ആലപ്പുഴ: തുറവൂരിൽ നിയന്ത്രണം തെറ്റിയ കാറിടിച്ച് ദേശീയപാതയോരത്തുകൂടി ട്രോളി തള്ളി കൊണ്ടുപോയ യുവാവ് മരിച്ചു.മറ്റൊരാള്‍ക്ക് ഗുരുതര പരുക്കേറ്റു.
കോടംതുരുത്ത് മഴത്തുള്ളിവീട്ടില്‍ പരമേശ്വരന്റെ മകൻ ധനീഷ്(29) ആണ് മരിച്ചത്. കാല് നടയാത്രികനായ വല്ലേത്തോട് നികര്‍ത്തില്‍ രഘുവരന്റെ മകൻ രാഹുലിന്(30) ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്ക് ഒടിവുമുണ്ട്.ഇയാളെ നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേശീയപാതയില്‍ കോടംതുരുത്ത് ഗവ. എല്‍.പി സ്കൂളിന് മുന്നിലായിരുന്നു അപകടം.പാതയോരത്ത് കൂടി ട്രോളി തള്ളി പോകുകയായിരുന്നു മരിച്ച ധനീഷ്.കാര്‍ നിയന്ത്രണം തെറ്റി ധനീഷിനെയും രാഹുലിനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ധനീഷിന്റെ മൃതദേഹം തുറവൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ധനീഷിന്റെ മാതാവ്: സതി, സഹോദരങ്ങള്‍: നിധീഷ്, ബിനീഷ്, നിഷ. കുത്തിയതോട് പൊലീസ് കേസെടുത്തു.