മലപ്പുറം: കണ്ണൂരില്‍ ട്രെയിൻ കത്തിച്ച പ്രസൂണ്‍ ജിത് സിഗ്ദറിനെ പോലുള്ള ‘മാനസിക രോഗികള്‍’ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് ഇനിയും ഭിക്ഷയാചിക്കാൻ കേരളത്തിലെത്തുമോയെന്ന് കെ.ടി.ജലീൽഎം.എല്‍.എ.
പ്രതിക്ക് ജോലി കിട്ടാത്തതിലുള്ള മാനസിക സംഘര്‍ഷം കാരണമാണ് ട്രെയിൻ കത്തിച്ചതെന്ന പൊലീസ് കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പാണ് -ജലീല്‍ അഭിപ്രായപ്പെട്ടു.
‘പ്രതിക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രെയിനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ “തീപ്പെട്ടിക്കൊള്ളി” കൊണ്ട് ട്രെയിൻ കത്തിച്ച “മാന്ത്രികനും” തമ്മില്‍ വല്ല ബന്ധവുമുണ്ടോ?’ -ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.