KeralaNEWS

36 ലിറ്റര്‍ മദ്യവുമായി സ്ത്രീ അടക്കം രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

കോഴിക്കോട്: താമരശ്ശേരി വാവാട്ട് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 36 ലിറ്റര്‍ മദ്യവുമായി സ്ത്രീ അടക്കം രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍.

പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു. തോമസ് (67), കാരക്കുഴിയില്‍ ഷീബ (45) എന്നിവരാണ് പിടിയിലായത്.കോഴിക്കോട്ടെ വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്നും വാങ്ങിയ മദ്യം കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെയാണ് ഇവരെ പിടികൂടിയത്.

 

Signature-ad

താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് അസി. ഇന്‍സ്‌പെപെക്ടര്‍ സി. സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Back to top button
error: