ഇംഫാൽ:ഒരുമാസമായി അരക്ഷിതമായി തുടരുന്ന മണിപ്പുരില്‍ കലാപത്തീ നിയന്ത്രിക്കാനാകുന്നില്ല. സുഗ്‌നു മേഖലയില്‍ ഇന്നലെയും ഇന്നുമായി 15 പള്ളിക്കും 11 സ്‌കൂളിനും അക്രമികള്‍ തീയിട്ടു.
15 ഗ്രാമത്തില്‍ ആക്രമണം ഉണ്ടായെന്ന് ഗോത്രവര്‍ഗ ഫോറം നേതാക്കള്‍ പറഞ്ഞു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിനുശേഷവും കലാപം ആളിക്കത്തുകയാണ്. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ശനിയാഴ്‌ചവരെ സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്.
മെയ്‌ത്തീ തീവ്രവാദ സംഘടനകളായ ആരംബായ് തെംഗോല്‍, മെയ്‌ത്തീ ലീപുണ്‍ എന്നിവയാണ് വ്യാപകമായി ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു. ബിജെപി പിന്തുണയുള്ള ഈ തീവ്രവാദ സംഘടനകള്‍ സായുധരാണ്. പൊലീസിന്റെ ആയുധശാലകളില്‍നിന്ന് കൊള്ളയടിച്ചതടക്കം തോക്കുകളാണ് അക്രമികള്‍ ഉപയോഗിക്കുന്നത്.
അമിത് ഷായുടെ സന്ദര്‍ശനം മറയാക്കി കുക്കി, സോ സമുദായങ്ങള്‍ക്കുനേരെ മെയ്‌ത്തീ തീവ്രവാദികള്‍ ആക്രമണം നടത്തുകയാണെന്ന് ഗോത്രവര്‍ഗ നേതാക്കള്‍ പറഞ്ഞു.