Month: June 2023
-
India
ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നു; രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി
ദില്ലി: രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഭരണഘടന ഏക സിവിൽ കോഡിനെ വിഭാവനം ചെയ്യുന്നുവെന്നാണ് പാർട്ടി നേതാക്കളുടെ പ്രതികരണം. വിപുലമായ ചർച്ചകൾ ഏക സിവിൽ കോഡ് വിഷയത്തിൽ വേണമെന്നും സമവായത്തിലെത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ കടുത്ത എതിര്‍പ്പുമായി മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത് വന്നു. നിയമകമ്മീഷന് മുന്നില്‍ വിയോജിപ്പറിയിക്കാന്‍ ബോര്‍ഡിന്‍റെ അടിയന്തര യോഗം തീരുമാനിച്ചു. സിവിൽ കോഡില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത ദൃശ്യമാണ്. ഏക സിവില്‍ കോഡിലേക്ക് രാജ്യം നീങ്ങുമെന്ന ശക്തമായ സൂചന പ്രധാനമന്ത്രി നല്‍കിയതിന് പിന്നാലെയാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്നത്. ഓണ്‍ലൈൻ യോഗത്തില്‍ നീക്കത്തെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനിച്ചു. നിലപാട് വ്യക്തമാക്കി വിശദമായ രേഖ നിയമ കമ്മീഷന് സമര്‍പ്പിക്കും. ജൂലൈ 14 വരെയാണ് നിയമ കമ്മീഷന്‍ പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കുന്നത്. സിവില്‍കോഡുമായി ബന്ധപ്പെട്ട് മുന്‍പ് ഉയര്‍ന്ന ചര്‍ച്ചകളിലും മുസ്ലീം വ്യക്തി നിയമ…
Read More » -
India
ജനം മോദിക്കൊപ്പം; ഇടതു മുന്നണിയും കോണ്‍ഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുന്നു: ബിജെപി നേതാവ് അനില്‍ ആന്‍റണി
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവും എ.കെ ആന്‍റണിയുടെ മകനുമായ അനില്‍ ആന്‍റണി. സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ഇടത് മുന്നണിയും കോണ്‍ഗ്രസും കപട ഐക്യത്തിന് രൂപം നല്‍കി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അനില്‍ ആന്‍റണി ആരോപിച്ചു. കേരളം അടക്കമുള്ളിടത്തെ പ്രതിപക്ഷ ഐക്യം കടലാസില്‍ മാത്രം ഒതുങ്ങുന്നതാണെന്നും അനില്‍ ആന്‍റണി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഐക്യമെന്നത് ലക്ഷ്യത്തിലോ പ്രത്യയശാസ്ത്രത്തിലോ ദിശയിലോ പൊതുവായി ഒന്നുമില്ലാത്ത ഏതാനും കക്ഷികളുടെ സ്വപ്നങ്ങള്‍ മാത്രമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പൊതുവായ എതിര്‍പ്പാണ് ഐക്യത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ജനവിധിയോടുള്ള പ്രതിപക്ഷത്തിന്റെ അവജ്ഞയാണ് ഇത് കാണിക്കുന്നതെന്നും അനില്‍ പറഞ്ഞു. 2014ലും 2019ലും ചരിത്രത്തിലെ വലിയ ജനവിധിയിലൂടെ രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു കേന്ദ്ര സര്‍ക്കാരാണെന്ന് ഈ പാര്‍ട്ടികള്‍ തിരിച്ചറിയുന്നില്ല. ഇവര്‍ക്ക് പ്രധാനമന്ത്രിയോടുള്ള വിദ്വേഷം ഒഴികെ പൊതുവായി എന്തുണ്ടെന്ന് അനില്‍ ചോദിച്ചു. മോദിക്കെതിരെ വ്യാജ ഐക്യത്തിന് ശ്രമിച്ച് ജനങ്ങളെ വിഡ്ഢികളാക്കാൻ അവര്‍ക്ക് കഴിയും. 2024ല്‍ ജനം മോദിക്കൊപ്പം നില്‍ക്കുമെന്ന്…
Read More » -
India
പ്ലസ് ടൂക്കാരെ കരസേന വിളിക്കുന്നു;എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം
കരസേനയിൽ പ്ലസ്ടു ടെക്നിക്കൽ എൻട്രി സ്കീം (പെർമനന്റ് കമ്മീഷൻ) 50-ാമത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ പഠിച്ചു കുറഞ്ഞത് 60% മാർക്കോടെ പ്ലസ്ടു ജയം/തത്തുല്യം. എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഇല്ലാതെ കരസേനയിൽ ലെഫ്റ്റനന്റ് റാങ്കിൽ ഓഫീസർ ആകാം. പരിശീലനം അഞ്ചു വർഷം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനിയറിംഗ് ബിരുദവും ലഭിക്കും. വിജയകരമായ പരിശീലനത്തിനുശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും. പരിശീലന കാലയളവിലെ ആദ്യ 3 വർഷം *₹56,100* രൂപ പ്രതിമാസ സ്റ്റൈപെൻഡ്. പരിശീലനം പൂർത്തിയായി ജോലിയിൽ പ്രവേശിച്ചാൽ *₹80,000* നു മുകളിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും *അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക* https://bit.ly/indan-army-tes https://bit.ly/indan-army-mla https://bit.ly/latst-gvt-job-23 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ജൂൺ 30
Read More » -
Kerala
യുവതിയോട് അപമര്യാദയായി പെരുമാറിയ മെയിൽ നഴ്സ് അറസ്റ്റിൽ
കണ്ണൂർ: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ മെയിൽ നഴ്സ് അറസ്റ്റില്‍. കൂത്തുപറമ്ബ് താലൂക്ക് ആസ്പത്രിയിലെ നഴ്സ് പേരാവൂർ കൊച്ചുകണ്ടത്തില്‍ ഡാനിയേലിനെയാണ് കൂത്തുപറമ്ബ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മുറിവില്‍ മരുന്നുവെച്ച് കെട്ടുന്നതിനിടെ ഡാനിയേല്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു.
Read More » -
India
മുസ്ലീങ്ങള്‍ നമസ്‌കരിക്കുന്നത് തടഞ്ഞു;ഹരിയാനയിലെ യമുനാനഗറില്‍ സംഘര്‍ഷം
യമുനാ നഗർ: പൊതുസ്ഥലത്ത് മുസ്ലീങ്ങള്‍ നമസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാനയിലെ യമുനാനഗറില്‍ സംഘര്‍ഷം.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ യമുനാനഗറില്‍ എത്താനിരിക്കെയാണ് സംഭവം. ഗ്രാമത്തിന്റെ പൊതുഭൂമിയില്‍ മുസ്ലീങ്ങള്‍ നമസ്‌കരിക്കുന്നത് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.വിവരമറിഞ്ഞ് നൂറുകണക്കിന് പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ബക്രീദുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭൂമിയില്‍ മുസ്ലീം വിഭാഗം പ്രാര്‍ത്ഥന നടത്തുന്നതിനിടെ ഹിന്ദു സമുദായത്തില്‍പ്പെട്ടവർ ഇത് തടഞ്ഞിരുന്നു.ഇതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായതെന്ന് യമുനാനഗര്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) പര്‍മോദ് കുമാര്‍ പറഞ്ഞു.ക്രമസമാധാനപാലനത്തിനായി പ്രദേശത്ത് സായുധ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബക്രീദിനോടനുബന്ധിച്ച് ഫ്ലാറ്റിൽ ജീവനോടെ ആടുകളെ എത്തിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും സംഘര്‍ഷമുണ്ടായി.മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ആടിനെ ബലിനല്‍കാന്‍ എത്തിച്ചതാണെന്ന് ആരോപിച്ച് ഹൗസിംഗ് സൊസൈറ്റിയിലെ മറ്റ് താമസക്കാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് 11 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീരാ റോഡിലെ ജെപി നോര്‍ത്തിലെ വിനയ് നഗര്‍ സൊസൈറ്റിയിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ഹൗസിംഗ് സൊസൈറ്റിയിലെ മറ്റുളളവര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍…
Read More » -
Kerala
കായംകുളം താലൂക്ക് ആശുപത്രിയില്‍ സോണോളജിസ്റ്റിന്റെ ഒഴിവ്
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് സ്കാനര്‍ മുഖേന പരിശോധന നടത്തുന്നതിന് സോണോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.താല്പര്യമുള്ളവര്‍ ജൂലൈ 3 രാവിലെ 11 മണിക്ക് മുമ്ബായി ഹാജരാകണം. യോഗ്യത എം.ഡി റേഡിയോ ഡയഗ്നോസിസ്/ ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് / ഡിഎൻബി ഇൻ റേഡിയോ ഡയഗ്നോസിസ്. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൂടിക്കാഴ്ച്ച വേളയില്‍ ഹാജാരക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍ -0479 2447274
Read More » -
Crime
സമാധാനത്തോടെ ജീവിക്കാന്‍ സമ്മതിക്കില്ലെന്ന് ഭീഷണി; വിവാഹാലോചനയുമായി വന്നത് 3 തവണ
തിരുവനന്തപുരം: മകളുടെ വിവാഹ ദിവസം വടശേരിക്കോണം സ്വദേശി രാജന്‍ (63, രാജു) കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതിയായ ജിഷ്ണുവും കുടുംബവും മൂന്നു തവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടില്‍ എത്തിയിരുന്നെന്ന് വെളിപ്പെടുത്തല്‍. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാന്‍ അയല്‍വാസി കൂടിയായ ജിഷ്ണു ആഗ്രഹിച്ചിരുന്നു. ഒരു തവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവുമാണ് വിവാഹാലോചനയുമായി ജിഷ്ണു രാജുവിന്റെ വീട്ടിലെത്തിയത്. എന്നാല്‍, ജിഷ്ണുവിന്റെ കുടുംബ പശ്ചാത്തലം മോശമായതിനാല്‍ രാജുവിന്റെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. പണി പൂര്‍ത്തിയാകാത്ത ചെറിയ വീടായതിനാല്‍ മകളെ അവിടേക്കു വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിനോടു രാജുവിനും കുടുംബത്തിനും താല്‍പര്യവുമില്ലായിരുന്നു. ഇക്കാര്യം ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചു. എന്നാല്‍, വീണ്ടും ജിഷ്ണുവും കുടുംബവും വിവാഹത്തിന് താല്‍പര്യം അറിയിച്ചെത്തി. മൂന്നാമതും എത്തിയതോടെ ഇനി ഇക്കാര്യം പറഞ്ഞു വീട്ടില്‍ വരരുതെന്ന് രാജു താക്കീത് ചെയ്തു. പിന്നീട് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹാലോചന എത്തി. കല്യാണ നിശ്ചയം കഴിഞ്ഞതോടെ ജിഷ്ണു ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാല്‍ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി.…
Read More » -
India
കർണാടകയിൽ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കൊലപ്പെടുത്തി; കാമുകൻ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
ബെംഗളുരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കൊലപ്പെടുത്തി. ബോധഗുര്‍കി സ്വദേശിനിയായ കീര്‍ത്തി (20) യാണ് കൊല്ലപ്പെട്ടത്.കീര്‍ത്തിയുടെ മരണവാര്‍ത്തയറിഞ്ഞ കാമുകൻ ഗംഗാധര്‍ (24) ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയും ചെയ്തു. യാദവ സമുദായക്കാരിയായ കീര്‍ത്തിയും ഗംഗാധറും ഒരു വര്‍ഷമായി പ്രണയിത്തിലായിരുന്നു. ഗംഗാധര്‍ പെണ്‍കുട്ടിയുടെ പിതാവ് കൃഷ്ണമൂര്‍ത്തിയെ വിവാഹത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കീര്‍ത്തിയുടെ മാതാപിതാക്കള്‍ അവരുടെ വിവാഹത്തിന് സമ്മതിച്ചില്ല. ഇതിനു പിന്നാലെ മകളും യുവാവും തമ്മില്‍ കാണുന്നതും പിതാവ് വിലക്കിയിരുന്നു. ചൊവ്വാഴ്ച കീര്‍ത്തിയും പിതാവും തമ്മില്‍ ഈ വിഷയത്തില്‍ വാക്കേറ്റമുണ്ടായി. അരിശം മൂത്ത പിതാവ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു.വിവരമറിഞ്ഞ ഗംഗാധർ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ കാമസമുദ്ര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More » -
Kerala
13 ദിവസം അമ്മയെ കാത്തിരുന്നു; ഒടുവില്‍ കുട്ടിക്കൊമ്പന്‍ കൃഷ്ണ ചരിഞ്ഞു
പാലക്കാട്: കൃഷ്ണവനത്തില്‍ നിന്ന് കൂട്ടംതെറ്റി അട്ടപ്പാടി പാലൂരിലെ ജനവാസമേഖലയില്‍ എത്തിയ ഒരു വയസുള്ള കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. 13 ദിവസമായി അമ്മയാന വരുന്നതും കാത്തിരിക്കുകയായിരുന്നു കുട്ടിക്കൊമ്പന്‍. രോഗബാധിതനായിരുന്നു. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡില്‍ ചികിത്സ നടക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് ഇന്നലെയാണ് ചരിഞ്ഞത്. കൃഷ്ണയെന്നായിരുന്നു പേരിട്ടിരുന്നത്. പാലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികളാണ് കാട്ടാനക്കുട്ടിയെ കണ്ടത്. സ്വകാര്യതോട്ടത്തിലെ തോടിനരികില്‍ അവശനിലയില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസിയായ സി ജെ. ആനന്ദ്കുമാര്‍ പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണ സംഘവും വെള്ളവും പുല്ലും പഴവും നല്‍കി. ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ ഉച്ചയോടെ വനംവകുപ്പിന്റെ ജീപ്പില്‍ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെത്തിച്ച് കാട്ടാനക്കൂട്ടത്തിനൊപ്പം ചേര്‍ത്തിരുന്നു. എന്നാല്‍,? വൈകിട്ട് ആറുമണിയോടെ തിരികെ വരികയായിരുന്നു. ആരോഗ്യം മോശമായതിനാല്‍ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. കഴിഞ്ഞ 16നാണ് കുട്ടിക്കൊമ്പന്റെ സംരക്ഷണം വനപാലകര്‍ ഏറ്റെടുത്തത്.
Read More » -
Crime
അമ്മയെ കടിച്ച വളര്‍ത്തുനായയെ അടിച്ചുക്കൊന്നു; യുവാക്കള്‍ക്കെതിരേ കേസ്
കൊല്ലം: അമ്മയെ കടിച്ച സമീപത്തെ വളര്‍ത്തുനായയെ യുവാക്കള്‍ വീട്ടില്‍ കയറി അടിച്ചുകൊന്നു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം മയ്യനാട് കാരിക്കുഴി വയലില്‍ ജയന്‍ തമ്പിയുടെ ഭാര്യ പൊടിമൊളെയാണ് കഴിഞ്ഞ ദിവസം സമീപവാസിയായ അനീഷയുടെ വളര്‍ത്തുനായ റോഡില്‍ വച്ച് കടിച്ചത്. അമ്മയെ പട്ടി കടിച്ചതോടെ പ്രകോപിതരായ ഇവരുടെ മക്കളും സുഹൃത്തുക്കളും അനീഷയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രസവിച്ച കുട്ടികളുമായി കിടന്ന ഇവരുടെ വളര്‍ത്തുനായയെ തല്ലി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വലിച്ചിഴച്ച് സമീപത്തെ വയലില്‍ കുഴിച്ചു മൂടുകയും ചെയ്തു. അനീഷ ഇരവിപുരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, പോലീസ് കേസെടുക്കാതെ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. വീട്ടുകാര്‍ പിന്നീട് ഡിജിപിക്കും പരാതിനല്‍കി. നായയെ ആക്രമിച്ചു കൊലപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെ നിരവധി മൃഗസ്‌നേഹികളുടെ സംഘടനകളും രംഗത്തെത്തി. ഇതോടെയാണ് പോലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്. നായയെ കുഴിച്ചു മൂടിയ സ്ഥലം പോലീസ് സംഘം സന്ദര്‍ശിച്ചു. നായയുടെ മൃതശരീരം പൊസ്റ്റ്‌മൊര്‍ട്ടം നടപടികള്‍ക്കായി ജില്ലാ വെറ്റിനറി ഹോസ്പിറ്റലിലേക്ക്…
Read More »