നൂറ് കിലോമീറ്റർ സ്പീഡിൽ ഓടുന്ന
ട്രെയിൻ പാളം തെറ്റി അപ്പുറത്തെ ട്രാക്കിലൂടെ ഓടുന്ന ഗുഡ്സ് ട്രെയിനിനെ ഇടിക്കുന്നത് മനസ്സിലാക്കാം.
പക്ഷേ 15 മിനിറ്റ് കഴിഞ്ഞു അതുവഴി വരുന്ന യാത്രാ ട്രെയിൻ 100 കിലോമീറ്റർ സ്പീഡിൽ രണ്ട് ട്രെയിനുകളുടേയും രക്ഷാപ്രവർത്തനം നടത്തുന്നവരുടെ മുകളിലൂടെ ഇടിച്ചു കയറുന്നത് എങ്ങനെയാണ്? ഇത്രത്തോളം കുത്തഴിഞ്ഞ സംവിധാനമാണോ ഇന്ത്യൻ റെയിൽവേ…?
സിഗ്നൽ തകരാറിന്റെ പേര് പറഞ്ഞ് അധികാരികൾക്ക് കൈകഴുകാൻ മാത്രം നിസ്സാരമാണോ ഇന്നലെ ഒഡീഷയിലെ ബാലസോറിൽ
നടന്ന കാര്യങ്ങൾ ….? ആധുനിക വാർത്ത വിനിമയ സംവിധാനങ്ങൾ നിലനിൽക്കുമ്പോൾ കാൽ മണിക്കൂറിന് ശേഷവും വിവരങ്ങൾ കൈമാറാൻ കഴിയാത്ത പേരായ്മ അവിശ്വസനീയമാണ്.
അപകടം നടന്ന് 12 മണിക്കൂറിനു ശേഷവും കമ്പാർട്ട്മെന്റിന്റെ അകത്ത് ജീവനോടെയുള്ളവരെ പുറത്തെടുക്കാൻ പറ്റുന്നില്ലെങ്കിൽ ഇന്ത്യൻ റയിൽവേയുടെ നടത്തിപ്പിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നു തന്നെ വേണം കരുതാൻ !
അതേസമയം ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 261 ആയി. 650 ലേറെ പേർക്ക് പരുക്കേറ്റു.പരുക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.രക്ഷാദൗത്യം പൂർത്തിയായതായി റയിൽവെ അറിയിച്ചു.ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്നും റെയിൽവേ അറിയിച്ചു.