Month: June 2023

  • NEWS

    കുവൈത്തില്‍ ആറ് ദിവസത്തെ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലറിലാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുമേഖലയുടെയും അവധി ദിനങ്ങള്‍ സംബന്ധിച്ച ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂലൈ 2 ഞായറാഴ്ച വരെ അവധിയായിരിക്കും, അറഫാ ദിനമായ ജൂണ്‍ 27 മുതലാണ് കുവൈത്തിലെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 28, 29 തീയ്യതികളിലും അവധിയുണ്ട്. പെരുന്നാളിന് ശേഷം വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികളോടൊപ്പം ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധികള്‍ക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ചയായിരിക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുക.

    Read More »
  • Social Media

    വിദേശത്ത് ഉ​ദ്ഘാടനത്തിനെത്തിയ മലയാളികളുടെ താരസുന്ദരി ഹണി റോസിനൊപ്പം സെൽഫിയെടുത്ത് അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ്!

    മലയാളികളുടെ പ്രിയ താരസുന്ദരിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേക്കാലമായി ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്. താരത്തിന്റെ ഉദ്ഘാടന വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വിദേശത്ത് ഉ​ദ്ഘാടനത്തിന് എത്തിയിരിക്കുക ആണ് ഹണി. അയർലൻറിൽ ആണ് ഹണി റോസ് ഉദ്ഘാടനത്തിനായി എത്തിയത്. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം ഇവിടെ എത്തിയത്. കുടുംബവും ഹണിക്കൊപ്പം ഉണ്ടായിരുന്നു. ആദ്യമായി അയർലൻറിൽ എത്തിയ ഹണിയെ കാണാൻ നിരവധി മലയാളികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്. https://twitter.com/HoneyRoseOffl_/status/1665949430447747072?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1665949430447747072%7Ctwgr%5E1d9c66bb15d082a057b0e21ec89c8eac70ec949c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHoneyRoseOffl_%2Fstatus%2F1665949430447747072%3Fref_src%3Dtwsrc5Etfw പരിപാടിയിൽ പങ്കെടുത്ത അയർലന്റ് ഗതാഗതമന്ത്രി ജാക്ക് ചാംബേഴ്‌സ് ഹണിക്കൊപ്പം സെൽഫി എടുക്കുകയും അത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. 4000ത്തിൽ അധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തെന്ന് മന്ത്രി…

    Read More »
  • India

    അരിക്കൊമ്പൻ ആരോഗ്യവാൻ, തീറ്റയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

    ചെന്നൈ : കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കാട്ടുകൊമ്പൻ അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്‌നാട് വനംവകുപ്പ്. വനത്തിൽ അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടു. തമിഴ്‌നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്. മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്താണ് നിലവിൽ  അരിക്കൊമ്പനുള്ളത്. ആനയെ നിരീക്ഷിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൃശ്യങ്ങൾ പകർത്തിയത്. Cleans the grass well in tranquil waters before eating. Looks like soaking in the calm and beauty of his new home which we pray should be forever. Time will tell #Arikomban #TNForest #elephants pic.twitter.com/eU3Avk9jjo — Supriya Sahu IAS (@supriyasahuias) June 7, 2023 ചിന്നക്കനാലിൽ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച് തുറന്നു വിട്ട അരിക്കൊമ്പൻ ജനവാസ മേഖലയിലിറങ്ങിയതോടെയാണ് തമിവ്നാട് സ‍ര്‍ക്കാര്‍…

    Read More »
  • Business

    മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ നിക്ഷേപത്തിന് അതിഗംഭീര പലിശ വാഗ്ദാനവുമായി ഈ ബാങ്ക്

    ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച  പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും  റിട്ടയർമെന്റ് വർഷങ്ങളിൽ  അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായാണ്  ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് പ്രത്യേക പദ്ധതി അവതരിപ്പിച്ചത്. ആഭ്യന്തര നിക്ഷേപകർക്കും എൻആർഐകൾക്കും പദ്ധതിക്ക് കീഴിൽ പണം നിക്ഷേപിക്കാം. പുതിയ പലിശ നിരക്കുകൾ 2023 ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 444 ദിവസത്തെ നിക്ഷേപങ്ങൾക്ക് ഉയർന്ന നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 12 മാസം മുതൽ 120 മാസം വരെയുള്ള കാലയളവിലേക്കുള്ള ആർ‌ഡി നിക്ഷേപങ്ങൾക്ക്  നൽകുന്ന ഉയർന്ന  പലിശ നിരക്ക് തുടർന്നുമുണ്ടാകും. കൂടാതെ,  മുതിർന്ന പൗരന്മാർക്ക്  എഫ്ഡി, ആർഡി നിരക്കുകളിൽ 0.50 ശതമാനം അധികമായി ലഭിക്കും.  എല്ലാ അക്കൗണ്ട് തരങ്ങളിലും…

    Read More »
  • NEWS

    ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

    റിയാദ്: സൗദി അറേബ്യയില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ സൈനികരെ ആക്രമിക്കുകയും ചെയ്ത സംഭവങ്ങളില്‍ പ്രതികളായ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി. ഹുസൈന്‍ അലി മുഹൈശി, ഫാദില്‍ സകി അന്‍സീഫ്, സകരിയ്യ മുഹൈശി എന്നീ സൗദി പൗരന്മാരുടെ വധശക്ഷയാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകര സംഘങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുക, സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുക, ഭീകരവാദികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സഹായം നല്‍കുക, ആയുധങ്ങള്‍ ശേഖരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഈ കേസുകള്‍ക്ക് പറമെ ഒരാള്‍ സ്‍ത്രീ പീഡന കേസിലും, ഒരാളെ പിടിച്ചുവെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച കേസില്‍ മറ്റൊരാളും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേസുകളില്‍ വിചാരണ നടത്തിയ കിഴക്കന്‍ പ്രവിശ്യയിലെ ക്രിമിനല്‍ കോടതി മൂന്ന് പേര്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതികള്‍ വിധി ശരിവെച്ചു. കേസിന്റെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം വിധി നടപ്പാക്കാന്‍ അടുത്തിടെ സൗദി…

    Read More »
  • Crime

    സാമ്പത്തിക തട്ടിപ്പ് കേസ്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിൽ

    തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. യുഎൻ എംപ്ലോയ്മെന്റ് സർവ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് നടപടി. തിരുവനന്തപുരം കരമന പൊലീസാണ് രാജേന്ദ്രനെ അറസ്റ്റ് ചെയ്തത്.

    Read More »
  • Crime

    സീതത്തോടിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു

    പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ സീതത്തോടാണ് സംഭവം. പോക്സോ കേസിൽ പിടിയിലായ പ്രതിയാണ് രക്ഷപ്പെട്ടത്. മീൻകുഴി സ്വദേശി ജിതിനാണ് സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോൾ ഓടിപ്പോയത്. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും ജിതിനെ കണ്ടെത്താനായില്ല. സ്ഥലത്തും പരിസര പ്രദേശങ്ങളിലും പൊലീസ് തെരച്ചിൽ നടത്തുകയാണ്.

    Read More »
  • Crime

    പലചരക്ക് കട നടത്തുന്ന സ്ത്രീയെ കടയിൽ അതിക്രമിച്ചു കയറി കഴുത്തിൽ കത്തിവച്ച് മാല പൊട്ടിക്കാൻ ശ്രമം; പ്രതികൾ പിടിയിൽ

    ആലപ്പുഴ: എരമല്ലൂർ ചേന്നമന ക്ഷേത്രത്തിന് സമീപം പലചരക്ക് കട നടത്തുന്ന സ്ത്രീയെ കടയിൽ അതിക്രമിച്ചു കയറി കത്തി കഴുത്തിൽ വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അരൂർ പൊലീസ് പിടികൂടി. പള്ളുരുത്തി തങ്ങൾ നഗറിൽ വലിയ വീട്ടുപറമ്പ് ഷഹീദ്, തങ്ങൾ നഗർ വഴുക്കോലിൽ വീട്ടിൽ കരുൺ സോമൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മെയ് 27 ന് നടന്ന സംഭവത്തിന് ശേഷം പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അരൂർ പോലീസ് പിടികൂടിയത്. സംഭവസ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നും പ്രതികൾ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് പ്രതികൾ വലയിലായത്. ഷഹീദിന്റെ വാഹനത്തിന്റെ നമ്പർ മാറ്റം വരുത്തിയാണ് പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ചത്. അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി എസ് സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, ബഷീർ പൊലീസ് ഉദ്യോഗസ്ഥരായ രതീഷ്, നിതീഷ് ലിജോ മോൻ ശ്രീജിത്ത് വിജേഷ്…

    Read More »
  • Kerala

    കെ ഫോണ്‍ ആര്‍ക്കെല്ലാം ? എങ്ങനെ കണക്ഷന് വേണ്ടി അപേക്ഷിക്കാം ?

    കേരളത്തതിൽ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും കണക്ഷന് വേണ്ടി അപേക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. ഇവര്‍ക്കെല്ലാം സൗജന്യമായാണ് കണക്ഷൻ ലഭിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച്‌ ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷൻ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷൻ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു എന്നാണ് കെ ഫോണ്‍ നല്‍കുന്ന വിവരം. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെഫോണ്‍ വഴി ഇൻര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.   കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രാസ്ട്രക്ച്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എം.ബി.പി.എസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.   വിവിധ താരിഫുകളിലെ കെ ഫോണ്‍ പ്ലാന്‍ വിവരങ്ങള്‍…

    Read More »
  • LIFE

    രാമായണത്തെ ആസ്പദമാക്കിയുള്ള ‘ആദിപുരുഷി’ൻറെ 10,000 ടിക്കറ്റുകൾ സൗജന്യമായി നൽകാൻ ‘കശ്‍മീർ ഫയൽസ്’ നിർമ്മാതാവ്

    ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രമാണ് പ്രഭാസ് നായകനാവുന്ന ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കൽ ചിത്രത്തിൻറെ സംവിധാനം ഓം റാവത്ത് ആണ്. ചിത്രം കളിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടിയെന്ന വിശ്വാസത്തിൽ ഒരു സീറ്റ് ഒഴിച്ചിടുമെന്ന നിർമ്മാതാക്കളുടെ പ്രഖ്യാപനം അടുത്തിടെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ റിപ്പോർട്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൻറെ 10,000 ടിക്കറ്റുകൾ സൌജന്യമായി നൽകുന്നതിനെക്കുറിച്ചാണ് ഇത്. തെലങ്കാന സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൌജന്യ ടിക്കറ്റുകൾ വിതരണം ചെയ്യുക. ദി കശ്മീർ ഫയൽസ്, കാർത്തികേയ 2 എന്നീ ചിത്രങ്ങളുടെ നിർമ്മാതാക്കളായ അഭിഷേക് അഗർവാൾ ആർട്ട്സ് ആണ് ആദിപുരുഷിൻറെ ടിക്കറ്റുകൾ സൌജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. https://twitter.com/AAArtsOfficial/status/1666438080600113153?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1666438080600113153%7Ctwgr%5E5fdcacfead5c7eb5af05587946fb221b856b474a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAAArtsOfficial%2Fstatus%2F1666438080600113153%3Fref_src%3Dtwsrc5Etfw അതേസമയം 500 കോടി നിർമ്മാണച്ചെലവ് ഉള്ള ചിത്രം റിലീസിന് മുൻപ് അതിൻറെ 85 ശതമാനവും തിരിച്ചു പിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് ഹംഗാമയുടെ കണക്ക്…

    Read More »
Back to top button
error: