KeralaNEWS

മാവേലിക്കരയിൽ പിതാവ് ആറു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ മാനസിക രോഗിയായ പിതാവ് ആറു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത(6) ആണ് കൊല്ലപ്പെട്ടത്.

 പിതാവ് ശ്രീമഹേഷ്(38) ആണ് മകളെ കൊലപ്പെടുത്തിയത്. മഹേഷിന്റെ അമ്മ സുനന്ദയ്ക്കും വെട്ടേറ്റിട്ടുണ്ട്.ഇവർ ഗുരുതരാവസ്ഥയിലാണ്.

 

Signature-ad

ശ്രീമഹേഷ്‌ മഴു ഉപയോഗിച്ച്‌ വെട്ടുകയായിരുന്നെന്നാണ് വിവരം.ഇയേളുടെ ഭാര്യ വിദ്യ രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്തിരുന്നു. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്ബോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷതയെയാണ് കണ്ടത്.

 

ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തി ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴരയാണ് സംഭവം. സമീപവാസികളെ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു.ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്.

Back to top button
error: