KeralaNEWS

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടി

കാസര്‍കോ‍ട് : സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപ പിടികൂടി. വിദ്യാനഗര്‍, നെല്‍ക്കളയില്‍ നിന്ന് സ്‌കൂട്ടറില്‍ കൊണ്ടു പോവുകയായിരുന്ന 30 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കാസര്‍കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ ചെമ്മനാട് സ്വദേശി ഹബീബിനെ അറസ്റ്റ് ചെയ്തു.ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള പോലീസ് പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്.

Back to top button
error: