തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷൻ നല്‍കുന്നത്. 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും ഇന്റര്‍നെറ്റ് കണക്ഷൻ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു എന്നാണ് കെ ഫോണ്‍ നല്‍കുന്ന വിവരം. 17,412 സ്ഥാപനങ്ങളിലും 2,105 വീടുകളിലും നിലവില്‍ കെഫോണ്‍ വഴി ഇൻര്‍നെറ്റ് സേവനം നല്‍കുന്നുണ്ട്.
കേരളത്തിലുടനീളം 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാൻ പര്യാപ്തമായ ഐ.ടി ഇൻഫ്രാസ്ട്രക്ച്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. 20 എം.ബി.പി.എസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.
വിവിധ താരിഫുകളിലെ കെ ഫോണ്‍ പ്ലാന്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് ആറ് മാസത്തെ പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്.മൊത്തം 9 പ്ലാനുകളാണുള്ളത്.
20 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ് നിരക്ക് ഏറ്റവും കുറഞ്ഞത്. ഒരു മാസത്തേക്ക് 299 എന്ന നിരക്കില്‍ ആറ് മാസത്തേക്ക് 1794 രൂപ.
30 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2094 രൂപ.
40 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.
50 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.
75 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.
100 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.
150 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.
200 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.
250 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.
എങ്ങനെ കണക്ഷന് വേണ്ടി അപേക്ഷിക്കാം ?
കെ ഫോണ്‍ നേരിട്ടും വിവിധ സര്‍വീസ് പ്രൊവൈഡര്‍മാര്‍ മുഖേനയുമാണ് കണക്ഷനുകളെത്തിക്കുക. കേരളാ വിഷൻ ഇതില്‍ പങ്കാളിയാണ്. വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വഴിയും കണക്ഷനുകള്‍ എടുക്കാനാവും.
കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷൻ വഴി കെഫോണ്‍ വരിക്കാരാകാൻ സാധിക്കും. പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്ലിക്കേഷൻ ലഭ്യമാണ്. കെഫോണിന്റെ വെബ്സൈറ്റിലൂടെയും വിവരങ്ങള്‍ നല്‍കി വരിക്കാരാവാം. പുതിയ വരിക്കാരാവുന്നതിനായി വിവരങ്ങള്‍ നല്‍കിയാല്‍ കെ ഫോണ്‍ അധികൃതര്‍ നിങ്ങളുമായി ബന്ധപ്പെടും. കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കണക്ഷൻ ലഭിക്കുകയുള്ളൂ. 18 വയസ് പ്രായമായവരുടെ പേരില്‍ വേണം അക്കൗണ്ട് തുടങ്ങാൻ. കണക്ഷനുവേണ്ടി അടുത്തുള്ള കേബിള്‍ ടിവി അടുത്തുള്ള കേബിള്‍ ടിവി ഓപ്പറേറ്ററുമായും ബന്ധപ്പെടാം.
നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ചുള്ള വീടുകള്‍ ഉള്‍പ്പടെ മുൻഗണനാ ക്രമം അനുസരിച്ചാവും കണക്ഷനുകള്‍ നല്‍കുക. പ്രാരംഭ കാലത്തെ തിരക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് കൂടി വേണ്ടിയാണിത്. മറ്റുള്ളവര്‍ക്ക് കണക്ഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാമെങ്കിലും കണക്ഷൻ ലഭിക്കുന്നതിന് തുടക്കകാലത്ത് അല്പം കാലതാമസം നേരിട്ടേക്കും. ദേശീയപാതാ വികസനം നടക്കുന്ന ചില മേഖലകളില്‍ ഫൈബര്‍ കേബിളുകള്‍ വിന്യസിക്കുന്നതിന് പ്രയാസമുള്ളതിനാല്‍ അവിടങ്ങളിലും കാലതാമസം നേരിട്ടേക്കാം. സാധാരണ നിലയ്ക്ക് രണ്ട് ദിവസം മുതല്‍ ഒരാഴ്ചവരെ സമയത്തിനുള്ളില്‍ കണക്ഷനുകള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കേബിള്‍ ഓപ്പറേറ്ററുമായോ, കെ ഫോണ്‍ അധികൃതരുമായോ ബന്ധപ്പെടുക.