Month: June 2023
-
Kerala
ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം; ഇന്ത്യയിൽ ഒന്നാമത്
തിരുവനന്തപുരം: ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമതെത്തി. ഇതാദ്യമായാണ് ഈ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്. 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, 500 ഓളം സ്‌കൂളുകളിൽ നടപ്പാക്കിയ സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ എന്നിവ കേരളത്തിന് കരുത്തായി. കൂടാതെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 26 മില്ലറ്റ് മേളകള്‍ക്കും സംസ്ഥാനത്തൊട്ടാകെ നടത്തിയ 148 ഈറ്റ് റൈറ്റ് മേളകള്‍ക്കും പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചിട്ടുണ്ട്. വരുമാനത്തിൽ മുന്‍ വര്‍ഷത്തെക്കാൾ ഇരട്ടിയോളം വർധനവുണ്ടാക്കാൻ സാധിച്ചതും…
Read More » -
India
തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സ് തടഞ്ഞു നിർത്തി തീയിട്ടു; കുട്ടിയും അമ്മയും ബന്ധുവും വെന്തുമരിച്ചു
മണിപ്പൂരിൽ അക്രമികള്‍ ആംബുലന്‍സിന് തീയിട്ടു. സംഘര്‍ഷത്തിനിടെ തലയ്ക്ക് വെടിയേറ്റ എട്ടു വയസ്സുകാരനുമായി പോയ ആംബുലന്‍സിനാണ് കലാപകാരികള്‍ തീയിട്ടത്. ആക്രമണത്തില്‍ എട്ടു വയസ്സുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു. അക്രമികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കുട്ടിയുടെ തലയ്ക്ക് വെടിയേറ്റത്. തുടര്‍ന്ന് കുട്ടിയുമായി ആംബുലന്‍സില്‍ പുറപ്പെട്ട സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി കത്തിക്കുകയായിരുന്നു. ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ മേഖലയിലാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ് ലാംഫെല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബയിൽ ആംബുലൻസിന് തീയിട്ടത്.
Read More » -
Kerala
കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി
കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി താരം മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി.മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞുവെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച കാറപകടത്തില്‍ മഹേഷ് കുഞ്ഞുമോന് സാരമായ പരുക്കേറ്റിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമായിരുന്നു പരുക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്നു. മിമിക്രിയില്‍ പുതിയ സാധ്യതകള്‍ തെളിയിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. അനായാസമായി സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടേയും മറ്റ് പ്രമുഖരുടെയും ശബ്ദം അനുകരിക്കുന്ന മഹേഷിന്റെ വീഡിയോകള്‍ വൈറലാകാറുണ്ട്. ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലാലും വിനീത് ശ്രീനിവാസനും സംസാരിക്കുന്നത്, കൊവിഡ് കാലത്ത് ഹിറ്റായ പിണറായി വിജയന്റേയും നരേന്ദ്ര മോദിയുടേയും ‘പെര്‍ഫെക്‌ട് ഓകെ’ ഗാനം എന്നിവ മഹേഷ് കുഞ്ഞുമോന്റെ ശ്രദ്ധ നേടിയ വീഡിയോകളാണ്. ജൂണ്‍ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശൂര്‍ കയ്പമംഗലത്ത് വച്ചായിരുന്നു അപകടം നടന്നത്.…
Read More » -
Kerala
മാവേലിക്കരയിൽ പിതാവ് ആറു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ മാനസിക രോഗിയായ പിതാവ് ആറു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത(6) ആണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീമഹേഷ്(38) ആണ് മകളെ കൊലപ്പെടുത്തിയത്. മഹേഷിന്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിട്ടുണ്ട്.ഇവർ ഗുരുതരാവസ്ഥയിലാണ്. ശ്രീമഹേഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നെന്നാണ് വിവരം.ഇയേളുടെ ഭാര്യ വിദ്യ രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്ബോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷതയെയാണ് കണ്ടത്. ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയാണ് സംഭവം. സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.
Read More » -
Kerala
ഭക്ഷ്യസുരക്ഷയിൽ മറ്റ് സംസ്ഥാനങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനം നേടി കേരളം
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്കാരം ഏറ്റുവാങ്ങി. ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ഒന്നാം സ്ഥാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലത്ത് 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം വളർച്ച ഇക്കുറി കൈവരിച്ചു.…
Read More » -
Careers
ബഹ്റൈനിലേക്ക് നോര്‍ക്ക വഴി നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12
തിരുവനന്തപുരം: ബഹ്റൈനിലെ ഒരു പ്രമുഖ ആശുപത്രിയിലെക്ക് നോർക്ക റൂട്സ് വഴി സ്റ്റാഫ് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ബി.എസ്.സി/ജി.എൻ.എം യോഗ്യതയും കുറഞ്ഞത് ഒരു വർഷം മെഡിക്കൽ സർജിക്കൽ / ഐസിയു / ഓപ്പറേഷൻ തീയറ്റർ പ്രവൃത്തിപരിചയം ഉള്ള വനിതാ നഴ്സുമാർക്കും, ബിഎസ്‍സി നഴ്സിങ്ങും എമർജൻസി/ആംബുലൻസ്/പാരാമെടിക് ഡിപ്പാർട്മെന്റുകളിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള പുരുഷ നഴ്സുമാർക്കും അപേക്ഷിക്കാം. അഭിമുഖം ഓൺലൈൻ മുഖേന നടത്തുന്നതാണ്. ഓൺലൈൻ അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്. പ്രായപരിധി 35 വയസ്സ് . ശമ്പളം കുറഞ്ഞത് 350 ബഹ്റൈനി ദിനാർ ലഭിക്കും (ഏകദേശം 76,000/- ഇന്ത്യൻ രൂപ). താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ്സൈറ്റ് മുഖേന www.norkaroots.org മുഖേന അപേക്ഷിക്കേണ്ടതാണ് എന്ന നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 12, 2023. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും…
Read More » -
NEWS
രണ്ടര പതിറ്റാണ്ട് ജിദ്ദയിൽ സേവനമനുഷ്ഠിച്ച ഇന്ത്യന്‍ ഡോക്ടര്‍ നിര്യാതനായി
ജിദ്ദ: രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അൽ റയാൻ പോളിക്ലിനിക്കിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അൻവറുദ്ദീൻ (66) നിര്യാതനായി. ഹൈദരബാദ് സ്വദേശിയായിരുന്ന അദ്ദേഹത്തിന് പ്രമേഹം വർദ്ധിക്കുകയും രക്തസമ്മർദം കുറയുകയുും ചെയ്തതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. ഭാര്യ – അസ്ഫിയ. മക്കൾ – നസീറുദ്ധീൻ (ദമ്മാം), ഇമാദുദ്ദീൻ (ഹൈദരാബാദ്), നാസിഹ മഹമൂദ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.
Read More » -
Kerala
മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തുനിന്ന് അധ്യാപിക പിന്മാറി
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ വിദ്യ കെയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്‌മലയിൽ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നത് വരെ ഗൈഡ് സ്ഥാനത്ത് നിന്ന് മാറിനിൽക്കുകയാണെന്ന് ബിച്ചു എക്സ്മല കാലടി സർവകലാശാലയെ അറിയിച്ചു. കാലടി സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയാണ് വിദ്യ കെ എന്ന വിദ്യ വിജയൻ. വിദ്യയുടെ പി.എച്ച്.ഡി പ്രവേശനം മാനദണ്ഡം മറികടന്നാണെന്ന ആരോപണത്തിൽ കാലടി സർവ്വകലാശാലയിലും വിദ്യക്കെതിരെ പരിശോധന തുടങ്ങിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉണ്ടാക്കി ഒരു കോളേജിൽ ജോലി ചെയ്യുകയും മറ്റൊരിടത്ത് ജോലി നേടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് വിദ്യക്കെതിരെ അന്വേഷണം. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ അട്ടപ്പാടി അഗളി പൊലീസിന് കൈമാറും. എന്നാൽ കേസ് അഗളി സ്‌റ്റേഷനിലേക്ക് മാറ്റുന്നതിൽ പാലക്കാട് പോലീസിൽ…
Read More » -
Crime
ജൂനിയർ വിദ്യാർത്ഥികൾക്ക് ഗേറ്റിന് മുന്നിൽ ഇടിക്കട്ട, പട്ടിക, കല്ല്… എന്നിവകൊണ്ട് “സ്വീകരണം” നൽകി സീനിയേഴ്സ്! 11പേർക്ക് സസ്പെൻഷൻ
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിന് ഇരയായ രണ്ട് ജൂനിയർ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവുമായി ബന്ധപ്പെട്ട് 11 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. പരാതി പൊലീസിന് കൈമാറുമെന്നും പ്രിൻസിപ്പൽ സി രാജേഷ് അറിയിച്ചു. എംഇഎസ് കോളേജിലെ ബിരുദ വിദ്യാർത്ഥികളായ തെങ്കര മണലടി അനസ്, മുസ്തഫ എന്നിവർക്കാണ് റാഗിങ്ങിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ക്ലാസ് കഴിഞ്ഞതിന് ശേഷം കോളേജ് ഗേറ്റിന് മുൻവശം നിൽക്കുമ്പോൾ 15 ഓളം വരുന്ന സീനിയർ വിദ്യാർത്ഥികൾ അകാരണമായി മർദ്ദിക്കുകയായിരുന്നെന്ന് പരിക്കേറ്റവർ പറഞ്ഞു. ഇടിക്കട്ട, പട്ടിക, കല്ല് എന്നിവ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്നും ഇവർ പറഞ്ഞു. ആക്രമണത്തിൽ മുസ്തഫയുടെ താടിയെല്ലിനും അനസിൻറെ തലയ്ക്കും പരിക്കേറ്റു. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും വിദ്യാർത്ഥികൾ ചികിത്സ തേടുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. പരാതി പൊലീസിന് കൈമാറുമെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കോളേജ് കൗൺസിൽ…
Read More » -
LIFE
“ഇയാള് ഇവിടെ ഇരിക്കുന്നുണ്ടെങ്കിൽ ഞാൻ തന്ന വെറും പിച്ചയാണ്. നാണമില്ലല്ലോ ഇയാൾക്ക്. കളിച്ച് ജയിക്കടോ…” അഖിലിനോട് ശോഭ
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് എഴുപത് ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഇതിനോടകം ഫൈനൽ ഫൈവിൽ എത്തുന്നവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. ബിഗ് ബോസ് സീസൺ അഞ്ചിലെ ടോം ആൻഡ് ജെറി കോമ്പോയാണ് ശോഭയും മാരാരും. ഇരുവരുടെയും സംഭാഷണങ്ങളും തർക്കങ്ങളും കാണാൻ പ്രേക്ഷകർ ഏറെയാണ്. ഇന്നിതാ ശോഭ കൊടുത്ത പിച്ചയാണ് അഖിലിന്റെ നിലവിലെ ബിഗ് ബോസ് ജീവിതം എന്ന് പറയുകയാണ് ശോഭ. ശോഭയെ പ്രാങ്ക് ചെയ്യിക്കുക എന്നൊരു ടാസ്ക് ഇന്ന് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് കൊടുത്തിരുന്നു. ശോഭ ഒഴിച്ച് എല്ലാവർക്കും ഇക്കാര്യം അറിയുകയും ചെയ്യാം. സ്പോട്ട് എവിക്ഷന്റെ പേരിൽ ശോഭയെ പുറത്താക്കുക എന്നതായിരുന്നു ടാസ്ക്. ഭൂരിഭാഗം പേരും ശോഭയുടെ പേര് തന്നെയാണ് പറഞ്ഞത്. ഒടുവിൽ ശോഭ നോമിനേറ്റ് ചെയ്യാൻ എഴുന്നേറ്റപ്പോഴാണ് അഖിലിനെതിരെ തിരിഞ്ഞത്. “എനിക്ക് വേണമെങ്കിൽ മാരാരുടെ പേര് പറയാം. രണ്ട് പ്രാവശ്യം എനിക്ക് കിട്ടിയതാണ് ചാൻസ്. ഇയാളിവിടെ ഉണ്ടാവില്ല ഇന്ന്. മനസിലായോ. ഞാൻ തന്ന…
Read More »