം ചെയ്തത്. ചാറ്റ്ജിപിടിയ്ക്ക് ഇത്രയധികം സ്വീകാര്യത ലഭിച്ചത് 2022 അവസാനത്തോടെയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ 100 കോടി പ്രതിമാസ സജീവ ഉപയോക്താക്കളിൽ എത്തുന്ന ഏറ്റവും വേഗതയേറിയ വെബ്‌സൈറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വെസ ഡിജിറ്റലിന്റെ സിഇഒ സ്റ്റെഫാൻ കറ്റാനിക് പറഞ്ഞു. മാർച്ച് മാസത്തിൽ മൊത്തം 847.8 ദശലക്ഷം സന്ദർശകരാണ് ഓപ്പൺഎഐയുടെ…
Read More » -
Kerala
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടി
കാസര്‍കോട് : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടി. വിദ്യാനഗര്‍, നെല്‍ക്കളയില്‍ നിന്ന് സ്‌കൂട്ടറില്‍ കൊണ്ടു പോവുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ചെമ്മനാട് സ്വദേശി ഹബീബിനെ അറസ്റ്റ് ചെയ്തു.ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പോലീസ് പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.
Read More »