CrimeNEWS

മഞ്ചേശ്വരത്ത് അനുജനെ ചേട്ടന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി

കാസര്‍ഗോട്: മഞ്ചേശ്വരത്ത് അനുജനെ ചേട്ടന്‍ കുത്തിക്കൊന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്രഭാകരനാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. മഞ്ചേശ്വരം കാളായില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും അമ്മയും മാത്രമാണു രാവിലെ വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ടു കുത്തുകയുമായിരുന്നു.

പോലീസെത്തി ജയറാമിനെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പ്രഭാകരന്‍ കൊലക്കേസില്‍ അടക്കം പ്രതിയാണു ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നു പൊലീസ് അറിയിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: