Month: June 2023

  • Kerala

    മലപ്പുറത്ത് നിന്നും മലക്കപ്പാറയിലേക്ക് എല്ലാ ഞായറാഴ്ചകളിലും കെഎസ്ആർടിസി ബഡ്ജറ്റ് യാത്രകള്‍

    മലപ്പുറം കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ മലക്കപ്പാറയിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്രകള്‍ നടത്തുകയാണ്. ഒറ്റദിന യാത്രയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടവും പെരിങ്ങല്‍ക്കുത്ത് ഡാം, റിസര്‍വോയര്‍, നെല്ലിക്കുന്ന്, ഷോളയാര്‍ ഡാം എന്നിങ്ങനെ പത്തിലധികം കാഴ്ചകളും കാനയാത്രയും ഉള്‍പ്പെടുന്ന പാക്കേജ് വളരെ കുറഞ്ഞ നിരക്കിലാണ് ലഭ്യമാക്കിയിരിക്കുന്നത്. എല്ലാ ഞായറാഴ്ചയും മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും പുലര്‍ച്ചെ 4.00 മണിക്ക് പുറപ്പെട്ട് രാത്രി 12.00 മണിയോടെയാണ് തിരിച്ച്‌ ഡിപ്പോയിലെത്തുക. ബസ് ചാര്‍ജ് ഒരാള്‍ക്ക് 730 രൂപയാണ്. * ആതിരപ്പള്ളി വെള്ളച്ചാട്ടം * ചാര്‍പ്പ വെള്ളച്ചാട്ടം * വാഴച്ചാല്‍ * പെരിങ്ങല്‍ക്കുത്ത് ഡാം, റിസര്‍വോയര്‍ * ആനക്കയം പാലം * വാല്‍വ് ഹൗസ് * പെൻസ്റ്റോക്ക് * നെല്ലിക്കുന്ന് * ഷോളയാര്‍ ഡാം * മലക്കപ്പാറ ടീ എസ്റ്റേറ്റ് * വാഴച്ചാല്‍ നിന്ന് മലക്കപ്പാറവരെയും തിരിച്ചും 100 കിലോമീറ്റര്‍ വനത്തിലൂടെയുള്ള ബസ് യാത്ര എന്നിവയാണ് പാക്കേജിലുള്ളത്. യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ്…

    Read More »
  • NEWS

    പാതി മയക്കം;രാത്രികാല ഡ്രൈവിംഗ് സൂക്ഷിക്കുക

    എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്.  ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രകാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു. വാഹനങ്ങൾ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ…

    Read More »
  • Kerala

    ചെങ്ങന്നൂര്‍-പമ്ബ റെയില്‍ പാതയുടെ അലൈൻമെന്റ്;  പ്രാരംഭ സര്‍വേ ആരംഭിച്ച്‌ റെയില്‍വേ

    പത്തനംതിട്ട: നിര്‍ദ്ദിഷ്ട ചെങ്ങന്നൂര്‍-പമ്ബ റെയില്‍ പാതയുടെ അലൈൻമെന്റ് നിശ്ചിക്കുന്നതിനുള്ള പ്രാരംഭ സർവേ റയിൽവെ ആരംഭിച്ചു.76 കിലോമീറ്റര്‍ ദൂരമുള്ള ആകാശപാതയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണത്തിന് ഇതാണ് അഭികാമ്യമെന്നാണ് വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. കിലോമീറ്ററിന് 118 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. മൊത്തം 9,000 കോടി രൂപയാണ് പദ്ധതി ചിലവ്.പാതയുടെ വിശദമായ രൂപരേഖ സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് സര്‍വേ. പൂര്‍ണമായും പമ്ബ നദി തീരത്ത് കൂടിയാണ് റെയില്‍പാത കടന്ന്ുപോകുന്നത്.ചെങ്ങന്നൂർ, ആറൻമുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ വഴി റാന്നിക്ക് സമീപം കീക്കൊഴൂരിലെത്തി തെക്കേപ്പുറം, മന്ദിരം, ഇടക്കുളം വഴിയാണ് വടശേരിക്കരയിലെത്തുക. തുടര്‍ന്ന് ഇവിടെ നിന്ന്  പെരുനാട് ഭാഗത്തേക്ക് സര്‍വേ നടത്തും. പെരുനാട്ടില്‍ നിന്ന് ശബരിമല പാതയ്‌ക്ക് സമാന്തരമായിട്ടാണ് പാത വിഭാവനം ചെയ്തിരിക്കുന്നത്.   നേരത്തെ അത്തിക്കയം, തോണിക്കടവ്. പെരുന്തേനരുവി, കുരുമ്ബൻമൂഴി, അരയാഞ്ഞിലിമണ്ണ്, കണമല, കിസുമം മൂലക്കയം വഴിയായിരുന്നു പാത നിശ്ചയിച്ചിരുന്നെങ്കിലും വന്യമൃഗങ്ങൾക്ക് ഭീക്ഷണിയാകും എന്നതിനാലാണ് പുതുക്കിയ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.   ചെങ്ങന്നൂരിൽ നിന്നും കീക്കൊഴൂർ വരെ പമ്പാനദി…

    Read More »
  • India

    കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ച്‌ കത്തോലിക്കസഭ 

    തൃശൂർ:മണിപ്പൂരിലെ ക്രൈസ്തവവിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനും ആര്‍.എസ്.എസിനുമെതിരെ ആഞ്ഞടിച്ച്‌ കത്തോലിക്കസഭ. തൃശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ എഡിറ്റോറിയലിലാണ് കേന്ദ്രത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവരെയും ക്രൈസ്തവ ദൈവാലയങ്ങളെയും തിരഞ്ഞുപിടിച്ച്‌ ആക്രമിച്ച കലാപത്തിന് അനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത് പ്രശ്നം ആകസ്മികമായിരുന്നില്ല എന്നുതന്നെയാണ് വെളിവാക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.   കലാപത്തിന് തിരികൊളുത്തിയ ഹൈകോടതിയുടെ സംവരണവിധിക്ക് പിന്നില്‍ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ഭരണത്തിന്റെ സ്വാധീനം ഉണ്ടെന്ന സംശയവും ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.   മണിപ്പൂര്‍ കലാപത്തില്‍ നരേന്ദ്രമോദിയുടെ മൗനത്തെയും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. ‘അപകട മരണങ്ങളില്‍ ആശ്രിതര്‍ക്ക് ഉടനടി സഹായ വാഗ്ദാനവുമായി ചെല്ലുന്ന പ്രധാനമന്ത്രി, മണിപ്പൂരില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരോട് ഒരു ആശ്വാസവാക്ക് പോലും ഉച്ചരിക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ആത്മാര്‍ത്ഥതയെക്കുറിച്ച്‌ സംശയം ജനിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി മോദി ഓസ്ട്രേലിയയില്‍ ക്ഷേത്രങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ അവിടത്തെ പ്രധാനമന്ത്രിയെ തന്റെ സന്ദര്‍ശനത്തിനിടയില്‍ ആശങ്ക അറിയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ദൈവാലയങ്ങള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍…

    Read More »
  • Kerala

    ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറി നഗ്‌നതാ പ്രദര്‍ശനം;യുവാവിന്റെ ഫോട്ടോ റെയില്‍വെ പൊലിസ് പുറത്തുവിട്ടു

    തലശേരി: കണ്ണൂര്‍-കോഴിക്കോട് പാസഞ്ചറിലെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറി നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നു സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയില്‍വെ പൊലിസ് പുറത്തുവിട്ടു. യുവാവ് ട്രെയിനില്‍ നിന്നിറങ്ങുമ്ബോള്‍ യുവതിയെടുത്ത ഫോട്ടോയാണ് റെയില്‍വെപൊലിസ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.പ്രതിയെ കുറിച്ചു വിവരം ലഭിച്ചാല്‍ കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. തിങ്കളാഴ്ച്ച വൈകുന്നേരം നാലേകാലിനാണ് സംഭവം.ട്രെയിനിൽ യുവതിക്കെതിരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.ഇതുകണ്ടു യുവതി ബഹളം വെച്ചപ്പോള്‍ എടക്കാട് റെയില്‍വെ സ്‌റ്റേഷനില്‍ യുവാവ് ഇറങ്ങി ഓടി. തുടർന്ന് ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ യുവതി കണ്ണൂര്‍ റെയില്‍വെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് റെയില്‍വെ പൊലിസ് അന്വേഷണമാരംഭിച്ചത്. പ്രതിയുടെ സി.സി.ടി.വി ക്യാമറദൃശ്യം സോഷ്യല്‍മീഡിയയിലൂടെയാണ് പൊലിസ് പുറത്തുവിട്ടത്.   എലത്തൂര്‍ ട്രെയിന്‍തീവയ്പ്പിനു ശേഷം ട്രെയിനില്‍ റെയില്‍വെ പൊലിസ് സുരക്ഷ ശക്തമായ സാഹചര്യത്തിലാണ് സ്ത്രീകളുടെ കംപാര്‍ട്ട്‌മെന്റില്‍ കയറി യുവാവ് നഗ്‌നതാപ്രദര്‍ശനം നടത്തിയത്. ഇതു റെയില്‍വെ പൊലിസ് ഗൗരവകരമായാണ് വീക്ഷിക്കുന്നത്.

    Read More »
  • Kerala

    ബാലരാമപുരത്ത് എക്സൈസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

    ബാലരാമപുരം: ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യക്കുറിപ്പ് പോസ്റ്റ് ചെയ്തശേഷം എക്സൈസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍ നെയ്യാറ്റിൻകര തൊഴുക്കല്‍ അനീഷ് ഭവനില്‍ എ.എസ് ശ്രീകുമാര്‍- പ്രഭ ദമ്ബതികളുടെ മകൻ അനീഷാണ് (36) മരിച്ചത്.   ഇന്നലെ പുലര്‍ച്ചെ 12ന് ബാലരാമപുരം പാറക്കുഴി റെയില്‍വേ ലൈനിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജീവിതം മടുത്തുവെന്നും ആത്മഹത്യചെയ്യുന്നുവെന്നും ഇതില്‍ ആര്‍ക്കും പങ്കില്ലെന്നുമായിരുന്നു വാട്സ് ആപ്പ് സന്ദേശം.   ഡ്യൂട്ടിയിലായിരുന്ന അനീഷ് വീട്ടില്‍ പോയിവരാമെന്നു പറഞ്ഞ് ചൊവ്വാഴ്ച രാത്രി 9.45ന് ഓഫീസില്‍ നിന്നിറങ്ങിയത്. പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ സന്ദേശം എത്തിയത്. ഉടൻ ജീവനക്കാര്‍ മേലുദ്യോഗസ്ഥരെയും പൊലീസിനെയും വിവരമറിയിച്ച്‌ അന്വേഷണം തുടങ്ങിയെങ്കിലും മൃതദേഹമാണ് കണ്ടെത്തിയത്.

    Read More »
  • Kerala

    ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നു; സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂർത്തിയായി

    കോഴിക്കോട്:തിരൂരിലെ വ്യാപാരി മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂർത്തിയായി. വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്നായിരുന്നു. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്ബില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു.അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു. ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും…

    Read More »
  • Movie

    അഞ്ചു കുട്ടികളുടെ ജീവിത കഥ പറയുന്ന അശ്വിൻ പി.എസിന്റെ ‘അഞ്ചു വിത്തുകൾ’ (5 സീഡ്സ് ) പ്രദർശനത്തിനെത്തുന്നു

     വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ (5 സീഡ്സ് ). അശ്വിൻ പി.എസ് ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം. ഓരോ കുട്ടിയും അനുഭവിക്കുന്ന മനസ്സിക സംഘർഷങ്ങളേക്കുറിച്ചും അവർ അതിൽ നിന്നും എങ്ങനെ കരകയറുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്. മാതാപിതാക്കളുടെ വേർപിരിയലിന്റെ സങ്കടവും അപ്രതീക്ഷിതമായ അവരുടെ പുനഃസമാഗത്തിലെ സന്തോഷവും അനുഭവിക്കുന്ന കുട്ടിയുടേയും കഥയാണ് ഒരു ചിത്രത്തിലെ പ്രമേയം. ഉത്തരവാദിത്ത്വമില്ലാത്ത പിതാവാണങ്കിലും അയാളിൽ നിന്നുള്ള സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും ചെറിയ പ്രകടനങ്ങൾ കുട്ടിയുടെ മനസ്സിന് സമാധാനം നൽകുമെന്നതാണ് മറ്റൊരു കഥയിൽ പറയുന്നത്. മുത്തച്ഛൻ്റെ അലോസരത്തിൽ നിന്നും രക്ഷപെടാനായി ഒരു കുട്ടിയുടെ പ്രാർത്ഥന യാഥാർത്ഥ്യമാകുന്നതും അത് അവനിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും. എങ്ങനെ മോചിതനാകുന്നു എന്നതുമാണ് ഒരു ചിത്രം പറയുന്നത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ ഒരു ദുരന്തവും തുടർന്ന് സമാധാനത്തിലേക്കുള്ള അവൻ്റെ യാത്രയുമാണ്…

    Read More »
  • Movie

    ക്യാംപസ് രാഷ്ട്രീയത്തിന്റെ ദുരന്തം പ്രമേയമാക്കിയ പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘ചെപ്പ്’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 36 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    പ്രിയദർശൻ– മോഹൻലാൽ ടീമിന്റെ ‘ചെപ്പ്’  റിലീസ് ചെയ്തിട്ട് 36 വർഷം. ‘ക്‌ളാസ് ഓഫ് 1984’ എന്ന കനേഡിയൻ ചിത്രമാണ് സ്വാധീനം. അധാർമ്മികരായ വിദ്യാർത്ഥികളെ കായികമായി നേരിടേണ്ടി വന്ന അധ്യാപകന്റെ കഥ. ഇംഗ്ലീഷ് സിനിമയിൽ തോക്ക് കൊണ്ടു നടക്കുന്ന പ്രഫസറുണ്ട്; മയക്കുമരുന്നിന് വശംവദരായ വിദ്യാർത്ഥികളുണ്ട്; ഡ്രഗ്ഗ് അടിച്ച് പോസ്റ്റിൽ കയറി വീണു മരിക്കുന്ന വിദ്യാർഥിയുണ്ട്; കോളജ് പ്രിൻസിപ്പലും പോലീസും നിസ്സഹായരായി നിൽക്കുന്ന അവസ്ഥയുണ്ട്; അധ്യാപകന്റെ ഭാര്യയെ ബലാൽക്കാരം ചെയ്യുന്ന കോളജ് റൗഡിയുണ്ട്; അവനെ കൊല്ലുന്ന അധ്യാപകനുമുണ്ട്. ഇതേ പ്രമേയത്തിന് ഹോളിവുഡിൽ മുൻമാതൃകകളുമുണ്ട്. അമേരിക്കൻ നോവൽ ‘ബ്ളാക്ക്ബോർഡ് ജംഗിൾ’ (1954) പറഞ്ഞതും അധ്യാപകനും വഴക്കാളി വിദ്യാർത്ഥിയും തമ്മിലുള്ള ശണ്ഠയായിരുന്നു. ഇതും സിനിമയായി. ‘നമ്മവർ’ എന്ന കമൽഹാസൻ ചിത്രത്തിന് പിന്നിലും ഇതേ പ്രമേയം തന്നെ. മലയാള ചിത്രത്തിൽ അമേരിക്കൻ ഗായിക ബ്രെൻഡ ലീ പാടി. ആ ഗാനമെഴുതിയത് പ്രിയദർശൻ. യേശുദാസും സുജാതയും പാടിയ ‘മാരിവില്ലിൻ ചിറകോടെ’ പൂവ്വച്ചൽ…

    Read More »
  • Kerala

    വേനല്‍ അവധി മാര്‍ച്ച്‌ 31ന്;സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തിദിനങ്ങള്‍ 205 ആക്കി

    തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവൃത്തിദിനങ്ങള്‍ സര്‍ക്കാര്‍ 205 ആക്കി ഉയര്‍ത്തി.വേനല്‍ അവധി മാര്‍ച്ച്‌ 31ന് ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു അധ്യയന വര്‍ഷത്തില്‍ 220 പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാകാം.

    Read More »
Back to top button
error: