വയനാട്: കല്‍പ്പറ്റ മേപ്പാടിയില്‍ അങ്കണവാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ.
കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് അംഗം സുകുമാരന്‍റേയും സഹപ്രവര്‍ത്തകരുടേയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അധ്യാപിക ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാർ ആരോപിച്ചു.
മേപ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ അങ്കണവാടി അധ്യാപികയായ ജലജ കൃഷ്ണ രണ്ടുദിവസം മുന്‍പാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ജലജ കൃഷ്ണയും സഹപ്രവര്‍ത്തകയുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാര്‍ഡ് മെമ്ബര്‍ സുകുമാരന്‍ സ്ഥലത്തെത്തി ജലജയെ സസ്പെന്‍ഡും ചെയ്യുകയും അങ്കണവാടി അടച്ചുപൂട്ടിയെന്നുമാണ് ആരോപണം.
ഇതില്‍ മനം നൊന്താണ് അധ്യാപിക ജീവനൊടുക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.സുകുമാരനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.