NEWSPravasi

രണ്ടര പതിറ്റാണ്ട് ജിദ്ദയിൽ സേവനമനുഷ്ഠിച്ച ഇന്ത്യന്‍ ഡോക്ടര്‍ നിര്യാതനായി

ജിദ്ദ: രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അൽ റയാൻ പോളിക്ലിനിക്കിൽ ജനറൽ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അൻവറുദ്ദീൻ (66) നിര്യാതനായി. ഹൈദരബാദ് സ്വദേശിയായിരുന്ന അദ്ദേഹത്തിന് പ്രമേഹം വർദ്ധിക്കുകയും രക്തസമ്മർദം കുറയുകയുും ചെയ്തതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. ഭാര്യ – അസ്ഫിയ. മക്കൾ – നസീറുദ്ധീൻ (ദമ്മാം), ഇമാദുദ്ദീൻ (ഹൈദരാബാദ്), നാസിഹ മഹമൂദ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.

Back to top button
error: