
കോഴിക്കോട് വെള്ളയില്‍ വയോധികയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയൽവാസിയെ അറസ്റ്റ് ചെയ്തു.
അയല്‍വാസിയായ രാജനെ(67) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ശാന്തി നഗര്‍ കോളനിയില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവം.
ഒറ്റയ്ക്ക് താമസിക്കുന്ന 74 -കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബലാത്സംഗ ശ്രമത്തിനിടെയാണ് വയോധിക കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വയോധികയുടെ വീടിന് സമീപം വൈകിട്ട് രാജനെ കണ്ടുവെന്ന് നാട്ടുകാർ പോലീസിന് മൊഴിയും നല്‍കിയിരുന്നു.തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.






