Month: June 2023
-
Kerala
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്‌യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇദ്ദേഹത്തോട് ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് എസ്എസ്എൽസി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നാണ് ഇന്ന് പൊലീസിന് അൻസിൽ ജലീൽ നൽകിയ മൊഴി. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂറോളം നീണ്ടു. ഇന്ന് രാവിലെ അഭിഭാഷകനൊപ്പമാണ് അൻസിൽ ജലീൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. കേസിൽ രണ്ട് ആഴ്ചത്തേക്ക് അൻസിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ ഇന്ന് തന്നെ ജാമ്യത്തിൽ വിടണമെന്ന് കോടതി നിർദേശം നൽകിയതാണ്. എന്നാൽ അറസ്റ്റ് രേഖപ്പെടുത്താതെയാണ് അൻസിൽ ജലീലിനെ വിട്ടയച്ചത്. കേരള സർവകലാശാല രജിസ്ട്രാറാണ് അൻസിലിന്റെ സർട്ടിഫിക്കറ്റമായി ബന്ധപ്പെട്ട് കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്. അൻസിൽ ജലീലിന്‍റേതെന്ന പേരിൽ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് പൊതു…
Read More » -
Business
സെൻസെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയരത്തിൽ
മുംബൈ: ആഗോള വിപണിയിൽ നിന്നുള്ള പോസിറ്റീവ് സൂചനകളുടെ ചുവട് പിടിച്ച് ആഭ്യന്തര സൂചികകൾ എക്കാലത്തെയും ഉയർന്ന ക്ലോസിങ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 64,000 കടന്ന് 64,050.44 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. എൻഎസ്ഇ നിഫ്റ്റി 50 ആദ്യമായി 19,000-ൽ എത്തി, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ബിഎസ്ഇ ബെഞ്ച്മാർക്ക് 499 പോയിന്റ് നേട്ടത്തോടെ 63,915 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 155 പോയിന്റ് ഉയർന്ന് 18,972 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി ഉയർന്ന് 44,508 ൽ എത്തി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സെൻസെക്‌സ് 30 ഓഹരികളിൽ ടാറ്റ മോട്ടോഴ്‌സും സൺ ഫാർമയും 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ടൈറ്റൻ, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അതേസമയം, ടെക് മഹീന്ദ്രയുടെ ഓഹരിയിൽ ഒരു ശതമാനം ഇടിവുണ്ടായി. നിഫ്റ്റി 50 ഓഹരികളിൽ, അദാനി എന്റർപ്രൈസസ്…
Read More » -
Kerala
കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലെ യാത്രക്കാരും ജീവനക്കാരുമടക്കം പത്ത് പേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read More » -
India
ഇന്ത്യ മതേതരരാജ്യം, അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ല; ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി
ചെന്നൈ: മധുര ദർഗയിലെ ബക്രീദ് നമസ്കാരം തടയണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. രാമലിംഗം എന്നയാൾ സമർപ്പിച്ച ഹർജിയാണ് രൂക്ഷ വിമർശനം ഉന്നയിച്ച് മധുര ബെഞ്ച് തള്ളിയത്. തിരുപ്പരകുണ്ട്രം ദർഗയിലെ നമസ്കാരം, അടുത്തുള്ള മുരുകൻ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്ക് തടസ്സമെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ദർഗയിലെ അര മണിക്കൂർ നമസ്കാരം കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ കോടതി, ഇന്ത്യ മതേതരരാജ്യമാണെന്നും വ്യക്തമാക്കി. വിഷയത്തിലെ അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിനോട് കോടതി നിർദ്ദേശിച്ചു.
Read More » -
Local
കൊടുങ്ങല്ലൂർ നഗരത്തിലെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കുടുങ്ങിക്കിടന്നത് 12 മണിക്കൂറിലധികം! വിളി കേൾക്കാൻ പോലും ആരുമില്ല, ഒടുവിൽ രക്ഷയ്ക്കെത്തിയത് വീട്ടുകാർ തന്നെ
തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരത്തിലെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റിൽ സെക്യൂരിറ്റി ജീവനക്കാരനായ വയോധികൻ മണിക്കൂറുകളോളം കുടുങ്ങി. 12 മണിക്കൂറിലധികം ലിഫ്റ്റിൽ അകപ്പെട്ട വയോധികനെ ഓഡിറ്റോറിയം ജീവനക്കാരും ഫയർഫോഴ്സും ചേർന്ന് രാവിലെയാണ് രക്ഷപ്പെടുത്തിയത്. കൊടുങ്ങല്ലൂർ ഓക്കെ ഹാളിലായിരുന്നു സംഭവം. ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കാരൂർ മഠം സ്വദേശി ഭരതനെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി മാറ്റി വെച്ചിരുന്നു. ലിഫ്റ്റിൽ അകപ്പെട്ട സമയത്ത് ഇദ്ദേഹത്തിന്റെ കൈയ്യിൽ ഫോണുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇദ്ദേഹത്തിന് മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ ജോലി സമയം കഴിഞ്ഞിട്ടും ഭരതൻ വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയതുമില്ല. ആശങ്കാകുലരായ വീട്ടുകാർ ഓഡിറ്റോറിയത്തിൽ അന്വേഷിച്ചെത്തി. അപ്പോഴാണ് ഭരതൻ ലിഫ്റ്റിൽ കുടുങ്ങിയതായി വിവരം അറിഞ്ഞത്. ഉടൻ തന്നെ ബന്ധുക്കൾ ഓഡിറ്റോറിയത്തിലെ മറ്റു ജീവനക്കാരെ വിവരമറിയിച്ചു. ഇവരെത്തി ലിഫ്റ്റ് തുറന്നു. ഇതിനിടെ ഫയർഫോഴ്സും സ്ഥലത്തെത്തി. അവശനിലയിലായ ഭരതന് കൊടുങ്ങല്ലൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ അടിയന്തിര…
Read More » -
Health
കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ
ഇന്ന് പലരിലും കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവർ. ശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും നിർണായകവുമായ അവയവങ്ങളിൽ ഒന്നാണ് കരൾ. കരളിന്റെ പ്രവർത്തനങ്ങളിൽ രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും പിത്തരസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ദഹിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കരൾ രോഗങ്ങൾ ഇന്ത്യയിൽ മരണനിരക്കിൽ പത്താമത്തെ ഏറ്റവും സാധാരണമായ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചൂണ്ടിക്കാട്ടുന്നു. ചിക്കാഗോയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ അവതരിപ്പിച്ച ഒരു സമീപകാല പഠനത്തിൽ Non-Alcoholic Fatty Liver Disease ബാധിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഉദാസീനമായ ജീവിതശൈലിയാണ് ഇതിന് പിന്നിലെ പ്രധാന കാരണമായി ഗവേഷകർ പറയുന്നത്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനും (NAFLD) മറ്റ് കരൾ അവസ്ഥകൾക്കും മറ്റൊരു പ്രധാന അപകട ഘടകമാണ് പ്രമേഹം. ശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമായ കരൾ, രക്തത്തിൽ നിന്ന് ദോഷകരമായ വസ്തുക്കളെ ഫിൽട്ടർ ചെയ്യുകയും പോഷകങ്ങളുടെ തകർച്ചയെ സഹായിക്കുകയും ചെയ്യുന്നു. കരളിനെ ആരോഗ്യകരമായി നിലനിർത്താൻ…
Read More » -
Sports
ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര
മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക. അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ടി20 പരമ്പരക്കായി അയര്‍ലന്‍ഡിലേക്ക് പോകും. അതിനുശേഷമാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പതിന് അവസാനിക്കും. ഇതിനുശേഷമാകും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കളിക്കുക. ഓഗസ്റ്റ് അവസാന വാരം ലോകകപ്പ് ടീം ഐസിസിക്ക് സമര്‍പ്പിക്കേണ്ടതിനാല്‍ ലോകപ്പ് ടീമിലുള്ള താരങ്ങള്‍ തന്നെയാവും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും കളിക്കുക. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് മത്സരപരിചയം ഉറപ്പുവരുത്താന്‍ ഓസ്ട്രേലിയക്കും കഴിയും. ഒക്ടോബര് അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്ട്രേലിയക്കെതിരെ ആണ്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. ഈ വര്‍ഷം പെബ്രുവരി-മാര്‍ച്ചില്‍ ഇന്ത്യയും ഓസ്ട്രേലിയയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു.…
Read More » -
Kerala
ലൈഫ് മിഷന്‍ കേസില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളി; വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരും: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
തിരുവനന്തുപുരം: ലൈഫ് മിഷന്‍ കേസില്‍നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഒത്തുകളിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അറിവോടെയുമാണെന്ന് ഇഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ കേസിൽ പ്രതി ചേര്‍ത്തിട്ടില്ല. ഇഡിയുടെ അതീവഗുരുതരമായ ഈ വീഴ്ചയ്‌ക്കെതിരേ വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരുമെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു. ലൈഫ് മിഷന്‍ സിഇഒയുമായി ധാരാണാപത്രത്തില്‍ ഒപ്പുവച്ചശേഷം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, ശിവശങ്കര്‍, യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, സ്വപ്‌ന സുരേഷ് എന്നിവര്‍ മാത്രം ചേര്‍ന്ന് ധാരണാപത്രത്തിനു വിരുദ്ധമായി നിര്‍മാണക്കരാര്‍ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറലിനെ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ ടെണ്ടര്‍ നടപടികളിലൂടെ പോയാല്‍ പദ്ധതി തുകയില്‍നിന്ന് കൈക്കൂലി തുക മാറ്റാന്‍ ബുദ്ധിമുട്ടാകും എന്നു മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്നാണിതെന്ന് കുറ്റപത്രത്തിലുണ്ട്. ഇതാണ് ലൈഫ് മിഷന്‍ ഇടപാടിലെ നിര്‍ണായക സംഭവം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകള്‍ കുറ്റപത്രത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാല്‍ ഈ…
Read More » -
Kerala
കോട്ടയവും പത്തനംതിട്ടയും വേണം; എൽഡിഎഫിൽ സിപിഐഎം കേരള കോണ്‍ഗ്രസ് (എം) ബന്ധം ഉലയുന്നു
കോട്ടയം: എൽഡിഎഫിൽ സിപിഐഎം കേരള കോണ്‍ഗ്രസ് (എം) ബന്ധം ഉലയുന്നു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോട്ടയവും പത്തനംതിട്ടയും വേണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യമാണ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്. എല്‍ഡിഎഫില്‍ രണ്ട് സീറ്റ് ചോദിക്കാന്‍ കേരള കോണ്‍ഗ്രസ് (എം) തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലുമാണ് തീരുമാനിച്ചത്. പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് കോട്ടയം. ഇതിനൊപ്പം പത്തനംതിട്ടയും കൂടിയാണ് ചോദിക്കുന്നത്.പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എം.എല്‍.എ. മാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണവ. സ്വാഭാവികമായും മുന്നണിയില്‍ ഈ സീറ്റ് ചോദിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി. കരുതല്‍മേഖല, വന്യജീവി ആക്രമണം, കാര്‍ഷികവിളകളുടെ വിലയിടിവ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ ശക്തമായ നിലപാട് തുടരണം. പ്രതിസന്ധിയിലായ റബ്ബര്‍കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കൃഷിച്ചെലവും ഉല്പാദനച്ചെലവും കണക്കിലെടുത്ത് റബ്ബറിന് താങ്ങുവില കിലോയ്ക്ക് 250 രൂപയാക്കണമെന്നും യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.
Read More »
