KeralaNEWS

സ്വകാര്യ ബസുകളുടെ സമരം പിൻവലിച്ചു

തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ബുധനാഴ്ച മുതല്‍ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റി.

സംയുക്ത സമര സമിതിയാണ് സമരം മാറ്റിയ വിവരം അറിയിച്ചത്. വിദ്യാര്‍ഥി കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും പെര്‍മിറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ബസ് ഓണേഴ്സ് സംയുക്ത സമര സമിതി സമരം പ്രഖ്യാപിച്ചത്.

 

Signature-ad

പെര്‍മിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയില്‍ ആയതിനാലും വിദ്യാര്‍ഥി കണ്‍സെഷന്‍ റിപ്പോര്‍ട്ട് ജൂണ്‍ 15ന് ശേഷമേ ലഭിക്കുള്ളു എന്നതിനാലുമാണ് സമരം മാറ്റുന്നതെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കി.

 

മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം തുടര്‍ നടപടികളെ കുറിച്ച്‌ തീരുമാനിക്കുമെന്നും ബസ് ഉടമകള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ എട്ടുമുതല്‍ 18വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: