ആര്.ടി. ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പിഴ ചുമത്തിയിരിക്കുന്നത് ട്രാഫിക് പോലീസിന്റെ ക്യാമറയിലാണെന്ന് മനസ്സിലായി. വിശദ പരിശോധനയില്‍ നിയമലംഘനം നടത്തിയ കാറിന്റെ നിറം ചുവപ്പാണെന്നും കണ്ടെത്തി. തന്റേത് വെള്ളനിറത്തിലുള്ള കാറാണെന്നുകൂടി പരാതിക്കാരൻ പറഞ്ഞതോടെ ഉദ്യോഗസ്ഥരും വെട്ടിലായി.
ക്യാമറച്ചിത്രത്തില്‍ വണ്ടി നമ്ബറും വ്യക്തമല്ലായിരുന്നു. ‘ഒന്നുകില്‍ ക്യാമറയില്‍ കുടുങ്ങിയ വണ്ടിനമ്ബര്‍ വ്യാജമായിരിക്കും അല്ലെങ്കില്‍ പോലീസ് ചലാനുവേണ്ടി വണ്ടിനമ്ബര്‍ നല്കിയപ്പോള് തെറ്റിപ്പോയി’രിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കാര്‍ ട്രാഫിക് സിഗ്നല്‍ ലംഘിച്ചതിന് ആയിരം രൂപ പിഴ അടയ്ക്കണമെന്ന സന്ദേശം സോബിന്റെ മൊബൈല്‍ഫോണിലേക്ക് വന്നത്. എറണാകുളത്ത് യൂണിയൻ ബാങ്കിലെ ജീവനക്കാരനായ യുവാവ്, ട്രാഫിക് പോലീസിന്റെ എറണാകുളം ഓഫീസിലെത്തി വിവരം തിരക്കി. അവര്‍ കൈമലര്‍ത്തിക്കൊണ്ട് ആര്.ടി. ഓഫീസിലെ കണ്ട്രോള് റൂമിലേക്ക് വിട്ടു.
ട്രാഫിക് പോലീസിന്റെ ക്യാമറയായതിനാല്‍ പാലക്കാട്ടെ ട്രാഫിക് പോലീസിന് പിഴയുടെ സന്ദേശം ഉള്‍പ്പെടെ ചേര്‍ത്ത് പരാതി നല്‍കൂവെന്നാണ് ആര്.ടി. ഓഫീസിലെ ജീവനക്കാരുടെ നിർദ്ദേശം !!
ഒരുദിവസത്തെ ജോലിയും നഷ്ടപ്പെടുത്തി രാവിലെ മുതല്‍ നെട്ടോട്ടമോടുകയാണെന്നും ഇക്കാര്യങ്ങളില്‍ പോലീസിനും മോട്ടോര്‍വാഹന വകുപ്പിനും വ്യക്തമായ ധാരണയില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും യുവാവ് പറഞ്ഞു.